Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​ന​ത്തി​ലെ എ​ല​വ​ഞ്ചേ​രി മാ​തൃ​ക സം​സ്ഥാ​ന​ത്താ​കെ വ്യാ​പി​പ്പി​ക്കും -മ​ന്ത്രി സി​ദ്ദീ​ഖ്

text_fields
bookmark_border
പ​ച്ച​ക്ക​റി ഉ​ൽ​പാ​ദ​ന​ത്തി​ലെ എ​ല​വ​ഞ്ചേ​രി മാ​തൃ​ക സം​സ്ഥാ​ന​ത്താ​കെ വ്യാ​പി​പ്പി​ക്കും -മ​ന്ത്രി സി​ദ്ദീ​ഖ്
cancel
camera_alt

കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദീ​ഖ് എ​ല​വ​ഞ്ചേ​രി​യി​ൽ പ​ച്ച​ക്ക​റി ക​ർ​ഷ​ക​രു​മാ​യി ചർച്ചയിൽ

എലവഞ്ചേരി: പച്ചക്കറി ഉൽപാദനത്തിലെ എലവഞ്ചേരി മാതൃക സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദീഖ്. എലവഞ്ചേരി പഞ്ചായത്തിലെ പനങ്ങാട്ടിരിയിൽ പച്ചക്കറി കർഷകരുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2020-21ൽ 300 കർഷകർ വി.എഫ്.പി.സി.കെ പച്ചക്കറി കടകൾ വഴി 2553 ടൺ പച്ചക്കറി ഉൽപാദിപ്പിച്ച് 10.91 കോടി വിറ്റുവരവ് നേടി. 2025-26 വർഷത്തിൽ 7340 ടൺ ഉൽപാദിപ്പിച്ച് 19.23 കോടിയാണ് നേടിയത്. ഇത് മഹത്തായ നേട്ടമാണ്.

വിവിധ പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച 1258 പച്ചക്കറികൾ സർക്കാർ ലാബിൽ പരിശോധിച്ചതിൽ 62 എണ്ണത്തിൽ ക്രമാതീതമായ അളവിൽ കീടനാശിനി കണ്ടെത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിച്ചവയാണ് ഇവ. പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാനത്തെ സ്കൂളുകളിൽ ‘കതിർ’ കാർഷിക ക്ലബുകൾ ആരംഭിക്കും. കൃഷിയിൽ പുതിയ തലമുറയുടെ പങ്കാളിത്തം ഉറപ്പാക്കാനും വിഷരഹിത പച്ചക്കറി ഉൽപ്പാദനത്തിനുള്ള കാർഷിക പ്രതിരോധം സ്കൂളുക ളിൽനിന്ന് തന്നെ ആരംഭിക്കാനുമാണ് പദ്ധതി. ഓപറേഷൻ തൂഫാൻ മാതൃകയിൽ വിദ്യാർഥികളിൽ കാർഷിക അഭിരുചി വളർത്താൻ ആരംഭിക്കുന്ന പദ്ധതി ഈ വർഷം 500 സ്കൂളുകളിൽ നടപ്പാക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു. എലവഞ്ചേരിയിലെ പച്ചക്കറി കർഷകർ സ്വകാര്യ ഏജൻസികളിൽ നിന്ന് ഉയർന്ന വിലയ്ക്ക് ഹൈബ്രിഡ് വിത്തുകൾ വാങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാരോ വി.എഫ്.പി.സി.കെ വഴിയോ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി. പ്രേമൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രൻ, എലവഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രേണുക കൃഷ്ണൻ, വി.എഫ്.പി.സി.കെ ജില്ല മാനേജർ ബിന്ദുമോൾ മാത്യു, സ്വാശ്രയ കർഷക സമിതി പ്രസിഡന്റ് ആർ. ശിവദാസൻ, സി.ഇ.ഒ രാജി റെജി, ഡയറക്ടർ ഷീജ മാത്യൂ, പി.എ.ഒ ആറുമുഖ പ്രസാദ്, കർഷക പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elavanchery Vegetable Model to Expand Statewide
Next Story