Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേന്ത്രക്കായ വിലയിൽ വർധന; കർഷകർക്ക് ആശ്വാസം

text_fields
bookmark_border
ബുധനാഴ്ച 45 രൂപയാണ് മാർക്കറ്റ് വില. കഴിഞ്ഞ ഒരാഴ്ചകൊണ്ട് കിലോക്ക് 20 രൂപയാണ് വർധിച്ചത്
നേന്ത്രക്കായ വിലയിൽ വർധന; കർഷകർക്ക് ആശ്വാസം
cancel

കൽപറ്റ: നീണ്ട ഇടവേളക്ക് ശേഷം നേന്ത്രക്കായക്ക് വില വർധിച്ചത് കർഷകർക്ക് ആശ്വാസമാകുന്നു. ഒരാഴ്ചയിലധികമായി വില കൂടുകയാണ്. ബുധനാഴ്ച 45 രൂപയാണ് മാർക്കറ്റ് വില. കഴിഞ്ഞ ഒരാഴ്ചകൊണ്ട് കിലോക്ക് 20 രൂപയാണ് വർധിച്ചത്. ഏറെ കാലത്തിന് ശേഷമാണ് ഇത്രയും വില ലഭിക്കുന്നതെന്നാണ് കർഷകർ പറയുന്നത്. മൂന്ന് വർഷം മുമ്പാണ് ഇത്രയും വില കർഷകർക്ക് ലഭിച്ചത്.

കർണാടകയിലും തമിഴ്നാട്ടിലും കൃഷി വർധിച്ചതോടെ കേരളത്തിൽ വില നന്നായി കുറഞ്ഞിരുന്നു. ജനുവരി മാസത്തിൽ കിലോക്ക് 14 രൂപയായി കുറഞ്ഞിരുന്നു. ലോണെടുത്തും മറ്റും കൃഷി നടത്തിയ വാഴ കർഷർക്ക് ഇത് വലിയ തിരിച്ചടിയായി. ഉൽപാദനച്ചിലവിന്റെ പകുതി വില പോലും ലഭിക്കാതായതോടെ കർഷകർ പ്രതിസന്ധിയിലായി.

ഡിമാന്റ് ഇല്ലാതാകുകയും വില കുത്തനെ ഇടിയുകയും ചെയ്തതോടെ വാഴക്കുലകൾ കൃഷിയിടത്തിൽ പഴുത്തു നശിക്കാൻ തുടങ്ങിയിരുന്നു. ജില്ലയിൽ നൂറുകണക്കിന് കുടുംബങ്ങൾ വാഴക്കൃഷിയെയാണ് ആശ്രയിക്കുന്നത്. കർണാടകയിലും നിരവധി മലയാളികൾ വാഴ കൃഷി ചെയ്യുന്നുണ്ട്. കർണാടകയിൽ സീസൺ കഴിഞ്ഞതും ജില്ലയിൽ വേനൽമഴയിലും കാറ്റിലും വാഴകൾ നശിച്ചതുമാണ് വില വർധിക്കാൻ കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Banana prices increase; relief for farmers
Next Story