Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightറബറില്‍ വെന്തുരുകിയ...

റബറില്‍ വെന്തുരുകിയ ക്രിസ്തുമസ്

text_fields
bookmark_border

റബര്‍ വില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയിരുന്ന കാലത്ത്  പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കാഞ്ഞിരപ്പള്ളിയിലത്തെി. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മാരുതി കാറുകള്‍ കോട്ടയം ജില്ലയിലെ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി വിറ്റഴിയുന്നതിന്‍െറ കാരണം അന്വേഷിച്ചായിരുന്നു സംഘത്തിന്‍െറ വരവ്. അതേ കാഞ്ഞിരപ്പള്ളി ഇന്ന്  പഴയകാറുകള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മേഖലയെന്ന നിലയില്‍ വാഹന കച്ചവടക്കാരുടെ ഇഷ്ടകേന്ദ്രം. പുത്തന്‍കാറുകളും മറ്റ് മുന്തിയ ഉല്‍പ്പന്നങ്ങളും വാങ്ങിയ ജനവിഭാഗം ഇന്ന് ജീവിത നിലനില്‍പ്പിനായി എല്ലാം വിറ്റൊഴിയുകയാണ്.
വില ചുരുങ്ങിയതിനൊപ്പം റബറിനെ ആശ്രയിക്കുന്ന വലിയൊരു ജനവിഭാഗത്തിന്‍െറ  ജീവിതത്തിലുണ്ടായ തീരാദുരിതത്തിന്‍െറ ചെറുപതിപ്പുകള്‍ മാത്രമാണിത്.  എത്ര കുറഞ്ഞാലും റബര്‍ വില 150 ല്‍ താഴെ പോകില്ളെന്ന് കര്‍ഷകര്‍ വിശ്വസിച്ചു .ഇതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തി. സി.സിയിട്ട് വാഹനങ്ങള്‍ വാങ്ങി. റബറിനെ കണ്ട് മക്കളെ എഞ്ചിനിയറിങിനും നഴ്സിങിനും വിട്ടു. കുട്ടികളെ ഫീസ് കൂടുതലുള്ള സ്കൂളുകളില്‍ പറഞ്ഞയച്ചു. വരുമാനം കുറഞ്ഞതോടെ ഇത്തരം വായ്പകള്‍ ഇവരുടെ തലക്ക് മുകളില്‍ വാളായി തുങ്ങുന്നു. റബര്‍ കര്‍ഷകരുടെ കൈയിലെ പണം കണ്ട് സ്കൂളുകളും വ്യാപാരസ്ഥാപനങ്ങളും കെട്ടിപൊക്കിയവരും വലിച്ചാല്‍ നീളാത്ത കടക്കെണിയില്‍.


കൈയൊഴിഞ്ഞ് സര്‍ക്കാര്‍
കടുത്ത പ്രതിസന്ധി നേരിടുമ്പോഴും റബറിന് കിലോക്ക് 150 രൂപ ഉറപ്പാക്കാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലസ്ഥിരത പദ്ധതി ഇഴയുകയാണ്. ഇതിനായി 300 കോടി സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചിരുന്നെങ്കിലും  ഇതില്‍ നിന്ന് കര്‍ഷകര്‍ക്ക ്നല്‍കിയത് 59 കോടി രൂപ മാത്രമാണ്. പദ്ധതിയില്‍ മൊത്തം രജിസ്റ്റര്‍ ചെയ്ത  3.08 ലക്ഷം കര്‍ഷകരില്‍ 2.08 ലക്ഷത്തിനും ഇതുവരെ അനുകൂല്യമൊന്നും ലഭിച്ചിട്ടില്ല. വിലസ്ഥിര പദ്ധതില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് സബ്സിഡി അനുകൂല്യത്തിന് ഒരോ രണ്ടാഴ്ച കൂടുമ്പോഴും റബര്‍ വിറ്റതിന്‍െറ ബില്ലുകള്‍ സമര്‍പ്പിക്കാം. എന്നാല്‍, വ്യാപാരികള്‍ വാങ്ങാത്തതിനാല്‍ ബില്ലുകള്‍ സമര്‍പ്പിക്കാനും കഴിയാതെ രൂക്ഷമായ പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്.
അന്താരാഷ്ട്രവിപണിയിലെ വിലയിടിവ് മുതലെടുത്ത് വന്‍കിട കമ്പനികള്‍ വന്‍തോതില്‍ റബര്‍ ഇറക്കുമതി ചെയ്തതാണ് റബര്‍ വിലയിടിവിന് പ്രധാനം കാരണം.നൂറുകണക്കിന് ടണ്‍ റബര്‍ ഇറക്കുമതി ചെയ്ത് സ്റ്റോക്ക് ചെയ്തിരിക്കുന്ന ഈ കമ്പനികള്‍ അഭ്യന്തരവിപണിയി ല്‍നിന്ന് റബര്‍ വാങ്ങാതെ വിട്ടുനില്‍ക്കുകയാണ്. ഇതോടെ റബര്‍ കുന്നുകൂടുകയും ഒരോ ദിവസവും വില താഴേക്ക് കുതിക്കുകയുമാണ്.  ക്രൂഡ് ഓയിലിന്‍െറ വില കുറഞ്ഞതോടെ സിന്തറ്റിക് റബറിന്‍െറ ഉല്‍പ്പാദനം വര്‍ധിച്ചതാണ് അന്താരാഷ്ട്ര വിപണിയിലെ തിരിച്ചടിക്ക് കാരണം.
അതേസമയം, റബര്‍ വില കുത്തനെ ഇടിഞ്ഞിട്ടും ടയര്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ  വില കുറക്കാന്‍ കമ്പനികള്‍ ഇതുവരെ തയാറായിട്ടില്ല. ഇതിലൂടെ ടയര്‍ കമ്പനികള്‍ അടക്കമുള്ളവ കോടികളുടെ കൊള്ളലാഭം കൊയ്യുകയുമാണ്. റബര്‍ വില വര്‍ധിച്ചപ്പോള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയവരാണ് ഇപ്പോള്‍ വില രണ്ടക്കത്തിലത്തെിയിട്ടും കുറവ് വരുത്താന്‍ തയാറാവാത്തത്. നിര്‍മാണചെലവില്‍ വര്‍ധനയുണ്ടായെന്ന ന്യായമാണ് വിലക്കുറക്കാതിരിക്കാനുള്ള കാരണമായി കമ്പനികള്‍ പറയുന്നത്.

Show Full Article
TAGS:
Next Story