Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിലോക്ക് 3 രൂപ മാത്രം! 4 ഏക്കറിലെ വാഴക്കൃഷി വെട്ടി നശിപ്പിച്ച് കർഷകൻ; വിനയായത് പശ്ചിമേഷ്യൻ പ്രതിസന്ധിയും വരൾച്ചയും

text_fields
bookmark_border
കിലോക്ക് 3 രൂപ മാത്രം! 4 ഏക്കറിലെ വാഴക്കൃഷി വെട്ടി നശിപ്പിച്ച് കർഷകൻ; വിനയായത് പശ്ചിമേഷ്യൻ പ്രതിസന്ധിയും വരൾച്ചയും
cancel

മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഏത്തപ്പഴ ഉൽപ്പാദന കേന്ദ്രമായ ജൽഗാവില്‍ വാഴയുടെ മൊത്തവ്യാപാര വില വൻതോതിൽ ഇടിഞ്ഞു. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി തടസ്സപ്പെട്ടതും, ജില്ലയിലുണ്ടായ കടുത്ത വരൾച്ചയും കർഷകരെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്. നിലവിൽ മോശം നിലവാരമുള്ള പഴങ്ങൾക്ക് കിലോക്ക് 5 രൂപ മാത്രമാണ് ലഭിക്കുന്നത്. ഉയർന്ന ഗുണനിലവാരമുള്ളവക്ക് കിലോക്ക് 11 രൂപ വരെയാണ് ലഭിക്കുന്നത്.

കയറ്റുമതിയിലെ തടസ്സങ്ങളാണ് വിലയിടിവിന് പ്രധാന കാരണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ജൽഗാവില്‍ നിന്നുള്ള ഏത്തപ്പഴത്തിന്റെ പ്രധാന ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് ഇറാൻ. കൂടാതെ സെപ്റ്റംബറിലെ മഴക്കുറവ് പഴങ്ങളുടെ ഗുണനിലവാരത്തെയും സാരമായി ബാധിച്ചു. കടുത്ത ചൂടും മഴക്കുറവും കാരണം പഴങ്ങൾ വേഗത്തിൽ പഴുത്ത് നശിക്കുന്ന അവസ്ഥയാണുള്ളത്.

ഈ പ്രതിസന്ധി കർഷകരെ കടുത്ത നിരാശയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. കിലോക്ക് 3 രൂപ മാത്രം വാഗ്ദാനം ചെയ്തതിനെ തുടർന്ന് സുലെ ഗ്രാമത്തിലെ വിഷ്ണു സമാധാൻ ഇംഗ്ലെ എന്ന കർഷകൻ തന്റെ നാല് ഏക്കർ സ്ഥലത്തെ വാഴക്കൃഷി റോട്ടവേറ്റർ ഉപയോഗിച്ച് നശിപ്പിച്ചു. കൃഷിക്കായി 7 ലക്ഷത്തിലധികം രൂപ ചെലവഴിച്ച കർഷകൻ മുടക്കുമുതൽ പോലും ലഭിക്കാത്ത വിലക്ക് വിള വിൽക്കുന്നതിനേക്കാൾ ഭേദം അത് നശിപ്പിക്കുന്നതാണെന്ന് പറയുന്നു.

മറ്റ് അയൽ സംസ്ഥാനങ്ങളിൽ വില ഉയർന്ന നിലയിൽ നിൽക്കുമ്പോഴും ജൽഗാവിലെ കർഷകർക്ക് അർഹമായ വില ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. വരൾച്ച മൂലം കൃഷി നശിച്ചതിനൊപ്പം കുറഞ്ഞ വില കൂടി ലഭിക്കുന്നത് കർഷകരെ കടക്കെണിയിലാക്കുകയാണെന്നും സർക്കാരിന്റെ ഭാഗത്തുനിന്നും പ്രത്യേക ധനസഹായവും ഇടപെടലുകളും ഉണ്ടാകണമെന്നും കർഷക സംഘടനകളും രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farmer destroys 4 acres of banana crop west Asian crisis and drought are the reasons
Next Story