Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_right‘കുഞ്ഞുകുഞ്ഞി’​െൻറ ഉടമ...

‘കുഞ്ഞുകുഞ്ഞി’​െൻറ ഉടമ കുഞ്ഞുക​ുഞ്ഞോ കാർഷിക സർവകലാശാലയോ?

text_fields
bookmark_border
‘കുഞ്ഞുകുഞ്ഞി’​െൻറ ഉടമ കുഞ്ഞുക​ുഞ്ഞോ കാർഷിക സർവകലാശാലയോ?
cancel

തൃശൂർ അതിരപ്പിള്ളി വെറ്റിലപ്പാറ അത്തിക്കൽ വീട്ടിൽ അബ്രഹാം തൊണ്ണൂറാം വയസ്സിൽ ഒരു പോരാട്ടത്തിലാണ്​. മറുഭാഗത്ത്​ കേരള കാർഷിക സർവകലാശാല. കർഷകനായ അബ്രഹാമി​​​െൻറ ആവശ്യം ലളിതം. താൻ അര നൂറ്റാണ്ടു മുമ്പ്​ വികസിപ്പിച്ച ‘കുഞ്ഞുകുഞ്ഞ്​’ നെൽവിത്തി​ന്​ അംഗീകാരം വേണം. പറ്റില്ലെന്ന്​ സർവകലാശാല. അബ്രഹാമിനു വേണ്ടി ‘യുദ്ധം’നയിക്കുന്ന മകളുടെ ഭർത്താവ്​ ഇരിങ്ങാലക്കുട കടുപ്പശ്ശേരി സ്വദേശി കെ.പി. കുര്യൻ അതിനെ പുതിയൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ്​. കുര്യന്​ സർവക​ലാ​ശാലയോട്​ ഒരു ചോദ്യമുണ്ട്​. സർവകലാശാല വികസിപ്പിച്ചുവെന്ന്​ പറയുന്ന ‘കുഞ്ഞുകുഞ്ഞ്​ വർണ’, കുഞ്ഞുകുഞ്ഞ്​ പ്രിയ’എന്നീ നെൽവിത്തുകളിലെ ‘കുഞ്ഞുകുഞ്ഞ്​’ എങ്ങനെ വന്നു​? 
ഇൗ പ്രശ്​നം വൈസ്​ ചാൻസലർ ഡോ. ആർ. ചന്ദ്രബാബുവി​​​െൻറ മുന്നിലാണ്​. നീതി കിട്ടിയില്ലെങ്കിൽ കോടതി കയറാനാണ്​ തീരുമാനം. മരുമക​​​െൻറ നീക്കങ്ങൾക്ക്​ സർവ പിന്തുണയുമായി അബ്രഹാമുമുണ്ട്​.
തൊടുപുഴ താലൂക്കിലെ കരിമണ്ണൂരുകാരനാണ്​ ‘കുഞ്ഞുകുഞ്ഞ്​’ എന്ന്​ വിളിപ്പേരുള്ള അബ്രഹാം. പരിപൂർണ കർഷകൻ. കരിമണ്ണൂരിലെ രണ്ടേക്കറിൽ വിളയിക്കാത്ത വിളകളുണ്ടായിരുന്നില്ല. സദാ വയലിലും പറമ്പിലും. വിളകളിൽ തനിക്കറിയാവുന്ന ഗവേഷണം നടത്തും. 1967ൽ ​െഎ.ആർ എട്ട്​, തവളക്കണ്ണൻ എന്നീ നെൽവിത്തുകൾ തമ്മിൽ പരാഗണം നടത്തി പുതിയൊരിനം വികസിപ്പിച്ചു. കതിർക്കനം കൂടുതലുള്ള, തണ്ട്​ ഒടിയാത്ത, പ്രത​ിരോധ ശേഷി കൂടുതലുള്ള മട്ട നെല്ല്​. രണ്ട്​ നിറങ്ങളിലുള്ള അരിയാണ്​ ഇൗ​ പരീക്ഷണത്തിൽ ലഭിച്ചത്​​. അതി​​​െൻറ കാരണമൊന്നും അബ്രഹാമിന്​ അറിയില്ല. അടുത്തുള്ള കർഷകർക്ക്​ വിത്ത്​ കൊടുത്തു. അവരെല്ലാം കൃഷി ചെയ്​ത്​ നല്ല വിളവെടുത്തു. 
