Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മടങ്ങിവന്ന പ്രവാസികൾക്ക് തരിശുഭൂമിയിൽ കൃഷിയിറക്കാം
text_fieldsbookmark_border
തൃശൂർ: കോവിഡ് പശ്ചാത്തലത്തിൽ മടങ്ങിവന്ന പ്രവാസികൾക്ക് കൃഷിചെയ്യാൻ തരിശുഭൂമി വിട്ടുകൊടുക്കുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞദിവസം പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് കൃഷിവകുപ്പ് അഡീഷനൽ ഡയറക്ടർ (പ്ലാനിങ്) ഈ നിർദേശം നൽകിയത്.
നെല്ല്, ചെറുധാന്യങ്ങൾ, പയറിനങ്ങൾ, കിഴങ്ങുവർഗ വിളകൾ, വാഴ, പപ്പായ എന്നിവക്ക് മുൻഗണന നൽകി വിളകൾ കൃഷിചെയ്യാൻ ത്രിതല പഞ്ചായത്തുമായി ആലോചിച്ച് പദ്ധതി തയാറാക്കാവുന്നതാണെന്ന് ഉത്തരവിൽ പറയുന്നു.
Next Story
