Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightനാളികേരള കൃഷി...

നാളികേരള കൃഷി ഉന്നമനത്തിന്​ മൊബൈൽ ആപ്ലിക്കേഷൻ

text_fields
bookmark_border
നാളികേരള കൃഷി ഉന്നമനത്തിന്​ മൊബൈൽ ആപ്ലിക്കേഷൻ
cancel
കേരകർഷകരെയും തൊഴിലാളികളെയും ഡിജിറ്റൽ പ്ലാറ്റ്​ഫോമിൽ ഫലപ്രദമായി ബന്ധിപ്പിക്കുന്ന മൊബ ൈൽ ആപ്ലിക്കേഷൻ മന്ത്രി വി.എസ്​. സുനിൽകുമാർ ഉദ്​ഘാടനം ചെയ്​തു. കേരസംരക്ഷണത്തിന്​ ഏതു നൂതന പ്രോജക്​ടുകളെയും സർ ക്കാർ സർവാത്​മനാ സ്വാഗതം ചെയ്യുകയും പിന്തുണക്കുകയും ചെയ്യുമെന്ന്​ ഉദ്​ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. കേരമ ിത്ര സംസ്​ഥാന പ്രസിഡൻറ്​ സുരേന്ദ്രൻ മാസ്​റ്റർ വാകയാട്​ അധ്യക്ഷത വഹിച്ചു. പരിസ്​ഥിതി പ്രവർത്തകൻ പ്രഫ. ശോഭീന്ദ്രൻ മന്ത്രിക്ക്​ ഉപഹാരം സമർപ്പിച്ചു. ഡോ. ഇസ്​മയിൽ മരിതേരി സ്വാഗതവും സുനീഷ്​ വെങ്കിടത്ത്​ നന്ദിയും പഞ്ഞു.
ഭാരത്​ മെട്രോ-കൊച്ചിയുടെ സഹകരണത്തോടെ ​​‘കേരമിത്രം’ സൊസൈറ്റിയാണ്​ മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കിയത്​. കേരകർഷകർക്കും കർഷക തൊഴിലാളിക്കും ആവശ്യമായ മുഴുവൻ സാ​ങ്കേതിക സഹായങ്ങളും മൊബൈൽ ആപ്പിൽ ഒരുക്കിയിട്ടുണ്ട്​. ഗൂഗിൾ പ്ലേസ്​റ്റോറിൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാവുന്ന ആപ് കേരമിത്രത്തിൽ രജിസ്​റ്റർ ചെയ്യുന്നവർക്ക്​ ഉപയോഗിക്കാം. കേരകർഷകർക്ക്​ സമയബന്ധിതമായി പരിശീലനം സിദ്ധിച്ച തെങ്ങുകയറ്റ തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്താൻ കേമിത്രം ആപ്പിലൂടെ കഴിയുന്നു.
സംസ്​ഥാനതലത്തിൽ പ്രവർത്തിക്കുന്ന ‘കേരമിത്രം സൊസൈറ്റി’ ജില്ല, പഞ്ചായത്ത്​, വാർഡ്​ തലങ്ങളിൽ കമ്മിറ്റികൾ രൂപവത്​കരിച്ച്​ കേരകൃഷിയുടെ സമഗ്ര ഉന്നമനത്തിന്​ നടപടികൾ സ്വീകരിച്ചുവരുന്നതി​​െൻറ ഭാഗമായാണ്​ ഈ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചത്​. ഫോൺ: 8921825279, 9605320602, 9048886974.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coconut farming app
News Summary - cocounut farming
Next Story