വിത്തിന്​​ എന്ത്​ പേരിടുമെന്ന ആലോചന മുറുകു​​​േമ്പാഴാണ്​ അന്നത്തെ കൃഷി വകുപ്പ്​ ഫാം സൂപ്രണ്ട്​ അബ്രഹാമി​​​െൻറ വിളിപ്പേരുതന്നെ നിർദേശിച്ചത്​. അങ്ങനെ ‘കുഞ്ഞുകുഞ്ഞ്​’എന്ന നെൽവിത്ത്​ പിറന്നു.
കുടിയേറ്റ കർഷകർക്കൊപ്പം കുഞ്ഞുകുഞ്ഞ്​ വിത്തും പല നാട്​ താണ്ടി. തൃശൂരിലെ പഴയന്നൂരിൽ വ്യാപകമായി കൃഷിയിറക്കി. അവിടെനിന്ന്​ പാലക്കാടേക്കും മറ്റു പല ജില്ലകളിലേക്കും. 1978ൽ  ആലുവയിലും ’84ൽ വെറ്റിലപ്പാറയിലും അബ്രഹാം താമസമാക്കി. വെറ്റിലപ്പാറയിൽ വനപ്രദേശമായതിനാൽ നെൽകൃഷി പ്രയാസമായിരുന്നു.  അങ്ങനെ മറ്റു വിളകളിലേക്ക്​ തിരിഞ്ഞപ്പോഴും  നെൽവിത്ത്​ പ്രചാരത്തിൽ കുതിക്കുകയായിരുന്നു. ഇക്കാലത്താണ്​ കടുപ്പശ്ശേരിക്കാരൻ കുര്യൻ, അബ്രഹാമി​​​െൻറ മകൾ ജോസിയയെ വിവാഹം കഴിച്ചത്​. ഒരിക്കൽ ത​​​െൻറ പിതാവി​​​െൻറ ‘നെൽവിത്ത്​ കണ്ടുപിടിത്തം’ ജോസിയ കുര്യനോട്​ പറഞ്ഞു. ഗുരുവായൂർ​ മറ്റത്തെ പള്ളിയുടെ കരനെൽ കൃഷിക്ക്​ കുഞ്ഞുകുഞ്ഞ്​ നെൽവിത്ത്​ ഉപയോഗിച്ചത്​ സഭാ പ്രസിദ്ധീകരണത്തിൽ വന്നിരുന്നു. കുര്യൻ അതി​​​െൻറ ഉപജ്​ഞാതാവിനെ അറിയു​േമാ എന്ന്​ സഭാധികൃതരോട്​ ചോദിച്ചു. അവിടെ കൊയ്​ത്തുത്സവത്തിന്​ അബ്രഹാമും വന്നിരുന്നു. ഇതോടെ കുര്യൻ ഭാര്യാപിതാവി​​​െൻറ ശ്രമത്തിന്​ ഫലമുണ്ടാക്കാനുള്ള പുറപ്പാടിലായി. 
മൂന്നു വർഷം മുമ്പാണ്​ കാർഷിക സർവകലാശാലയെ ഇൗ ആവശ്യമുന്നയിച്ച്​ സമീപിച്ചതെന്ന്​ കുര്യൻ പറഞ്ഞു. ബൗദ്ധിക സ്വത്തവകാശ സെല്ലിലെത്തി ത​​​െൻറ ഭാര്യാപിതാവിനെക്കുറിച്ചും കുഞ്ഞുകുഞ്ഞ്​ വിത്തിനെക്കുറിച്ചും പറഞ്ഞു. അതി​െനാന്നും തെളിവില്ല എന്നായിരുന്നു മറുപടി. അക്കാലത്ത്​ ചില മാധ്യമങ്ങളിൽ വന്ന കുറിപ്പുകളും ചിത്രവും കാണിച്ചു. പത്രങ്ങൾ എഴുതുന്നതൊന്നും ശരിയായിക്കൊള്ളണമെന്നി​െല്ലന്നാണ്​​ സെൽ മേധാവി ഡോ. സി.ആർ. എൽസി മറുപടി നൽകിയതത്രെ. 
