Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഎന്തൊരു പേര?

എന്തൊരു പേര?

text_fields
bookmark_border
എന്തൊരു പേര?
cancel

പേരയ്ക്ക കണ്ടാൽ ആരെങ്കിലും വിദേശിയാണെന്ന് പറയുമോ? പക്ഷേ കക്ഷി അമേരിക്കക്കാരനാണ്. നമ്മുടെ ജീവിതവുമായ ി അത്രക്ക് ഇഴുകിച്ചേർന്നതിനാൽ തനി നാടനായി തോന്നുന്നതാണ്. പേര ആരെങ്കിലും നടുമോ, തനിയെ കിളിർക്കില്ലേ എന്നൊക ്കെ പലരും ചോദിച്ചേക്കാം. ഒരു പേരപോലും മുറ്റത്തില്ലെങ്കിൽ നട്ടല്ലേ പറ്റൂ എന്നാണ് മറുപടി.

ഇനങ്ങൾ
അലഹബാദ് സഫേദ, സർദാർ (ലഖ്​നോ-49), നാഗ്പൂർ സീഡ്ലസ്, ബാംഗ്ലൂർ, ധർവാർ, അർക്ക മൃദുല, അർക്ക അമൂല്യ, CISH-G-1, CISH-G-2, CISH-G-3, റെഡ് ഫ്ലഷ്ഡ്, ആപ്പിൾ കളർ, പിയർ ഷേപ്ഡ് എന്നിവയാണ് പ്രധാന ഇനങ്ങൾ. കുരുവില്ലാത്ത ഇനങ്ങളും വിപണിയിലുണ്ട്. ഏറെ പ്രിയം വെളുപ്പും ചുവപ്പും കാമ്പുള്ളതാണ്.

നന്നായി വളരും
കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരും. എല്ലാത്തരം മണ്ണിലും വളരുമെങ്കിലും മഞ്ഞ കലർന്ന ചുവപ്പുനിറമുള്ള നല്ല നീർവാർച്ചയുളള പരിമരാശിമണ്ണാണ് അനുയോജ്യം. 1000 സെ.മീ. മഴയുളള പ്രദേശങ്ങളിലും വളർത്താം. ജൂൺ, ജൂലൈ മാസങ്ങളാണ് തൈകൾ നടാൻ യോജിച്ച സമയം. പതിെവച്ച തൈകളാണ്​ സാധാരണ നടാൻ ഉപയോഗിക്കുന്നത്. തൈകൾ നടാൻ ആറ്​ അടി അകലത്തിൽ,ഒരടി നീളം, വീതി, താഴ്ചയുമുളള കുഴിയെടുക്കണം. ഇതിൽ മേൽമണ്ണ്, മണൽ, ചാണകപ്പൊടി എന്നിവയിട്ട്​ നിറച്ച് നടുക്ക് തൈ നടണം. ഉണങ്ങിയ ഇലകൾകൊണ്ട് ചുറ്റും പുതയിടണം. വേനൽക്കാലത്ത് വെള്ളമൊഴിക്കണം. ചെടിയുടെ ചുവട്ടിൽ നിന്ന് ഒരു മീറ്റർ ഉയരംവരെ വളർന്ന പാർശ്വശിഖരങ്ങൾ കോതാം.

30 വർഷം വരെ വിളവ്​
നട്ട് 3-4 വർഷമാകുമ്പോൾ കായ പിടിച്ചുതുടങ്ങും. കായപിടിത്തം വർധിപ്പിക്കാനും കായികവളർച്ച ക്രമീകരിക്കാനും കോതിക്കൊടുക്കാം. പത്തുവർഷം പ്രായമുളള ചെടിയിൽ നിന്ന് 500 മുതൽ 800 വരെ കായ്കൾ ലഭിക്കും. 30 വർഷംവരെ വിളവ് പ്രതീക്ഷിക്കാം. േപ്രാട്ടീൻ, കൊഴുപ്പ്, നാരുകൾ, അന്നജം, കാൽസ്യം, വിറ്റമിനുകൾ, ഇരുമ്പ്, സോഡിയം, സൾഫർ എന്നിവ അടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture NewsGuava
News Summary - guava -agriculture news
Next Story