നെൽവയലിൽ ഇങ്ങനെയും പൂക്കളമൊരുക്കാം...
text_fieldsജോൺസൺ മാഷിന്റെ പാടത്ത് നെൽവിത്തുകൊണ്ട് ഒരുക്കിയ പൂക്കളം
മാനന്തവാടി (വയനാട്): നെൽപാടത്ത് നെൽവിത്തുകൊണ്ട് മനോഹര പൂക്കളമൊരുക്കി പാരമ്പര്യനെൽവിത്തുകളുടെ കാവൽക്കാരനായ ജോൺസൺ മാഷ്. കാല ബാത്ത്, കാകിശാല, നാസർ ബാത്ത് എന്നീ ഉത്തരേന്ത്യൻ നെൽവിത്തുകൾ ഉപയോഗിച്ചാണ് കറുപ്പും പച്ചയും വയലറ്റും നിറങ്ങളിൽ കാക്കവയൽ പാടശേഖരത്ത് ജോൺസൻ ഓണപൂക്കളം ഒരുക്കിയത്.
മധ്യത്തിലായി കർഷകനെയും ഭാര്യയെയും പ്രതീകാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്. 46 ഇനം പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകൻ കൂടിയാണ് സംസ്ഥാന സർക്കാറിെൻറ മികച്ച ജൈവ കർഷകനുള്ള പുരസ്കാരം നേടിയ ഈ കർഷകൻ. തുടർച്ചയായി നാലു വർഷമായി ഓണത്തിന് മുന്നോടിയായി വയലിൽ നെൽകൃഷിയിൽ കലാസൃഷ്ടികൾ ഓണവിരുന്നായി ഒരുക്കാറുണ്ട്.
ഓണപൂക്കളം, അത്തപൂക്കളം, കേരളത്തിെൻറ മാപ്പ് എന്നിവയെല്ലാം നെല്ല് ഉപയോഗിച്ച് ഒരുക്കിയിട്ടുണ്ടെങ്കിലും കോവിഡിെൻറ ആദ്യകാലഘട്ടത്തിൽ നഞ്ചപ്പാടത്ത് നെല്ലിനങ്ങൾകൊണ്ട് ഒരുക്കിയ പ്രത്യാശയുടെ ദീപവും കർഷകെൻറ കണ്ണീരും പ്രമേയമാക്കി നിർമിച്ച ദിയ എന്ന സൃഷ്ടി ഏറെ ശ്രദ്ധയാകർഷിച്ചതായിരുന്നു. രാഹുൽ ഗാഡി ഇവിടം സന്ദർശിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ആനൂകൂല്യങ്ങൾ പൂർണമായ അർഥത്തിൽ കർഷകരിലേക്ക് എത്തുന്നില്ലെന്നും സാങ്കേതികത വിദ്യയും പരമ്പരാഗത അറിവും ചേർന്ന കൃഷിക്ക് മാത്രമേ വരും കാലഘട്ടങ്ങളിൽ വിജയം കൈവരിക്കാൻ കഴിയുകയുള്ളുവെന്ന് ജോൺസൺ പറഞ്ഞു. ജൈവ കൃഷി രീതിയിൽ പാരമ്പര്യത്തെ കൈവിടാതെ നൂതനമായ ആശയങ്ങളുമായി തേൻറതായ വഴിയിലൂടെ സഞ്ചരിക്കുകയാണ് മുൻ അധ്യാപകൻ കൂടിയായ ഈ കർഷകൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.