പച്ചക്കറിക്കൃഷിക്ക്​ യന്തിരനിറങ്ങും കാലം

  • വിദ്യ എഞ്ചിനീയറിങ്​ കോളജ്​ വിദ്യാർഥികളാണ്​ കർഷകർക്ക്​ ഉപകാരപ്പെടുന്ന റോബോട്ടിനെ വികസിപ്പിച്ചത്​

01:51 AM
19/04/2017
കാർഷിക വൃത്തിക്ക്​ ഉപകാരപ്രദമായ റേ​ാബോട്ട്​

കൃഷിയിടം  പാകപ്പെടുത്തിയാൽ മാത്രം  മതി, കുഴികുത്തി വിത്തിട്ട്, മണ്ണിട്ട് മൂടി വെള്ളം ഒഴിക്കാൻ റോബോട്ട് റെഡി. തൃശൂർ തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്  വിഭാഗത്തിലെ അവസാനവർഷ ബി.ടെക്  വിദ്യാർഥികളാണ് റോബോട്ടിനെ വികസിപ്പിച്ചത്. ഹെക്ടർ കണക്കിന് സ്‌ഥലത്ത് കൃഷിചെയ്യുന്ന കർഷകർക്കായാണ് വിദ്യാർഥികൾ റോബോട്ടിനെ  തയാറാക്കിയത്. കൃഷിചെയ്യുന്ന സ്ഥലത്തിെൻറ നീളവും  വീതിയും റോബോട്ടിൽ രേഖപ്പെടുത്താം. ഇതനുസരിച്ച്  കൃത്യം അകലത്തിൽ കുഴികൾ കുത്തി ഓരോന്നിലും  വിത്തിട്ട് മൂടും. ശേഷം നനക്കുന്നു. വെള്ളവും വിത്തും  ശേഖരിക്കാവുന്ന അറകൾ റോബോട്ടിൽ ഉണ്ട്. മണ്ണിലെ  അമ്ലത്വം  പരിശോധിച്ച്  ആവശ്യമായ  ജൈവവളം ഇതിൽ രേഖപ്പെടുത്തും.  മണ്ണിൽ  ജലാംശം  കുറഞ്ഞാൽ  വെള്ളം നനക്കാനുള്ള  സെൻസറുകളും  റോബോട്ടിലുണ്ട്. സാധാരണ കർഷകർക്ക്  ഉപകാരപ്പെടുംവിധമാണ് റോബോട്ട് രൂപകൽപന  ചെയ്തത്.

റോബോട്ടിനെ തയ്യാറാക്കിയ വിദ്യ എഞ്ചിനീയറിങ് കോളജ് വിദ്യാർഥികളും ഗൈഡും
 

അവസാനവർഷ വിദ്യാർഥികളായ പി.ബി. സൂരജ് കൃഷ്ണ, വി.ഡി. വിഷ്ണുദത്ത്, ഉണ്ണിമായ  വത്സൻ, മിലിൻറ് ബി. വളപ്പിൽ, ജിഷ്ണു വാസുദേവൻ  എന്നിവരാണ് റോബോട്ടിനെ വികസിപ്പിച്ചത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗം അേസാസിയേറ്റ് പ്രഫസർ മേരി പി. വർഗീസ്  ആണ് േപ്രാജക്റ്റ് ഗൈഡ്. ‘ഫാം ഫ്രണ്ട്’  എന്നാണ്  വിദ്യാർഥികൾ റോബോട്ടിന് നൽകിയ പേര്. വിദ്യാർഥികൾക്ക്  ഈ  റോബോട്ട് നിർമിക്കാൻ  10,000  രൂപ മാത്രമാണ് ചെലവുവന്നത്. കേരള ശാസ്ത്ര  സാങ്കേതിക സർവകലാശാലയുടെ  ഇെന്നാവേറ്റിവ്  പ്രോജക്ടിന് ധനസഹായം വിദ്യാർഥികൾക്ക്  ഉണ്ടായിരുന്നു. കേരള  കാർഷിക വകുപ്പിെൻറ  സഹായത്തോടെ കൂടുതൽ കർഷകർക്ക് ആവശ്യമായ  മാറ്റങ്ങൾ യന്ത്രത്തിൽ വരുത്താനാണ് വിദ്യാർഥികളുടെ  തീരുമാനം.

COMMENTS