Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2019 12:04 AM IST Updated On
date_range 20 Feb 2019 12:04 AM ISTബാങ്ക് അക്കൗണ്ടിലേക്ക് 6000 രൂപ; കൃഷിഭവനുകളിൽ അപേക്ഷകരുെട തിരക്ക്
text_fieldsbookmark_border
കോഴിക്കോട്: പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി പ്രകാരം 6000 രൂപ സഹായംനൽകുന്ന പദ്ധതി യിലേക്ക് അപേക്ഷകരുെട പ്രളയം. ഒാരോ കൃഷിഭവനുകളിലും നൂറുകണക്കിന് അപേക്ഷകളാണ് ലഭിക്കുന്നത്. ഫെബ്രുവരി ഒന്നിന് രണ്ട് ഹെക്ടറിൽ കവിയാതെ വിസ്തീർണമുള്ള കൃഷിഭൂ മിയുള്ള നാമമാത്ര കർഷക കുടുംബത്തിനാണ് ആനുകൂല്യം ലഭിക്കുക. നാലുമാസം കൂടുേമ്പാൾ 2000 രൂപവീതമാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ ഇൗവർഷം മാർച്ച് വരെയുള്ള കാലയളവിലെ തുക ചില സംസ്ഥാനങ്ങളിൽ വിതരണംചെയ്തു തുടങ്ങിയിട്ടുണ്ട്.
കേരളത്തിൽ അർഹരായ കർഷകരെ കണ്ടെത്തുന്നതിൽ കാലതാമസം നേരിട്ടതായി ആക്ഷേപമുണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച മുതൽ അേപക്ഷകൾ സ്വീകരിച്ച് പദ്ധതിപ്രവർത്തനം തുടങ്ങാൻ കൃഷി ഒാഫിസർമാർക്ക് കൃഷിവകുപ്പ് നിർദേശം നൽകി. അവധി ദിനമായ ഞായറാഴ്ചയും അപേക്ഷകൾ സ്വീകരിക്കാനായി കൃഷിഭവനുകൾ തുറന്നിരുന്നു. പ്രാഥമികകണക്ക് പ്രകാരം സംസ്ഥാനത്തെ 11 ലക്ഷം കർഷകർക്കാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി വഴി പണം കിട്ടുക. ഇതിലേറെ അപേക്ഷകളുണ്ടാകുമെന്നാണ് കൃഷി ഉദ്യോഗസ്ഥർ പറയുന്നത്. കൃഷിഭവനുകളിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ നാഷനൽ ഇൻഫർമാറ്റിക്സ് െസൻററിന് നൽകും. പിന്നീട് പി.എം കിസാൻ പോർട്ടലിൽ കർഷകരുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യും.
സ്വന്തമായ സ്ഥാപനങ്ങേളാടനുബന്ധിച്ച വസ്തു ഉടമകൾക്കും കുടുംബത്തിലെ ഒരംഗമെങ്കിലും ഭരണഘടന സ്ഥാപനങ്ങളിലെ നിലവിലുള്ളതും മുമ്പുള്ളതുമായ ഉദ്യോഗസ്ഥർക്കും കേന്ദ്ര, സംസ്ഥാന സർക്കാർ ഒാഫിസുകളിൽ നിലവിലുള്ളതും വിരമിച്ചതുമായ ഉദ്യോഗസ്ഥർക്കും (ക്ലാസ് 4/ഗ്രൂപ്പ് ഡി ഒഴികെയുള്ള) അപേക്ഷിക്കാനാവില്ല. കുടുംബത്തിലെ ഒരംഗമെങ്കിലും മുൻ സാമ്പത്തിക വർഷത്തിൽ ആദായനികുതി അടച്ചവരും ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ തുടങ്ങിയ പ്രഫഷനലുകളാണെങ്കിലും ആനുകൂല്യം കിട്ടില്ല. ഇൗ മാസം 25നകം അേപക്ഷകരുടെ പട്ടിക തയാറാക്കേണ്ടതുണ്ട്. അനർഹർ കയറിക്കൂടുെമന്ന ആശങ്കയും വ്യാപകമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story