കുര്യൻ പിന്മാറിയില്ല. കഴിഞ്ഞ മേയിൽ വീണ്ടും സർവകലാശാലയിലെത്തി. വിത്ത്​ കൊണ്ടുവരാനാണ്​ ഇത്തവണ ആവശ്യപ്പെട്ടത്​. ജൂണിൽ കുര്യൻ കരിമണ്ണൂരിൽനിന്ന്​ രണ്ട്​ കിലോ കുഞ്ഞുകുഞ്ഞ്​ വിത്ത്​ കൊണ്ടുവന്ന്​ കൊടുത്തു. പരിശോധിക്ക​െട്ട എന്നായി മറുപടി. ബൗദ്ധിക സ്വത്തവകാശ സെൽ ഇത്​ അംഗീകരിക്കുന്നില്ലെന്ന്​ മറുപടി ലഭിച്ചു. അബ്രഹാം വികസിപ്പിച്ച കുഞ്ഞുകുഞ്ഞ്​ വിത്ത്​ ഉപയോഗിച്ച്​ കൃഷി ചെയ്​ത 32 കരിമണ്ണൂരുകാരുടെ സാക്ഷ്യപത്രവുമായി കുര്യൻ വീണ്ടുമെത്തി. ഇതൊക്കെ എങ്ങനെ വിശ്വസിക്കുമെന്ന്​ മറുചോദ്യം. ആ 32 പേരെ ഹാജരാക്കാമെന്ന്​ കുര്യൻ. അതോടെ കമ്മിറ്റിയിൽ വെക്ക​െട്ടയെന്നായി. കുര്യൻ വിടാതെ കൂടിയപ്പോൾ വിത്ത്​ വികസിപ്പിച്ച രീതിയെക്കുറിച്ച്​ അബ്രഹാമി​​​െൻറ കുറിപ്പ്​ വേണമെന്നായി. അദ്ദേഹം പറഞ്ഞെഴുതിച്ച കുറിപ്പ്​ കൊടുത്തു. എന്നിട്ടും സർവകലാശാല വഴങ്ങിയില്ല.
ഇതോടെ കുര്യൻ മറ്റൊരു വഴിക്ക്​ നീങ്ങി. സർവകലാശാല വികസിപ്പിച്ച നെൽവിത്തുകൾ, അതി​​​െൻറ വർഷം, വികസിപ്പിച്ചവരുടെ പേര്​ എന്നിവ ലഭ്യമാക്കാൻ നവംബറിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. മറുപടി കിട്ടിയപ്പോഴാണ്​ കാര്യങ്ങളുടെ പോക്ക്​ വ്യക്തമായത്​. വിത്തുകളുടെ പട്ടികയിൽ 62, 63 ഇനങ്ങളായി ‘കുഞ്ഞുകുഞ്ഞ്​ വർണ’യും ‘കുഞ്ഞുകുഞ്ഞ്​ പ്രിയ’യും. വിത്ത്​ വികസിപ്പിച്ചത്​ 2002ൽ. കണ്ടുപിടിച്ചത്​ ഡോ. സി.ആർ. എൽസി. കുര്യൻ നിരന്തരം സമീപിച്ച അതേ ഗവേഷക. ഇ​േതാടെ, ഫെബ്രുവരി അവസാനം ​വൈസ്​ ചാൻസലർക്ക്​ കുര്യൻ അപേക്ഷ കൊടുത്തു. ത​​​െൻറ ഭാര്യാപിതാവ്​ കണ്ടെത്തിയ നെൽവിത്തിന്​ അംഗീകാരം നൽകണമെന്നാണ്​ ആവശ്യം. 1965^‘70 കാലത്ത്​ കണ്ടെത്തിയ ഒരു നെൽവിത്തിനത്തിൽ സർവകലാശാല എന്തു ​ഗവേഷണമാണ്​ നടത്തിയതെന്ന്​ അദ്ദേഹം ചോദിക്കുന്നു. അബ്രഹാം വികസിപ്പിച്ച വിത്തിന്​ ഉണ്ടായിരുന്ന അതേ സവിശേഷതകളാണ്​ സർവകലാശാല അതി​േൻറതെന്ന്​ അവകാശപ്പെടുന്ന വിത്തിനും പറയുന്നത്​. ഇനി സർവകലാശാല വികസിപ്പിച്ചതാണെങ്കിൽ അതിൽ കുഞ്ഞുകുഞ്ഞ്​ എന്ന്​ പേര്​ എങ്ങനെ വന്നു?. പാലക്കാട്ടുനിന്ന്​ കിട്ടിയ നാടൻ കുഞ്ഞുകുഞ്ഞിൽ ഗവേഷണം നടത്തിയെന്നാണ്​ സർവകലാശാല അധികൃതർ വാക്കാൽ പറയുന്നതത്രെ​. അങ്ങനെയെങ്കിൽ നാടൻ കുഞ്ഞുകുഞ്ഞ്​ എവിടെനിന്ന്​ വന്നുവെന്ന ചോദ്യം കുര്യൻ ഉയർത്തുന്നു. താൻ പലവട്ടം കയറിച്ചെന്നിട്ടും നെൽവിത്തി​​​െൻറ ‘ക​ണ്ടുപിടിത്തം’ത​​​െൻറ പേരിലാണെന്ന കാര്യം ഗവേഷക മറച്ചു പിടിച്ചുവെന്ന പരാതി കൂടിയുണ്ട്​, അദ്ദേഹത്തിന്​.

