Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഅ​ഞ്ചു​നാ​ടി​നെ...

അ​ഞ്ചു​നാ​ടി​നെ വി​ട്ടൊ​ഴി​യാ​തെ മൂ​ട​ല്‍മ​ഞ്ഞ്; കാ​ർ​ഷി​ക മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ല്‍

text_fields
bookmark_border
marayoor fog
cancel
camera_alt

മ​റ​യൂ​ർ മേ​ഖ​ല​യി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന മൂ​ട​ല്‍മ​ഞ്ഞ്

മ​റ​യൂ​ര്‍: അ​ഞ്ചു​നാ​ട്ടി​ല്‍ മൂ​ട​ല്‍മ​ഞ്ഞും അ​ടി​ക്ക​ടി​യു​ള്ള മ​ഴ​യും പ്ര​ദേ​ശ​ത്തെ കാ​ര്‍ഷി​ക മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി പെ​യ്തി​റ​ങ്ങു​ന്ന ക​ന​ത്ത മ​ഴ​യും കോ​ട​യും ശ​ര്‍ക്ക​ര ഉ​ൽ​പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. ശ​ര്‍ക്ക​ര ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​പ്പോ​ഴും വി​ല​യി​ല്‍ വ​ർ​ധ​ന​യി​ല്ലാ​ത്ത​ത് ക​ര്‍ഷ​ക​രെ ഏ​റെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

ക​ഴി​ഞ്ഞ 10 ദി​വ​സം തു​ട​രു​ന്ന മ​ഴ ശ​ര്‍ക്ക​ര നി​ർ​മാ​ണ​ത്തി​ന് ക​ത്തി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ക​രി​മ്പി​ന്‍ ച​ണ്ടി​ക​ള്‍ ഉ​ണ​ങ്ങാ​ത്ത​തും ക​രി​മ്പ് വെ​ട്ടാ​ന്‍ ജോ​ലി​ക്കാ​രെ കി​ട്ടാ​ത്ത​തും പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി. മ​ഴ​യി​ല്‍ ശ​ര്‍ക്ക​ര ഉ​ൽ​പാ​ദ​ന​ത്തി​നു​ള്ള സാ​മ​ഗ്രി​ക​ള്‍ പ​ടു​ത​യി​ട്ട് മൂ​ടി​യി​രി​ക്കു​ക​യാ​ണ്.

മ​ഴ​യി​ല്‍ ഉ​ല്‍പാ​ദ​നം കു​റ​ഞ്ഞി​ട്ടും ക​ര്‍ഷ​ക​ര്‍ക്ക് വേ​ണ്ട​ത്ര വി​ല ല​ഭ്യ​മ​ല്ലാ​ത്ത​ത് ക​ര്‍ക​രെ കൂ​ടു​ത​ല്‍ ദു​രി​ത​ത്തി​ലാ​ഴ്ത്തു​ന്നു. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ ഒ​രു​ചാ​ക്ക് ശ​ര്‍ക്ക​ര​ക്ക് 3500 രൂ​പ മു​ത​ല്‍ 3700 രൂ​പ വ​രെ മാ​ത്ര​മാ​ണ് വി​ല ല​ഭി​ക്കാ​റ്. മ​റ​യൂ​ര്‍ ശ​ര്‍ക്ക​ര​ക്ക് ചാ​ക്കി​ന് ശ​രാ​ശ​രി വി​ല​യാ​യി 4000 രൂ​പ​മു​ത​ല്‍ 4500 രൂ​പ വ​രെ​യെ​ങ്കി​ലും ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ ക​ര്‍ഷ​ക​ര്‍ക്ക് ഒ​രു​വ​ര്‍ഷ അ​ധ്വാ​ന​ത്തി​നാ​യു​ള്ള പ്ര​തി​ഫ​ലം ല​ഭി​ക്കു​ക​യു​ള്ളൂ എ​ന്ന് ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fog dayagricultural sector
News Summary - Fog; agricultural sector crisis
Next Story