പുളിയൻകുടി നാരങ്ങ എത്തിത്തുടങ്ങി
text_fieldsപുനലൂർ: കോവിഡ് ഭീഷണിയെ തുടർന്ന് ഇടക്കാലത്ത് കച്ചവടക്കാരടക്കം വാങ്ങാതിരുന്ന പുളിയൻകുടി ചെറുനാരങ്ങ വീണ്ടും എല്ലാ മാർക്കറ്റുകളിലും എത്തിത്തുടങ്ങി. പുളിയൻകുടിയിൽ കോവിഡ് സമൂഹവ്യാപനമായി നിരവധിയാളുകൾക്ക് രോഗം വന്നതോടെ ഇവിടെ നിന്നുള്ള ചെറുനാരങ്ങ വാങ്ങിക്കാൻ കേരളത്തിലെ കച്ചവടക്കാരടക്കം തയാറായിരുന്നില്ല.
പുളിയൻകുടിയിൽനിന്ന് സമീപത്തെ സുരണ്ട, ആലങ്കുളം മാർക്കറ്റുകളിൽ എത്തിച്ച് ഇവിടെ നിന്നും കേരളത്തിലേക്ക് നാരങ്ങ കയറ്റി വന്നിരുന്നെങ്കിലും പൊതുവേ വിൽപന കുറവായിരുന്നു. ചൊവ്വാഴ്ച കിലോക്ക് 80 രൂപ വരെയായിരുന്നു ചില്ലറ വിൽപന. തെക്കേ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ചെറുനാരങ്ങ കച്ചവടം നടക്കുന്ന പുളിയൻകുടി ‘ലെമൺസിറ്റി’എന്നാണ് അറിയപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.