തീരാതെ കർഷക ദുരിതം; നേന്ത്രവാഴ വിലയിൽ ആശങ്ക
text_fieldsപുൽപള്ളി: വിപണിയിൽ നേന്ത്രവാഴ വില ഉയരാത്തത് കർഷകരെ ആശങ്കയിലാക്കുന്നു. നിലവിൽ ഉൽപാദന ചെലവുപോലും ലഭിക്കാത്ത അവസ്ഥയിലാണ്. ഒരു കിലോ നേന്ത്രപ്പഴം വാങ്ങാൻ 40 രൂപ നൽകണം. എന്നാൽ, കർഷകർക്ക് ലഭിക്കുന്നത് 18 മുതൽ 25 രൂപ വരെയാണ്. കുറഞ്ഞ വിലക്ക് വാഴക്കുലകൾ വിറ്റഴിക്കേണ്ട ഗതികേടിലാണ് കർഷകർ.
ഈ വർഷം ആദ്യം കിലോക്ക് 50 രൂപ വരെ വിലയുണ്ടായിരുന്നു. പിന്നീട് വില ഇടിയുകയായിരുന്നു. കർണാടകത്തിലും മറ്റും വ്യാപകമായി നേന്ത്രവാഴ കൃഷിയുണ്ട്. ഇതാണ് വിലയിടിവിന് കാരണമെന്ന് പറയുന്നു. പാട്ടത്തിനെടുത്ത ഭൂമിയിലാണ് പലരും കൃഷിയിറക്കിയത്. വായ്പകൾ വാങ്ങി പണിയെടുത്തവർ ദുരിതത്തിലാണ്.
നിലവിലെ വിലയിൽ കൃഷിക്കായി മുടക്കിയ തുക പോലും ലഭിക്കുന്നില്ല. ഒരു വാഴ വിളവെടുക്കുന്നതു വരെ 250 രൂപയിലേറെ ചെലവ് വരുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്. കിലോ ഗ്രാമിന് 35 രൂപയെങ്കിലും ലഭിച്ചില്ലെങ്കിൽ വലിയ നഷ്ടമാണുണ്ടാവുക. വാഴകൃഷി നടത്തിയ കർഷകർ വൻ സാമ്പത്തിക പ്രതിസന്ധിയിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

