Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകരിമ്പുപാടങ്ങളിലെ...

കരിമ്പുപാടങ്ങളിലെ ആർത്തവ അയിത്തം

text_fields
bookmark_border
കരിമ്പുപാടങ്ങളിലെ ആർത്തവ അയിത്തം
cancel
camera_alt??????? ??????????????? ???????????????? ???????????...

കൊടുംവെയിലിൽ കത്തിക്കരിഞ്ഞുപോയ പാടങ്ങൾ നോക്കി നെടുവീർപ്പിടുന്ന, ആത്​മഹത്യ ചെയ്യുന്ന കർഷകരുടെ കാഴ്ച ഒട്ടും പുതുമയല്ലാത്ത മഹാരാഷ്​ട്രയിൽനിന്ന്​ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാർത്തകൂടി. കരിമ്പുപ ാടങ്ങളിൽ ജോലി കിട്ടാനായി സ്വന്തം ഗർഭപാത്രം അറുത്തുമുറിച്ചു കളയുന്ന സ്​ത്രീകളുള്ള ഗ്രാമങ്ങൾ മഹാരാഷ്​ട്രയിൽ വ്യാപകമാകുന്നു. ‘ദ ഹിന്ദു ബിസിനസ്​ലൈൻ.കോ’മിലെ രാധേശ്യാം ജാദവാണ്​ രാജ്യം ഞെ​ട്ടേണ്ട ഈ വാർത്ത പുറത്തുകൊണ്ടു വന്നത്​.

‘ഗർഭപാത്രമുള്ള സ്​ത്രീകളെ അപൂർവമായി മാത്രമേ ഈ ​ഗ്രാമത്തിൽ നിങ്ങൾക്ക്​ കാണാൻ കഴിയൂ..’ മഹാരാഷ്​ട് രയിലെ വരൾച്ച രൂക്ഷമായ ബീഡ്​ ജില്ലയില ഹാജിപൂർ ഗ്രാമത്തിലെ മണ്ഡ ഉഗലെ എന്ന കർഷക സ്​ത്രീ പറയുന്നു. ഗ്രാമത്തിലെ പകു തിയിലേറെ സ്​ത്രീകൾ ഗർഭപാത്രം നീക്കം ചെയ്​തുകഴിഞ്ഞതായി ഉഗലെ സാക്ഷ്യപ്പെടുത്തുന്നു...

എന്തിനാണ്​ സ്​ത്രീകൾ ഇങ്ങനെ കൂട്ടത്തോടെ ഗർഭപാത്രം അറുത്തുമുറിച്ച്​ കളയുന്നത്​...?

ഒക്​ടോബർ മുത ൽ മാർച്ച്​ വരെയുള്ള കാലത്ത്​ ധാരാളം സ്​ത്രീകളും പുരുഷന്മാരും കരിമ്പ്​ വെട്ടുന്ന ജോലിക്കായി ബീഡ്​ ജില്ലയിലേ ക്ക്​ കുടിയേറാറുണ്ട്​. വിശാലമായ കരിമ്പു പാടങ്ങളിൽ തുടർച്ചയായി വിളവെടുപ്പു നടക്കുന്ന സമയമാണിത്​. കരാറടിസ്​ഥാ നത്തിലാണ്​ തൊഴിലാളികളെ കൊണ്ടുവരുന്നത്​. സ്​ത്രീകളിൽ ആർത്തവമുണ്ടാകുന്ന സമയത്ത്​ ഒന്നോ രണ്ടോ ദിവസങ്ങൾ പണിക്കു വരാതെയിരിക്കും. വരാത്ത ദിവസങ്ങളിൽ 500 രൂപ വീതം പി​ഴ ഈടാക്കും. തുച്ഛമായ വരുമാനം മാത്രമുള്ള കർഷകർ പിഴയിൽ നിന്ന്​ രക്ഷനേടാൻ കണ്ട എളുപ്പവഴിയാണ്​ ഗർഭപാത്രം നീക്കം ചെയ്യൽ. അതോടെ ആർത്തവവും നിലയ്​ക്കുമല്ലോ...

