Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഏലം വിലയിടിവ്; കർഷകർ...

ഏലം വിലയിടിവ്; കർഷകർ പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
cardamom
cancel

ക​ട്ട​പ്പ​ന: ഏ​ല​ത്തി​ന് ത​റ​വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ ഏ​ലം​ക​ർ​ഷ​ക​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. പു​റ്റ​ടി സ്‌​പൈ​സ​സ്​ പാ​ർ​ക്കി​ലേ​ക്ക് മാ​ർ​ച്ച്‌ അ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തും. ഇ​തി​ന്​ ജി​ല്ല​യി​ലെ ഏ​ലം​ക​ർ​ഷ​ക​രു​ടെ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്ന് സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കി.

വ​ണ്ട​ന്മേ​ട്ടി​ൽ ന​ട​ന്ന ഏ​ലം​ക​ർ​ഷ​ക​രു​ടെ പ്രാ​ഥ​മി​ക യോ​ഗ​ത്തി​ൽ നൂ​റി​ല​ധി​കം ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ കാ​ർ​ഡ​മം പ്രൊ​ഡ്യൂ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ എ​ന്ന പേ​രി​ൽ പു​തി​യ സം​ഘ​ട​ന​ക്ക്​​ രൂ​പം ന​ൽ​കി.

ഈ ​സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ത്ത 11ന് ​പു​റ്റ​ടി സ്​​പൈ​സ​സ് പാ​ർ​ക്കി​ന് മു​ന്നി​ൽ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തും. ഏ​ല​ത്തി​ന്‍റെ വി​ല​യി​ടി​വി​നും ഇ​റ​ക്കു​മ​തി​ക്കും പി​ന്നി​ൽ സ്‌​പൈ​സ​സ്​ ബോ​ർ​ഡും ഏ​ലം ലേ​ല കേ​ന്ദ്ര​ങ്ങ​ളു​മാ​ണെ​ന്ന് ക​ർ​ഷ​ക​രു​ടെ യോ​ഗം ആ​രോ​പി​ച്ചു.

1986ൽ ​സ്‌​പൈ​സ​സ് ബോ​ർ​ഡ് രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തു​വ​രെ കാ​ർ​ഡ​മം ബോ​ർ​ഡി​നാ​യി​രു​ന്നു ഏ​ല​ത്തി​ന്‍റെ ചു​മ​ത​ല. ഇ​ക്കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തെ ഏ​ലം ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ 80ശ​ത​മാ​ന​വും ക​യ​റ്റി അ​യ​ച്ചി​രു​ന്നു. ഉ​ൽ​പാ​ദ​ന​ച്ചെ​ല​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​ല​ത്തി​ന് കു​റ​ഞ്ഞ​ത് 3000 രൂ​പ ത​റ​വി​ല​യാ​യി നി​ശ്ച​യി​ക്കു​ക, ഇ​റ​ക്കു​മ​തി ത​ട​യു​ക, വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും ന്യാ​യ​വി​ല​യ്ക്ക്​​ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ക. ഏ​ലം ക​യ​റ്റി അ​യ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ക​ർ​ഷ​ക​ർ ഉ​ന്ന​യി​ച്ചു. വി​ൻ​സ് ജോ​സ​ഫ്, ഡി​പി​ൻ പൊ​ന്ന​പ്പ​ൻ, ജ​യിം​സ് പ്ലാ​ത്തോ​ട്ട​ത്തി​ൽ, പി. ​ഋ​ഷി, സു​ധീ​ഷ് മാ​ത്യു, യു.​എ​ൻ. പ്ര​സാ​ദ്, ബി​നോ​യി ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CardamomPrices fall
News Summary - Cardamom prices fall; Farmers to agitation
Next Story