മഴക്കുറവ്​: ഖാരിഫ്​ കൃഷിയിടങ്ങൾ ചുരുങ്ങി

  • കഴിഞ്ഞ വർഷത്തേക്കാൾ 27 ശതമാനം കുറഞ്ഞതായി കൃഷിമന്ത്രാലയം

00:10 AM
08/07/2019
ഴക്കുറവുമൂലം രാജ്യത്തെ ഖാരിഫ്​ വിള കൃഷിയിടങ്ങളുടെ വ്യാപ്​തി വ്യാപകമായി കുറഞ്ഞതായി കണക്കുകൾ. കഴിഞ്ഞ മാസം മഴയിലുണ്ടായ കുറവുമൂലം 27 ശതമാനം കൃഷിയിടങ്ങളാണ്​ കുറഞ്ഞത്​. 2019-20 വിളക്കാലത്ത്​ (ജൂ​െലെ-ജൂൺ) ഖാരിഫ്​ വിളയിറക്കാൻ  234.33 ലക്ഷം ഹെക്​ടർ കൃഷിയിടങ്ങളേ ഉള്ളൂ എന്ന്​ കൃഷിമന്ത്രാലയത്തി​​െൻറ ഏറ്റവും പുതിയ കണക്കു പറയുന്നു. കഴിഞ്ഞ വർഷം 319.68 ലക്ഷം ഹെക്​ടറിൽ വിളവിറക്കിയിരുന്നു. 
അതേസമയം, ജൂലൈ-ആഗസ്​റ്റ്​ മാസങ്ങളിൽ നല്ല മഴ ലഭിക്കു​െമന്ന്​ ദേശീയ കാലാവസ്​ഥ നിരീക്ഷണ വിഭാഗത്തി​​െൻറ വിലയിരുത്തലി​​െൻറ അടിസ്​ഥാനത്തിൽ അടുത്ത ദിവസങ്ങളിലായി വിളയിറക്കൽ പ്രവൃത്തികൾ ആരംഭിക്കുമെന്നാണ്​ പ്രതീക്ഷ. 14 ഖാരിഫ്​ വിളയിനങ്ങൾക്ക്​ സർക്കാർ താങ്ങുവില പ്രഖ്യാപിച്ചിട്ടുമുണ്ട്​. തെക്കു പടിഞ്ഞാറൻ മൺസൂൺ ഇത്തവണ വൈകിയതിനാൽ വിളയിറക്കൽ വൈകിയിരുന്നു. 33 ശതമാനം മഴക്കുറവാണ്​ ഇതുവരെ രേഖപ്പെടുത്തിയത്​. 
പ്രധാന ഖാരിഫ്​ വിളയായ നെല്ല്​ ഉൽപാദന കൃഷിയിടങ്ങളുടെ അളവ്​ 52.47 ലക്ഷം ഹെക്​ടറായി ചുരുങ്ങിയിരിക്കുകയാണ്​. കഴിഞ്ഞ വർഷം ഇത്​ 68.60 ആയിരുന്നു. ഛത്തിസ്​ഗഢ്​, ഹരിയാന, ഒഡിഷ, മധ്യപ്രദേശ്​, കർണാടക, അരുണാചൽ പ്രദേശ്​, ബിഹാർ, അസം, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്​ എന്നിവിടങ്ങളിലെ നെൽപാടങ്ങൾ ചുരുങ്ങി. 
പയർ, പരിപ്പുവർഗ കൃഷിയിടങ്ങളുടെ വ്യാപ്​തിയിലും വ്യാപക കുറവുണ്ടായി. 27.91 ലക്ഷം ഹെക്​ടറിൽ കഴിഞ്ഞ വർഷം കൃഷിയിറക്കിയ സ്​ഥാനത്ത്​ ഇത്തവണ വെറും 7.94 ലക്ഷം ഹെക്​ടറിലേ പയർ, പരിപ്പുവർഗങ്ങൾ വിളയിറക്കുന്നുള്ളൂ. എണ്ണക്കുരു കൃഷിയിനങ്ങളുടെ കാര്യത്തിലും കാര്യമായ കുറവുണ്ട്​. 59.37 ലക്ഷം ഹെക്​ടറിൽനിന്ന്​ 34.02 ലക്ഷം ഹെക്​ടറായാണ്​ നിലക്കടല, സോയാബീൻ, സൂര്യകാന്തി പാടങ്ങൾ കുറഞ്ഞത്​. നാണ്യ വിളകളായ കരിമ്പ്​, പരുത്തി, ചണം എന്നിവയുടെയും വിളയിട വ്യാപ്​തി ഗണ്യമായി കുറഞ്ഞു​വെന്ന്​ കൃഷിമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. 
അതേസമയം, നല്ല മഴ ലഭിക്കു​െമന്ന പ്രവചനമുള്ളതിനാൽ ആശങ്കക്ക്​ വകയില്ലെന്നാണ്​ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്​ തോമർ വിശദീകരിച്ചത്​. 
Loading...
COMMENTS