Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightപച്ചമുളക്​ കർഷകർക്ക്​...

പച്ചമുളക്​ കർഷകർക്ക്​ ചാകര

text_fields
bookmark_border
പച്ചമുളക്​ കർഷകർക്ക്​ ചാകര
cancel
വി​വാ​ഹ​ങ്ങ​ളു​ടേ​യും ആ​ഘോ​ഷ​ങ്ങ​ളു​ടേ​യും സീ​സ​ണ്‍ എ​ത്തി​യ​തോ​ടെ തൃശൂരി​​െൻറ മ​ല​യോ​ര​ത്തെ പ​ച്ച​മു​ള​ക് കൃ​ഷി​ക്കാ​ര്‍ക്ക് ചാ​ക​ര. ഉ​ൽ​പാ​ദ​നം കു​റ​വാ​ണെ​ങ്കി​ലും മി​ക​ച്ച വി​ല കി​ട്ടു​ന്ന​തി​​െൻറ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് അവര്‍. കി​ലോ​ക്ക്​ 450 മു​ത​ല്‍ 500 രൂ​പ വ​രെ​യാ​ണ് നാ​ട​ന്‍ പ​ച്ച​മു​ള​കി​ന് വി​ല ല​ഭി​ക്കു​ന്ന​ത്. ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തി​ല്‍ 600 രൂ​പ വ​രെ വി​ല കി​ട്ടി​യി​രു​ന്ന​താ​യി ക​ര്‍ഷ​ക​ര്‍ പ​റ​ഞ്ഞു. 
തൃശൂർ ജി​ല്ല​യി​ലെ പ​ച്ച​ക്ക​റി വി​പ​ണി​യി​ലേ​ക്ക് പ്ര​ധാ​ന​മാ​യും നാ​ട​ന്‍ പ​ച്ച​മു​ള​ക് എ​ത്തു​ന്ന​ത് മ​റ്റ​ത്തൂ​ര്‍ അ​ട​ക്ക​മു​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ല്‍നി​ന്നാ​ണ്. മ​റ്റ​ത്തൂ​രാ​ണ്​ പ​ച്ച​മു​ള​ക് കൃ​ഷി​യി​ല്‍ മു​ന്നി​ല്‍. കോ​ട​ശേ​രി, വ​ര​ന്ത​ര​പ്പി​ള്ളി, അ​ള​ഗ​പ്പ​ന​ഗ​ര്‍, തൃ​ക്കൂ​ര്‍, പ​രി​യാ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍നി​ന്നും ജി​ല്ല​യി​ലെ വി​പ​ണി​യി​ലേ​ക്ക് പ​ച്ച​മു​ള​ക് എ​ത്തു​ന്നു​ണ്ട്. 
ക്രി​സ്മ​സും മ​ണ്ഡ​ല​കാ​ല​വും ക​ഴി​ഞ്ഞ​തോ​ടെ പ​ച്ച​മു​ള​കി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. പ​ള്ളി​പ്പെ​രു​ന്നാ​ളു​ക​ളു​ടേ​യും ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളു​ടേ​യും വി​വാ​ഹ​സ​ദ്യ​ക​ളു​ടേ​യും തി​ര​ക്കാ​യ​തോ​ടെ​യാ​ണ് ആ​വ​ശ്യ​ക്കാ​ര്‍ വ​ര്‍ധി​ച്ച​ത്. മ​റ്റ​ത്തൂ​രി​ല്‍ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്ന കോ​ടാ​ലി മു​ള​ക് എ​ന്ന നാ​ട​ന്‍ ഇ​ന​മാ​ണ് പ്ര​ധാ​ന​മാ​യും വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. ജ​ല​സേ​ച​നം അ​നി​വാ​ര്യ​മാ​യ​തി​നാ​ല്‍ മ​ഴ​ക്കാ​ല​ത്താ​ണ് മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ പ​ച്ച​മു​ള​കി​​െൻറ ഉ​ൽ​പാ​ദ​നം കൂ​ടു​ത​ലു​ള്ള​ത്. വേ​ന​ല്‍മാ​സ​ങ്ങ​ളി​ല്‍ ഉ​ൽ​പാ​ദ​നം കു​റ​വാ​ണ്. പ​ഴം-​പ​ച്ച​ക്ക​റി പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ലി​നു കീ​ഴി​ല്‍ കോ​ടാ​ലി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മ​റ്റ​ത്തൂ​ര്‍ സ്വാ​ശ്ര​യ ക​ര്‍ഷ​ക ച​ന്ത​യി​ലേ​ക്ക് ആ​ഴ്ച​യി​ല്‍ ശ​രാ​ശ​രി അ​ര​ട​ണ്ണോ​ളം പ​ച്ച​മു​ള​കാ​ണ് ഇ​പ്പോ​ള്‍ എ​ത്തു​ന്ന​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:capsicum
News Summary - http://54.186.233.57/node/add/article
Next Story