ആരാധനാലയങ്ങളിൽ മാത്രമല്ല, കൃഷിയിടങ്ങളിൽ പോലും ആർത്തവം അയിത്തവും പാപവുമായി മാറുന്ന ഞെട്ടിപ്പിക്കുന്ന കഥയാണ്​ മഹാരാഷ്​ട്രയിലെ കരിമ്പുപാടങ്ങളിൽ നിന്ന്​ കേൾക്കുന്നത്

‘കൃത്യമായ സമയത്തിനുള്ളിൽ കരിമ്പ്​ ​വിളവെടുപ്പ്​ പൂർത്തിയാക്കേണ്ടതുണ്ട്​. അതിനിടയിൽ ആർത്തവത്തിന്‍്റെ പേരിൽ പണിക്കാർ വിശ്രമത്തിനായി പോയാൽ ഞങ്ങൾക്ക്​ നഷ്​ടമുണ്ടാകും...’ ഈ ക്രൂരകൃത്യത്തെക്കുറിച്ച്​ കരാറുകാരനായ ദാദാ പാട്ടീലിന്‍്റെ ന്യായീകരണമാണിത്​.

ആശുപത്രിയിൽ പോയി ഹിസ്റ്ററക്​ടോമി ശസ്​ത്രക്രിയക്ക്​ വിധേയമായി ഗർഭപാത്രം നീക്കം ചെയ്യാൻ കരാറുകാർ തന്നെയാണ്​ സ്​ത്രീ തൊ​​ഴിലാളികൾക്ക്​ മുൻകൂറായി പണം നൽകുന്നത്​.

ആരാധനാലയങ്ങളിൽ മാത്രമല്ല, കൃഷിയിടങ്ങളിൽ പോലും ആർത്തവം അയിത്തവും പാപവുമായി മാറുന്ന ഞെട്ടിപ്പിക്കുന്ന കഥയാണ്​ മഹാരാഷ്​ട്രയിലെ കരിമ്പുപാടങ്ങളിൽ നിന്ന്​ കേൾക്കുന്നത്​. ഈ വിഷയത്തെക്കുറിച്ച്​ പഠനം നടത്തിയ ‘തതാപി’ എന്ന സംഘടനയുടെ പ്രവർത്തകൻ അച്യുത്​ ബൊർഗാവോങ്കർ പറയുന്നത്​ കേൾക്കൂ...
‘കരിമ്പ്​ വിളവെടുപ്പിൽ ഏർപ്പെട്ടിരിക്കുന്ന സ്​ത്രീകൾ ആർത്തവത്തെ ഒരു വലിയ പ്രശ്​നമായാണ്​ കാണുന്നത്​. ആർത്തവം ഒഴിവാക്കാൻ അവരുടെ മുന്നിലുള്ള ഒരേയൊരു വഴി ഗർഭപാത്രം ഉപേക്ഷിക്കലാണ്​. അതിന്‍്റെ പ്രത്യാഘാതങ്ങൾ ചെറുതല്ല. അവരുടെ ആരോഗ്യത്തെ ഗുരുതരമായാണ്​ അത്​ ബാധിക്കുന്നത്​. ഹോർമോൺ വ്യതിയാനങ്ങൾ കാരണം അമിതമായി തൂക്കം വർധിക്കുകയും മറ്റ്​ അസുഖങ്ങളിലേക്ക്​ നയിക്കുകയും ചെയ്യുന്നു. മാനസിക ആരോഗ്യത്തെയും അത്​ പ്രതികൂലമായി ബാധിക്കുന്നു. 25 വയസ്സുള്ള യുവതികൾ പോലും ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്​ത്രക്രിയക്ക്​ വിധേയമാകുന്നതായി ഞങ്ങൾ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്​...’ - അച്യുത്​ ബൊർഗാവോങ്കർ പറയുന്നു.

