ചെണ്ടുമല്ലി വിടർന്നു; മോ​ഹ​ൻ​ദാ​സി​ന് ഇത്​ കണ്ണീർ പൂക്കൾ

07:08 AM
13/06/2020
വ​ണ്ടൂ​ർ കാ​പ്പി​ൽ സ്വ​ദേ​ശി ഇ​റ​ക്ക​ൽ മോ​ഹ​ൻ​ദാ​സ് കൃ​ഷി​യി​ട​ത്തി​ൽ

വ​ണ്ടൂ​ർ: ക​പ്പ​ക്കും വെ​ണ്ട​ക്കും പ​യ​റി​നു​മി​ട​യി​ൽ മ​ഞ്ഞ​പ്പൂ​പ്പാ​ടം തീ​ർ​ത്ത മോ​ഹ​ൻ​ദാ​സി​ന് ല​ഭി​ച്ച​ത് നി​രാ​ശ​യു​ടെ ക​ണ്ണീ​ർ​പ്പാ​ടം. കാ​പ്പി​ൽ സ്വ​ദേ​ശി ഇ​റ​ക്ക​ൽ മോ​ഹ​ൻ​ദാ​സ് എ​ന്ന ക​ർ​ഷ​ക​നാ​ണ് ഒ​രേ​ക്ക​റി​ൽ ചെ​ണ്ടു​മ​ല്ലി​കൃ​ഷി​യി​ൽ ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​നി​റ​ങ്ങി കാ​പ്പി​ൽ ഗ്രാ​മ​ത്തി​ൽ വ​സ​ന്തം തീ​ർ​ത്ത് നെ​ടു​വീ​ർ​പ്പി​ടു​ന്ന​ത്.

പൂ​ക്കൃ​ഷി ക​ർ​ണാ​ട​ക​ത്തി​​െൻറ​യും ത​മി​ഴ്നാ​ട്ടി​​െൻറ​യും കു​ത്ത​ക​യ​ല്ല എ​ന്ന് തെ​ളി​യി​ക്കു​ക കൂ​ടി മോ​ഹ​ൻ​ദാ​സി​​െൻറ ല​ക്ഷ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ വി​ള​വെ​ടു​ക്കാ​നാ​യ പൂ​ക്ക​ൾ ഏ​റ്റെ​ടു​ക്കാ​നാ​ളി​ല്ലാ​തെ വി​പ​ണ​ന സാ​ധ്യ​ത കാ​ണാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Loading...
COMMENTS