‘അപൂർവ’യുടെ പ്രഥമ കുട്ടിക്കർഷക പുരസ്കാരം ഫരീദക്കും ഫാദിയക്കും ‘അപൂർവ’യുടെ പ്രഥമ കുട്ടിക്കർഷക പുരസ്കാരം ഫരീദക്കും ഫാദിയക്കും
text_fieldsകുട്ടിക്കർഷക പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഫരീദ ഫിറോസും ഫാദിയ ഫിറോസും കൃഷിയിടത്തിൽ
ആലപ്പുഴ: പരിസ്ഥിതി, സാമൂഹിക, ജീവകാരുണ്യ സംഘടനയായ അപൂർവ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രഥമ കുട്ടിക്കർഷക പുരസ്കാരത്തിന് സഹോദരങ്ങളായ ഫരീദ ഫിറോസിനെയും ഫാദിയ ഫിറോസിനെയും തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ. ഷമീന സലീം, ജനറൽ സെക്രട്ടറി ഹസീന നൗഷാദ് എന്നിവർ അറിയിച്ചു.
വിഷരഹിത പച്ചക്കറി ഉൽപാദനം കുരുന്നിലെ എന്ന ലക്ഷ്യവുമായി ‘എന്റെ കുട്ടിത്തോട്ടം എന്റെ അഭിമാനം - കൃഷിയാണ് എന്റെ ലഹരി’ സന്ദേശവുമായി നാല് ഘട്ടങ്ങളിലായി വീടിന്റെ മട്ടുപ്പാവിൽ വിജയകരമായി നടത്തിവരുന്ന ജൈവകൃഷി പരിഗണിച്ചാണ് പുരസ്കാരം. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ഈമാസം അവസാനവാരം സൊസൈറ്റിയുടെ വാർഷികാഘോഷത്തിൽ വിതരണം ചെയ്യും.
ആലപ്പുഴ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ഫരീദ. സെന്റ് ജോസഫ്സ് എൽ.പി.എസിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ഫാദിയ. ആലപ്പുഴ നഗരസഭ വട്ടയാൽ വാർഡിൽപുത്തൻവീട് പുരയിടം ഫരീദ മൻസിലിൽ ഫിറോസ് അഹമ്മദിന്റെയും നാസിലയുടെയും മക്കളാണ്. എൽ.കെ.ജി വിദ്യാർഥി ഫാദിൽ മുഹമ്മദാണ് സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

