Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightമലയാള മണ്ണിൽ അസം...

മലയാള മണ്ണിൽ അസം വിജയഗാഥ

text_fields
bookmark_border
മലയാള മണ്ണിൽ അസം വിജയഗാഥ
cancel
camera_alt

അ​സം ഗു​വാ​ഹ​തി സ്വ​ദേ​ശി​യാ​യ ഗ​ഫൂ​ർ റ​ഹ്​​മാ​ൻ കൃ​ഷി സ്ഥ​ല​ത്ത്. സ​മീ​പം സ്ഥ​ലം ഉ​ട​മ ക​ട്ട​യി​ൽ

ജ​ലാ​ലു​ദ്ദീ​ൻ

കാ​യം​കു​ളം: അ​സ​മി​ലെ ഗു​വാ​ഹ​തി​യി​ൽ​നി​ന്നെ​ത്തി മ​ല​യാ​ള മ​ണ്ണി​ൽ നൂ​റു​മേ​നി വി​ള​വ് കൊ​യ്ത്​ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി മാ​തൃ​ക​യാ​കു​ന്നു. ക​റ്റാ​നം ഇ​ലി​പ്പ​ക്കു​ളം ക​ട്ട​യി​ൽ പു​ര​യി​ട​ത്തി​ലാ​ണ് അ​സം സ്വ​ദേ​ശി​യാ​യ ഗ​ഫൂ​ർ റ​ഹ്​​മാ​ന്‍റെ (33) കൃ​ഷി. ചു​ര​ക്ക, കു​ക്കും​ബ​ർ, മ​ത്ത​ങ്ങ, പീ​ച്ചി​ങ്ങ, വ​ഴു​ത​ന, പ​ച്ച​മു​ള​ക് തു​ട​ങ്ങി​യ​വ​യാ​ണ് ജൈ​വ​രീ​തി​യി​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്.

20 സെ​ന്‍റി​ൽ തു​ട​ങ്ങി​യ കൃ​ഷി വി​ജ​യ​ക​ര​മെ​ന്ന് ക​ണ്ട​തോ​ടെ ഒ​രു ഏ​ക്ക​റി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണി​പ്പോ​ൾ. സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​യ റ​മ​ദാ​നും ഇ​ട​ക്ക്​ സ​ഹാ​യ​ത്തി​നു​ണ്ടാ​കും. കൂ​ലി​പ്പ​ണി ഇ​ല്ലാ​ത്ത ദി​വ​സം പൂ​ർ​ണ​മാ​യും കൃ​ഷി​യി​ട​ത്തി​ൽ ചെ​ല​വ​ഴി​ക്കും. പ​ണി​യു​ള്ള​പ്പോ​ൾ രാ​വി​ലെ​യും വൈ​കീ​ട്ടും കൃ​ഷി​യി​ട​ത്തി​ലെ​ത്തി അ​ധി​കം ജോ​ലി ചെ​യ്യും.

ക​ട്ട​യി​ൽ ജ​ലാ​ലു​ദ്ദീ​ൻ​കു​ഞ്ഞും നൂ​റു​ദ്ദീ​ൻ​കു​ഞ്ഞു​മാ​ണ് കൃ​ഷി താ​ൽ​പ​ര്യം മ​ന​സ്സി​ലാ​ക്കി ഗ​ഫൂ​റി​ന് സ്ഥ​ലം വി​ട്ടു​ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൃ​ഷി​യോ​ട് ആ​ഭി​മു​ഖ്യ​മു​ള്ള ഇ​രു​വ​രും ഗ​ഫൂ​റി​നൊ​പ്പം കൃ​ഷി​യി​ട​ത്തി​ൽ കൂ​ടു​ക​യും ചെ​യ്യും. വി​ള​വെ​ടു​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ ചൂ​നാ​ട് ച​ന്ത​ക്ക് സ​മീ​പ​മു​ള്ള വി​പ​ണി​യി​ലാ​ണ് പ്ര​ധാ​ന​മാ​യും വി​റ്റ​ഴി​ക്കു​ന്ന​ത്.

ജ​ലാ​ലു​ദ്ദീ​നാ​ണ് വി​ൽ​പ​ന​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ഏ​ഴു വ​ർ​ഷം മു​മ്പാ​ണ് ഗ​ഫൂ​ർ ഇ​ലി​പ്പ​ക്കു​ള​ത്ത് എ​ത്തു​ന്ന​ത്. മി​ക​ച്ച ജൈ​വ കൃ​ഷി​രീ​തി​യാ​ണ് ഗ​ഫൂ​ർ പ​രീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ നാ​ട്ടു​കാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzha local newsGhafoor Rahman
News Summary - Assam success story in kerala soil
Next Story