പെയ്തത് കർഷകക്കണ്ണീർ; വേനൽ മഴയിലും കാലവർഷാരംഭത്തിലും കർഷകർക്ക് നഷ്ടം 31.58 കോടി
text_fieldsകോഴിക്കോട്: വേനൽ മഴയിലും കാലർഷാരംഭത്തിലും ജില്ലയിൽ വൻകൃഷി നാശം. മേയ് ഒന്നുമുതൽ ജൂൺ നാലു വരെ ജില്ലയിൽ 31.58 കോടിയുടെ നഷ്ടം. 1267 ഹെക്ടർ കൃഷിമിയിലെ കൃഷി ആണ് ഈക്കാലളവിൽ നശിച്ചത്. 11,394 കർഷകർ കൃഷി നാശത്തിന് ഇരകളായി. വാഴകൃഷിയാണ് ഏറ്റവും കൂടുതൽ നഷിച്ചത്.
453157 വാഴ മഴയിലും കാറ്റിലും നിലംപൊത്തി. ഇതിൽ 296485 ഉം കുലച്ച് വിളവെടുക്കാറായ വാഴകളാണ് കർഷകർക്ക് നഷ്ടമായത്. 163 ഹെക്ടറിൽ ലെൽ കൃഷി നശിച്ചു. തോടന്നൂർ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ജില്ല കൃഷി വികസന- കർഷക ക്ഷേമ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇവിടെ 14.15 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയത്. 1837 കർഷകർക്കായി 241.61 ഹെക്ടറിൽ കൃഷി നശിച്ചു.
മുക്കം ബ്ലോക്കാണ് രണ്ടാം സ്ഥാനത്ത്. 6.48 കോടി നഷ്ടം. 1200 കർഷകർക്കായി 56 ഹെക്ടറിൽ കൃഷി നാശമുണ്ടായി. നാലു കോടിയിലേറെ നഷ്ടംറിപ്പോർട്ട് ചെയ്യപ്പെട്ട പേരാമ്പ്ര ബ്ലോക്കാണ് തൊട്ടുപിന്നിൽ. കുന്നുമ്മൽ ബ്ലോക്കിലും ഒരു കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 11,570 കവുങ്ങും 6671 തെങ്ങും കാറ്റിലും മഴിലും കടപുഴകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.