‘വിത്ത്​ കിട്ടിയത്​ പാലക്കാട്ടുനിന്ന്’

പാലക്കാട്​ ജില്ലയിൽ പ്രചാരത്തിലുണ്ടായിരുന്ന കുഞ്ഞുകുഞ്ഞ്​ വിത്ത്​ കൃഷി വകുപ്പി​​​െൻറ ആവശ്യപ്രകാരം 1992^93 കാലത്താണ്​ പഠന വിഷയമാക്കിയതെന്ന്​ സർവകലാശാല വൃത്തങ്ങൾ ‘മാധ്യമ’ത്തോട്​ പ്രതികരിച്ചു. എന്നാൽ, കുര്യൻ പറയുന്നത്​ തൊടുപുഴയിലെ വിത്തി​​​െൻറ കാര്യമാണ്​. പാലക്കാട്ടുനിന്ന്​ കിട്ടിയത്​ അത്ര​ ശുദ്ധിയില്ലാത്ത, പല വിത്തുകളുടെ സങ്കലനമായിരുന്നു. 97^98ൽ രണ്ടാംഘട്ടം പഠനം നടത്തി. അതിൽനിന്നാണ്​ ശുദ്ധിയുള്ള രണ്ടിനം​; കുഞ്ഞുകുഞ്ഞ്​ വർണയും കുഞ്ഞുകുഞ്ഞ്​ പ്രിയയും വികസിപ്പിച്ചത്​. അന്ന്​ പാലക്കാട്​ ജില്ലയിൽ സർവകലാശാല ആവിഷ്​കരിച്ച ഗാലസ പദ്ധതിയുമായി ബന്ധപ്പെട്ടവർ ഇതിന്​ ‘ഗാലസ വർണ’, ‘ഗാലസ പ്രിയ’എന്നീ പേരുകളാണ്​ നിർദേശിച്ചത്​. അത്​ സ്വീകരിക്കാതെ ‘കുഞ്ഞുകുഞ്ഞ്​’എന്ന്​ ചേർത്തത്​​ ഉറവിടം മറച്ചു വെക്കരുതെന്ന ഉദ്ദേശ്യ​ത്തിലാണ്​. കുര്യൻ പറയുന്നതും സർവകലാശാല പരീക്ഷണം നടത്തിയതും ഒരേ വിത്താണോ എന്ന്​ വ്യക്തമല്ല. പാലക്കാ​െട്ട നവര കർഷകനായ ഉണ്ണി ലിസ്​റ്റ്​ ചെയ്​ത മട്ട ഇനങ്ങളുടെ കൂട്ടത്തിൽ കുഞ്ഞുകുഞ്ഞുമുണ്ട്​. അത്​ അസ്സൽ പാലക്കാടൻ വിത്താണെങ്കിൽ മറ്റൊരാളുടെ പേരിൽ അംഗീകാരം നൽകുന്നതിൽ​ എതിർപ്പു വന്നേക്കാം. ഇത്​ എങ്ങനെ പരിഹരിക്കുമെന്ന്​ അറിയില്ലെന്ന്​ ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala agriculture university
News Summary - http://54.186.233.57/node/add/article
Next Story