ആർക്കു വേണം ഈ ഗർഭാപത്രം..?

സത്യഭാമ എന്ന സ്​ത്രീയുടെ ഭർത്താവ്​ ബണ്ഡു ഉഗലെ പറയുന്നതിങ്ങനെയാണ്​..
‘ആയിരം കിലോ കരിമ്പ്​ വെട്ടിയാൽ ഞങ്ങൾ രണ്ടുപേർക്കും കൂടി കിട്ടുന്നത്​ 250 രൂപയാണ്​. ഒരുദിവസം ഞങ്ങൾ രണ്ടുപേരും​ ചേർന്ന്​ മൂവായിരം, നാലായിരം കിലോ കരിമ്പ്​ വെട്ടും. ഒരു സീസണിൽ നാല്​, അഞ്ച്​ മാസമാണ്​ പണിയുണ്ടാവുക. ഏകദേശം 300 ടൺ കരിമ്പ്​ ഒരു സീസണിൽ ഞങ്ങൾ വെട്ടും. ആ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടു വേണം ഞങ്ങൾക്ക്​ വർഷം മുഴുവൻ ജീവിക്കാൻ. അതിനിടയിൽ ഒരു ദിവസമൊക്കെ പണിയെടുക്കാതിരുന്നാൽ എല്ലാം താളം തെറ്റും. ആരോഗ്യപ്രശ്​നമൊന്നും അപ്പോൾ നോക്കിയിട്ട്​ കാര്യമില്ല...’

രാജ്യം വൻ വളർച്ച നേടിയെന്ന്​ പ്രധാനമന്ത്രി വീമ്പിളക്കുമ്പോഴാണ്​ ജീവിക്കാൻ വഴിതേടി ഗർഭപാത്രം ഉപേക്ഷിക്കേണ്ട ഗതികേടിൽ കൃഷിക്കാർ അകപ്പെട്ടിരിക്കുന്നത്​.

കരാറുകാരിൽ നിന്ന്​ അതിഭീകരമായ ലൈംഗിക പീഡനവും സ്​ത്രീ തൊ​ഴിലാളികൾ നേരിടേണ്ടിവരുന്നുണ്ടെന്ന്​ തൊഴിലാളികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രാഥമിക സൗകര്യങ്ങൾക്ക്​ പോലും സംവിധാനമില്ലാത്ത വൃത്തിഹീനമായ​ താൽക്കാലിക കൂടാരങ്ങളിലാണ്​ ​സ്​ത്രീക​ളെ താമസിപ്പിച്ചിരിക്കുന്നത്​. ഈ സമയത്ത്​ ആർത്തവം കൂടിയുണ്ടായാൽ അവർ ആകെ ബുദ്ധിമുട്ടിലാകും.

‘ഗർഭപാത്രമുള്ള സ്​ത്രീകളെ അപൂർവമായി മാത്രമേ ഈ ​ഗ്രാമത്തിൽ നിങ്ങൾക്ക്​ കാണാൻ കഴിയൂ

വയറു വേദനയോ, വെള്ളപോക്കിന്‍്റെയോ അസുഖവുമായി ചെല്ലുന്ന സ്​ത്രീ തൊഴിലാളികളുടെ പോലും ഗർഭപാത്രം നീക്കം ചെയ്യണമെന്നാണ്​ സ്വകാര്യ ഡോക്​ടർമാർ നിർദേശിക്കുന്നതെന്നും ഇവരും കരാറുകാരുമായി അവിഹിത ഇടപെടലുകൾ ഉണ്ടെന്നും ഗ്രാമവാസികൾ തന്നെ പറയുന്നു..

(കടപ്പാട്​: thehindubusinessline.com)

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MenstruationMaharshtra sugar cane field women
News Summary - menstruation is a sin in sugar cane field of maharashtra beed district
Next Story