നാളികേര സംഭരണം: 100 കേന്ദ്രത്തിലേക്ക് ഉയര്‍ത്തും
text_fieldsതിരൂർ: നാളികേര സംഭരണവില വര്‍ധിപ്പിക്കുമെന്നും സംഭരണകേന്ദ്രങ്ങളുടെ എണ്ണം കൂട്ടുമെന്നും സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന് എം.എല്‍.എക്ക് കൃഷിമന്ത്രി പി. പ്രസാദ്
ഉറപ്പുനല്‍കി.
നാളികേരം അധികമായി വിളയുന്ന മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ കൂടുതല്‍ സംഭരണകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും വില വര്ധിപ്പിക്കുന്നതിനെപറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.
മൂന്നു പഞ്ചായത്തിനിടയില് ഒരു സംഭരണകേന്ദ്രം ആരംഭിക്കാമെന്നും കേന്ദ്രങ്ങളുടെ എണ്ണം 100ലേക്കുയര്ത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി. നാളികേര ഉൽപാദക ഫെഡറേഷനുകളെകൊണ്ട് നാളികേരം സംഭരിക്കാനാവുമോ എന്ന് പഠിച്ച് ചെയ്യാമെന്നും അവരുടെ ഒരുയോഗം വിളിച്ചുകൂട്ടാമെന്നും മന്ത്രി പറഞ്ഞു.
ഉേദ്യാഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. സ്വതന്ത്ര കര്‍ഷകസംഘം ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് താലൂക്ക് ആസ്ഥാനങ്ങളിലേക്ക് കേരളപ്പിറവി ദിനത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

