Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴയില്ല; നെൽകൃഷിക്ക് ടാങ്കറിൽ വെള്ളമെത്തിച്ച് കർഷകർ

text_fields
bookmark_border
മഴയില്ല; നെൽകൃഷിക്ക് ടാങ്കറിൽ വെള്ളമെത്തിച്ച് കർഷകർ
cancel

കുനിശ്ശേരി: കാലവർഷം തുടക്കം മുതൽ ദുർബലപ്പെട്ടതോടെ ഒന്നാം വിള നെൽകൃഷി പ്രതികൂലമായി മാറി. കതിര് നിരക്കുന്ന സമയത്ത് ടാങ്കർ ലോറിയിൽ വെള്ളം കൊണ്ട് വന്ന് നനക്കുകയാണ് കുനിശ്ശേരിയിലെ കർഷകർ. കുനിശ്ശേരി ചെങ്കാരം തേനാരി പാടശേഖരത്തിലെ ഏക്കർ കണക്കിൽ നെൽകൃഷിയാണ് വെള്ളമില്ലാതെ ഉണക്ക ഭീഷണി നേരിടുന്നത്. മലമ്പുഴ ഡാമിൽ നിന്ന് വെള്ളം തുറന്നിട്ടുണ്ടെങ്കിലും ഈ ഭാഗങ്ങളിൽ എത്താൻ ഇനിയും ദിവസങ്ങൾ വേണം.

മലമ്പുഴ പദ്ധതിയുടെ വാലറ്റ പ്രദേശമായതിനാൽ ഇവിടെ വെള്ളം എത്തുമെന്ന് നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷയുമില്ല. കതിർവന്ന സമയമായതിനാൽ ഒരു നനവ് കിട്ടിയാൽ ഈ ഭാഗത്തെ നെൽകൃഷി വിളവെടുക്കാൻ കഴിയുമെന്നാണ് കർഷകർ പ്രതീക്ഷിക്കുന്നത്. സമീപത്ത് തോടുണ്ടെങ്കിലും വെള്ളം തീരെയില്ല. കുടിവെള്ളത്തിനും വീടുപണിക്കും വെള്ളം എത്തിച്ച് നൽകുന്ന ടാങ്കർ ലോറിയിലാണ് കൃഷിക്കും വെള്ളം എത്തിക്കുന്നത്.

റോഡിൽ നിന്നും 300 മീറ്റർ വരെ ദൂരമുള്ള വയലിലേക്ക് പൈപ്പ് സ്ഥാപിച്ച വെള്ളം എത്തിച്ച് നനക്കുന്നുണ്ട്. ഇതേ സ്ഥിതിയാണെങ്കിൽ രണ്ടാം വിള നെൽകൃഷി ഒഴിവാക്കാനാണ് ആലോചന. മലമ്പുഴ ഡാമിൽ നിന്ന് ഒന്നാം വിളക്ക് വെള്ളം നൽകിയാൽ ശേഷിക്കുന്നത് കുടിവെള്ളത്തിനും മറ്റും തികയാതെ വരുമെന്ന ആശങ്കയുമുണ്ട്. കുനിശ്ശേരി ചെങ്കാരം പാടശേഖരത്തിൽ ടാങ്കറിൽ വെള്ളം എത്തിച്ച് പൈപ്പ് വഴി നെൽകൃഷി നനക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - farmers bring water in tankers for paddy cultivation
Next Story