Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടുമുറ്റത്ത് വഴുതന ഇരട്ടി വിളവെടുക്കാം; ചോറുകൊണ്ടുള്ള ഈ ടിപ് പ്രയോഗിച്ചാൽ മതി

text_fields
bookmark_border
വീട്ടുമുറ്റത്ത് വഴുതന ഇരട്ടി വിളവെടുക്കാം; ചോറുകൊണ്ടുള്ള ഈ ടിപ് പ്രയോഗിച്ചാൽ മതി
cancel

നമ്മുടെ അടുക്കളത്തോട്ടത്തിൽ എപ്പോഴും വളരുന്ന പച്ചക്കറിയാണ് വഴുതന. വലിയ തോതിലുള്ള പരിചരണമോ സങ്കീർണ്ണമായ രീതികളോ ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഏത് കാലാവസ്ഥയും ഇതിന് അനുയോജ്യം തന്നെ. അതുകൊണ്ടു തന്നെ പറമ്പുകളിലും ടെറസുകളിലുമുള്ള ഗ്രോബാഗുകളിലും വഴുതന സമൃദ്ധമായി വളർത്താം.

എന്നാൽ, നല്ല രീതിയിൽ വളർത്തിയിട്ടും കായ്ഫലം വിചാരിച്ചത്ര ലഭിച്ചിട്ടില്ലെങ്കിൽ ഒരു വിദ്യയുണ്ട്. വഴുതന കൃഷിയിൽ നിന്ന് പരമാവധി വിളവ് ഉറപ്പാക്കാൻ സഹായിക്കുന്ന ലളിതമായ ഒരു ജൈവവളക്കൂട്ടാണിത്. ചെടിയുടെ വളർച്ച ത്വരിതപ്പെടുത്താനും കീടങ്ങളെ പ്രതിരോധിക്കാനും ഈ പൊടിക്കൈ പരീക്ഷിക്കാവുന്നതാണ്.

ജൈവ ലായനി തയാറാക്കുന്ന വിധം

ഒരു കപ്പ് ചോറും 100 ഗ്രാം ശർക്കരയും കഞ്ഞിവെള്ളവുമാണ് ആവശ്യമായവ. ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ചോറ് എടുത്ത ശേഷം അതിലേക്ക് 100 ഗ്രാം ശർക്കര ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് കഞ്ഞിവെള്ളവും ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം നാല് ദിവസം അടച്ചു സൂക്ഷിക്കണം. നാലാം ദിവസത്തിന് ശേഷം ഇത് വീണ്ടും നന്നായി ഇളക്കി വഴുതനച്ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. ഈ ലളിതമായ ജൈവ രീതി പിന്തുടർന്നാൽ വഴുതനച്ചെടികൾ നന്നായി തഴച്ചുവളരുകയും നിറയെ കായ്ഫലം തരികയും ചെയ്യും.

വഴുതന കൃഷി ചെയ്യുമ്പോൾ

മണ്ണിലോ ഗ്രോബാഗുകളിലോ വഴുതന വിജയകരമായി കൃഷി ചെയ്യാം. കൃഷിക്കായി വിത്തോ ആരോഗ്യകരമായ തൈകളോ നഴ്സറികളിൽ നിന്ന് തിരഞ്ഞെടുക്കാവുന്നതാണ്. വിത്താണ് ഉപയോഗിക്കുന്നതെങ്കിൽ, ആദ്യം പാകി മുളപ്പിച്ച ശേഷം മാറ്റി നടുന്നതാണ് മികച്ച രീതി. ഗ്രോബാഗിൽ കൃഷി ചെയ്യുമ്പോൾ നല്ല വളക്കൂറുള്ള മണ്ണ് തിരഞ്ഞെടുക്കണം. നടുന്നതിന് മുമ്പ് മണ്ണിലേക്ക് ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുന്നത് ചെടിയുടെ വേരോട്ടത്തിന് സഹായകരമാകും.

വിത്ത് മുളച്ചു വരാൻ സാധാരണയായി 7 മുതൽ 14 ദിവസം വരെ സമയം എടുത്തേക്കാം. തൈകളാണ് നടുന്നതെങ്കിൽ 4 മുതൽ 6 ആഴ്ച വരെ വളർച്ചയെത്തിയ തൈകൾ മാറ്റി നടാവുന്നതാണ്. വഴുതനച്ചെടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ദിവസവും 6 മുതൽ 8 മണിക്കൂർ വരെ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാം വളർന്ന് പ്രതീക്ഷിച്ച കായ് ലഭിക്കുന്നില്ലെങ്കിലാണ് ഈ ജൈവലായനി ഉപയോഗിക്കേണ്ടത്. പറഞ്ഞ വിധത്തിൽ ലായനി നിർമിച്ച് ഉപയോഗിച്ചാൽ പച്ചക്കറിച്ചെടിയിൽ വഴുതന നിറഞ്ഞുനിൽക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Double your brinjal harvest in the backyard; all you need is this leftover rice trick
Next Story