Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഹോർട്ടി കോർപും...

ഹോർട്ടി കോർപും കൈവിട്ടു, രണ്ടായിരം കിലോ ഇളവനുമായി സുനിലി​െൻറ കാത്തിരിപ്പ്​

text_fields
bookmark_border
ഹോർട്ടി കോർപും കൈവിട്ടു, രണ്ടായിരം കിലോ ഇളവനുമായി സുനിലി​െൻറ കാത്തിരിപ്പ്​
cancel
camera_alt??? ??????? ???????? ????????? ????? ????? ????????????

ജൈവ കൃഷി എന്നു കേട്ടാൽ മതി, ഒാടിക്കൂടും ആളുകൾ. എന്തു വിലകൊടുത്തും വാങ്ങുകയും ചെയ്യും. വൻ ഡിമാൻഡാണെന്നാ പറച്ചിൽ. പക്ഷേ, കാര്യത്തോടടുക്കു​േമ്പാൾ സംഗതി മാറും. സംശയമുണ്ടെങ്കിൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയ്​ക്കടുത്ത്​ മായിത്തറയിലെ ജൈവ കർഷനായ വി.പി. സുനിലിനോട്​ ചോദിച്ചാൽ മതി. പാട്ടത്തിനെടുത്ത സ്​ഥലത്ത്​ വിളയിച്ച രണ്ടായിരം കിലോ ഇളവനുമായി ആവശ്യക്കാരെ കാത്തിരിക്കുകയാണ്​ സുനിൽ. ഇത്രയും വലിയ വിളവ്​ വാങ്ങാൻ ഹോർട്ടി കോർപി​​​െൻറ ഉദ്യോഗസ്​ഥന്മാരെ നേരിട്ട്​ വിളിച്ചു പറഞ്ഞിട്ടും കാര്യമുണ്ടായില്ല. അവരും കൈമലർത്തിയിരിക്കുകയാണ്​.

ജൈവ കാർഷിക വിപ്ലവം നടക്കുന്ന കഞ്ഞിക്കുഴി - ചേർത്തല മേഖലയിലാണ്​ തലയ്​ക്ക്​ കൈയും കൊട​ുത്ത്​ ത​​​െൻറ വിളവ്​ എന്തു ചെയ്യുമെന്നറിയാതെ സുനിൽ കാത്തിരിക്കുന്നത്​. സുനിൽ വിളയിച്ച ഇളവൻ ഒാരോന്നിനും അഞ്ചു കിലോയെങ്കിലും തൂക്കം വരും. ഇത്രയും വലിയ വിളവ്​ ഹോർട്ടി കോർപ് പോലുള്ള ഏജൻസികൾ ഏറ്റെടുത്താലേ സുനിലിനെ പോലുള്ള കർഷകർക്കും വിഷം തീണ്ടാത്ത പച്ചക്കറി ആഗ്രഹിക്കുന്ന ഉപഭോക്​താക്കൾക്കും ​ഗുണമായി തീരുകയുള്ളു. ‘വിളവെടുത്ത്​ കാത്തിരുന്നിട്ടും ഒരെണ്ണം പോലും വാങ്ങാൻ ആരും വന്നില്ല..’ സുനിൽ പരിതപിക്കുന്നു. ആരെങ്കിലും ആവശ്യക്കാർ കടന്നുവരുമെന്ന പ്രതീക്ഷയിലാണ്​ സുനിലിപ്പോഴും.

താൽപര്യമുള്ളവർക്ക്​ സുനിലിനെ നേരിട്ട്​ ബന്ധപ്പെടാം. സുനലി​​​െൻറ നമ്പർ: 9249333743

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:organic farmingHorti corp
News Summary - an organic farmer waiting with his crops
Next Story