Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightചോ​ള​കൃ​ഷി​യി​ല്‍...

ചോ​ള​കൃ​ഷി​യി​ല്‍ വി​ജ​യ​ഗാ​ഥ ര​ചി​ച്ച് ആ​ര്യ​നും അ​ര്‍ജു​നും

text_fields
bookmark_border
Corn farming
cancel
camera_alt

ചോ​ള​കൃ​ഷി​യിടത്തിൽ ആ​ര്യ​നും

അ​നു​ജ​ന്‍ അ​ര്‍ജു​നും

അ​ടൂ​ർ: പോ​പ്‌​കോ​ണ്‍ ഉ​ണ്ടാ​കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന ആ​ര്യ​ന്‍റെ സം​ശ​യ​ത്തി​ല്‍ നി​ന്നു​രു​ത്തി​രി​ഞ്ഞ ആ​ശ​യ​മാ​ണ് ചോ​ള​കൃ​ഷി​യി​ല്‍ എ​ത്തി​ച്ചേ​ര്‍ന്ന​ത്. അ​ടൂ​ർ നെ​ല്ലി​മു​ക​ൾ അ​രു​ൺ നി​വാ​സി​ൽ അ​രു​ൺ-​അ​ശ്വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ്​ ആ​ര്യ​നും അ​നു​ജ​ന്‍ അ​ര്‍ജു​നും. പോ​പ്‌​കോ​ണ്‍ ക​ഴി​ക്കു​ന്ന​ത് ആ​ര്യ​നും അ​ര്‍ജു​നും ഏ​റെ ഇ​ഷ്ട​മാ​യി​രു​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ അ​മ്മ​യോ​ട് ഒ​രു​ദി​വ​സം ആ​ര്യ​ന്‍ സം​ശ​യം ചോ​ദി​ക്കു​ക​യും ഇ​ത് ഉ​ണ്ടാ​കു​ന്ന​ത് ഏ​ത് ചെ​ടി​യി​ല്‍നി​ന്നു​മാ​ണെ​ന്ന വി​വ​ര​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്തു.

ഇ​രു​വ​ര്‍ക്കും മു​ണ്ട​പ്പ​ള്ളി ഗ​വ.​ എ​ല്‍.​പി.​എ​സി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക തു​ള​സി​യു​ടെ പ​ച്ച​ക്ക​റി കൃ​ഷി​ത്തോ​ട്ട​ത്തി​ന്‍റെ പ​രി​പാ​ല​ന​പ​രി​ച​യ​വു​മു​ണ്ട്. കു​ട്ടി​ക​ളു​ടെ താ​ൽ​പ​ര്യം ക​ണ്ട​പ്പോ​ള്‍ അ​ച്ഛ​നും ചെ​റി​യ കൗ​തു​കം തോ​ന്നി. ഒ​ടു​വി​ല്‍ മു​ണ്ട​പ്പ​ള്ളി ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘ​ത്തി​ല്‍നി​ന്ന് ചോ​ള​വി​ത്തു​ക​ള്‍ ല​ഭി​ച്ചു.

തു​ട​ര്‍ന്ന് കു​ട്ടി​ക​ള്‍ക്കൊ​പ്പം ചോ​ളം ന​ടാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​യി അ​ച്ഛ​നും. യു​ട്യൂ​ബി​ല്‍ ചോ​ള​കൃ​ഷി​യു​ടെ രീ​തി​ക​ള്‍ മ​ന​സ്സി​ലാ​ക്കി. ത​രി​ശ്ശു​കി​ട​ന്ന 10 സെ​ന്‍റ്​ ഭൂ​മി ഉ​ഴു​തു​മ​റി​ച്ച് ചോ​ള​വി​ത്തു​ക​ള്‍ അ​ച്ഛ​നും അ​മ്മ​ക്കു​മൊ​പ്പം നി​ര​യാ​യി പാ​കി ആ​ര്യ​നും അ​ർ​ജു​നും. ഏ​റെ ഇ​ഷ്ട​ത്തോ​ടെ​യും കൗ​തു​ക​ത്തോ​ടെ​യും കൃ​ഷി​ചെ​യ്ത ചോ​ള​കൃ​ഷി ബാ​ല​ക​ര്‍ഷ​ക​രെ നി​രാ​ശ​രാ​ക്കി​യി​ല്ല. എ​ല്ലാം വ​ള​ര്‍ന്ന് ചോ​ള​മാ​യി. വി​ള​വെ​ടു​പ്പി​ന് ഇ​നി ദി​വ​സ​ങ്ങ​ള്‍ മാ​ത്രം. ആ​ര്യ​ന്‍ മു​ണ്ട​പ്പ​ള്ളി ഗ​വ. എ​ല്‍.​പി.​എ​സി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും അ​ര്‍ജു​ന്‍ എ​ൽ.​കെ.​ജി വി​ദ്യാ​ര്‍ഥി​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corn farming
News Summary - Corn farming
Next Story