ഡോ. എൻ.എസ്. കൈമളിന്റെ വിയോഗം; അനാഥമായി ഈ കൃഷിയിടങ്ങൾ
text_fieldsഎൻ.എസ്. കൈമളിന്റെ കൃഷിത്തോട്ടം, ഇൻസെറ്റിൽ എൻ.എസ്. കൈമൾ
പൂച്ചാക്കൽ: നാടിന് ഞെട്ടലായി ഡോ. എൻ.എസ്. കൈമളിന്റെ വിയോഗം. അശരണരായ രോഗികൾക്ക് ഇനിയാര് എന്നതും വിശാഖത്തിലെ വീട്ടുമുറ്റത്തെ തോട്ടത്തിലെ വൃക്ഷലതാദികൾ ഇനിയാര് സംരക്ഷിക്കും എന്നതും ചോദ്യചിഹ്നമായി.പാകമായ കപ്പയും കാച്ചിലും വാഴയും പയറും കോവലും പച്ചമുളകും വേപ്പിലയും വിവിധ മാവുകളും ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്.
കൃത്യമായി ചുവടുകളെടുത്ത്, വിളകളുടെ ഇടകിളച്ച് ചപ്പുചവറുകൾ മാറ്റി, കൃത്യമായി നനച്ചും വളം ചെയ്തും പരിപാലിക്കുന്നതിന്റെ ചൈതന്യം ആ കൃഷിയിടത്തിനുണ്ട്. അപകടത്തിൽ കൈ നഷ്ടപ്പെട്ടയാളുടെ നിശ്ചയദാർഢ്യത്തിന്റെ പര്യായമായ ഹോമിയോ ഡോക്ടറുടെ കൃഷിയിടമാണ് മാതൃകയായത്. അരയേക്കർ വരുന്ന കൃഷിയിടം പരിപാലിക്കുന്നതും വിളവെടുക്കുന്നതും ഡോക്ടർ തന്നെയായിരുന്നു.
പച്ചക്കറികൾ വിശാഖത്തിലെത്തുന്ന സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമായി നൽകും. പാണാവള്ളിയിലും സമീപ പഞ്ചായത്തുകളിലുമായി ദീർഘനാളായി ഹോമിയോ ചികത്സരംഗത്ത് പ്രവർത്തിച്ച ഡോ. എൻ.എസ്. കൈമളെ കാണാൻ സമീപ ജില്ലകളിൽ നിന്നും രോഗികളെത്തിയിരുന്നു. ചാനലുകളിലെ കോമഡി ഷോകളിലും സമൂഹമാധ്യമങ്ങളിലും അദ്ദേഹം അവതരിപ്പിച്ച പരിപാടികളും ശ്രദ്ധേയമായിരുന്നു. നാട്ടിലെ മാനവീയം നാടക കൂട്ടായ്മക്ക് ഒരുകൂട്ടം ചെറുപ്പാക്കാരോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.