ലോക്ഡൗണിൽ ലോക്കാവണ്ട; പച്ചക്കറി വീട്ടിലുണ്ടാക്കാം 

22:35 PM
26/03/2020

കൊ​ച്ചി: രാ​ജ്യ​മൊ​ന്ന​ട​ങ്കം ലോ​ക്ഡൗ​ണി​ലാ​യി​രി​ക്കെ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ തീ​രു​മോ എ​ന്ന ആ​ശ​ങ്ക​യാ​യി​രി​ക്കും മി​ക്ക​വ​ർ​ക്കും. ലോ​ക്ഡൗ​ൺ കാ​ല​ത്ത് ആ​വ​ശ്യ​ത്തി​നു മാ​ത്രം പാ​ച​കം ചെ​യ്ത് ക​ഴി​ക്കു​ന്ന​തി​നൊ​പ്പം, പ​ച്ച​ക്ക​റി​ക​ളും ഇ​ല-​പ​യ​ർ വ​ർ​ഗ​ങ്ങ​ളു​മെ​ല്ലാം വീ​ട്ടി​ലു​ണ്ടാ​ക്കി​യാ​ലോ? ചെ​റി​യ കു​ട്ടി​ക​ളും ചെ​റു​പ്പ​ക്കാ​രും പ്രാ​യ​മാ​യ​വ​രു​മെ​ല്ലാം ചേ​ർ​ന്ന് വീ​ടി​​െൻറ പി​റ​കു​വ​ശ​ത്തോ ടെ​റ​സി​ലോ എ​ളു​പ്പ​ത്തി​ൽ ചെ​യ്യാ​വു​ന്ന​താ​ണ് ഈ ​കൃ​ഷി. 

അ​വ എ​ങ്ങ​നെ​യെ​ന്നു നോ​ക്കാം. 

 

 • ത​ക്കാ​ളി മു​റി​ക്കു​മ്പോ​ൾ ഉ​ള്ളി​ലു​ള്ള അ​രി എ​ടു​ത്ത് ഒ​ന്നോ ര​ണ്ടോ ക​വ​റി​ൽ മ​ണ്ണു​നി​റ​ച്ച് ന​ട്ടു​വെ​ക്കു​ക. 
 • അ​ടു​ത്തു​ത​ന്നെ ചെ​റി​യ സ​വാ​ള​യും ഉ​ള്ളി​യും ന​ടു​ക. ഇ​തി​​െൻറ ത​ണ്ടും തോ​ര​നു​ണ്ടാ​ക്കാം
 • ഉ​രു​ള​ക്കി​ഴ​ങ്ങ് നാ​ലാ​യി മു​റി​ച്ച് നാ​ലു​ക​വ​റി​ൽ ന​ടു​ക. ഉ​രു​ള​ക്കി​ഴ​ങ്ങ് കു​റ​ച്ചു​ദി​വ​സം എ​ടു​ത്തു​വെ​ച്ചാ​ൽ വേ​രു​പൊ​ടി​യാ​റു​ണ്ട്. ഇ​വ​യും ന​ടാം
 • ഇ​ഞ്ചി ര​ണ്ട് ക​ഷ​ണം മു​റി​ച്ച് ര​ണ്ടു​ക​വ​റി​ൽ ന​ടു​ക 
 • ഉ​ണ​ക്ക​മു​ള​കി​​െൻറ അ​രി​യെ​ടു​ത്ത് ക​വ​റി​ൽ ന​ടു​ക 
 • പ​ഴു​ത്ത ബീ​ൻ​സ് ഉ​ണ്ടെ​ങ്കി​ൽ അ​തി​ൽ​നി​ന്ന്​ വി​ത്തെ​ടു​ത്ത് ക​വ​റി​ൽ ന​ടു​ക. ഇ​തി​നു ചാ​ഞ്ഞു​വ​ള​രാ​നാ​യി തൊ​ട്ട​ടു​ത്ത് ക​മ്പ് കു​ത്തി​ക്കൊ​ടു​ക്കു​ക​യോ വ​ള്ളി കെ​ട്ടി​ക്കൊ​ടു​ക്കു​ക​യോ വേ​ണ്ടി​വ​രും
 • വ​ൻ​പ​യ​ർ, ചെ​റു​പ​യ​ർ, വ​ഴു​ത​ന​ങ്ങ​യു​ടെ അ​രി തു​ട​ങ്ങി​യ​വ ക​വ​റി​ൽ ന​ടാ​വു​ന്ന​താ​ണ്. ഇ​വ​ക്കൊ​പ്പം ക​മ്പു​കു​ത്തു​ക​യോ വ​ള്ളി കെ​ട്ടു​ക​യോ വേ​ണ്ടി​വ​രും
 • പ​ഴു​ത്ത വ​ള്ളി​പ്പ​യ​ർ, വെ​ളു​ത്തു​ള്ളി​യു​ടെ അ​ല്ലി​ക​ൾ എ​ന്നി​വ ക​വ​റി​ൽ ന​ടാം 
 • ചേ​മ്പ് ഉ​ണ്ടെ​ങ്കി​ൽ ക​വ​റി​ൽ ഒ​രു വി​ത്ത് ന​ടു​ക, ത​ണ്ട് തോ​ര​ൻ​വെ​ക്കാ​ൻ കി​ട്ടും 
 • മ​ല്ലി ചെ​റു​താ​യി ച​ത​ച്ച് കു​റ​ച്ച് ഒ​രു​ക​വ​റി​ൽ ന​ടു​ക, ക​റി രു​ചി​ക​ര​മാ​ക്കാ​നു​ള്ള മ​ല്ലി​യി​ല​യും ഇ​തി​ലൂ​ടെ കി​ട്ടും 
 • ചീ​ര, വെ​ണ്ട തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ൽ ത​ന്നെ​യു​ണ്ടാ​ക്കാം 
 • കോ​വി​ഡ് കാ​ല​ത്ത് ന​മ്മു​ടെ കു​ടും​ബ​ത്തി​നു​ള്ള സു​ര​ക്ഷ​ക്കൊ​പ്പം ഭ​ക്ഷ്യ​സു​ര​ക്ഷ​യും സാ​മ്പ​ത്തി​ക സു​ര​ക്ഷ​യും കൂ​ടി​യാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. ടി.​വി ക​ണ്ടും ഫോ​ണി​ൽ ക​ളി​ച്ചും സ​മ​യം കൊ​ല്ലു​ന്ന കു​ട്ടി​ക​ളെ​യും ഇ​തി​ൽ സ​ഹ​ക​രി​പ്പി​ക്കാം. 

 

 

Loading...
COMMENTS