Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഓണസമൃദ്ധിയുമായി...

ഓണസമൃദ്ധിയുമായി കൃഷിവകുപ്പ്; 2,000 കർഷക ചന്തകൾക്ക് തുടക്കം

text_fields
bookmark_border
ഓണസമൃദ്ധിയുമായി കൃഷിവകുപ്പ്; 2,000 കർഷക ചന്തകൾക്ക് തുടക്കം
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച വി​പ​ണി​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന്യാ​യ​വി​ല​യി​ൽ ഗു​ണ​മേ​ന്മ​യു​ള്ള കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ കൃ​ഷി​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം 2,000 ‘ഓ​ണ​സ​മൃ​ദ്ധി 2026’ ക​ർ​ഷ​ക ച​ന്ത​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

കു​ട​പ്പ​ന​ക്കു​ന്ന് കൃ​ഷി​ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൃ​ഷി​മ​ന്ത്രി ടി. ​സി​ദ്ദീ​ഖ് സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഓ​ണ​ക്കാ​ല വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ച്ച് ക​ർ​ഷ​ക​ന് മി​ക​ച്ച വി​ല​യും ഉ​പ​ഭോ​ക്താ​വി​ന് ന്യാ​യ​വി​ല​യും ഉ​റ​പ്പാ​ക്കു​ന്ന ശ​ക്ത​മാ​യ വി​പ​ണി ഇ​ട​പെ​ട​ലാ​ണ് ക​ർ​ഷ​ക ച​ന്ത​ക​ളി​ലൂ​ടെ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. 2,000 ക​ർ​ഷ​ക ച​ന്ത​ക​ളി​ൽ 1,074 എ​ണ്ണം കൃ​ഷി​വ​കു​പ്പും 766 എ​ണ്ണം ഹോ​ർ​ട്ടി​കോ​ർ​പ്പും 160 എ​ണ്ണം വി.​എ​ഫ്.​പി.​സി.​കെ​യു​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക​ർ​ഷ​ക​രി​ൽ​നി​ന്ന് നേ​രി​ട്ട് സം​ഭ​രി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ​ക്ക് പൊ​തു​വി​പ​ണി​യി​ലെ മൊ​ത്ത​വ്യാ​പാ​ര വി​ല​യേ​ക്കാ​ൾ 10 ശ​ത​മാ​നം അ​ധി​ക​വി​ല ന​ൽ​കു​ക​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പൊ​തു​വി​പ​ണി​യി​ലെ ചി​ല്ല​റ വി​ല​യേ​ക്കാ​ൾ 30 ശ​ത​മാ​നം വ​രെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ ഹോ​ർ​ട്ടി​കോ​ർ​പ്പ് ക​ർ​ഷ​ക​രി​ൽ​നി​ന്ന് ന​ട​ത്തി​യ പ​ച്ച​ക്ക​റി സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2.73 കോ​ടി​യി​ല​ധി​കം രൂ​പ കു​ടി​ശ്ശി​ക​യു​ണ്ടാ​യി​രു​ന്നു. ഈ ​തു​ക പൂ​ർ​ണ​മാ​യി ന​ൽ​കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ന്നും വി​ത​ര​ണം പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onammarketsagriculture
News Summary - Agriculture Department brings Onam prosperity; 2,000 farmer markets launched
Next Story