കാര്‍ഷിക സെന്‍സസ് നവംബറില്‍ തുടങ്ങും; 307 എന്യൂമറേറ്റര്‍മാരെ നിയമിച്ചു
text_fieldsപത്തനംതിട്ട: നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന 11ാമത് കാര്‍ഷിക സെന്‍സസിനായി ജില്ലയില്‍ 307 എന്യൂമറേറ്റര്‍മാരെയും 60 സൂപ്പര്‍വൈസര്‍മാരെയും നിയമിച്ചു. വിവിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക സാമ്പത്തിക നയരൂപവത്കരണത്തിനുമായാണ് കാര്‍ഷിക സെന്‍സസ് നടത്തുന്നത്. ഗൂഗിള്‍ പ്ളേസ്റ്റോറില്‍നിന്ന് ലഭ്യമാകുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ മുഖേന താല്‍ക്കാലിക എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ വന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുമെന്ന് ജില്ല സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനാണ് സെന്‍സസിന്റെ നടത്തിപ്പ് ചുമതല.
മൂന്ന് ഘട്ടങ്ങളിലായാണ് സെന്‍സസിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എല്ലാ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെയും മുഴുവന്‍ ഉടമസ്ഥരുടെയും കൈവശാനുഭവ ഭൂമിയുടെ എണ്ണവും വിസ്തൃതിയും സാമൂഹിക വിഭാഗം, ജന്‍ഡര്‍ ഉടമസ്ഥത, തരം തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നതാണ് ഒന്നാംഘട്ടം. പ്രധാന സർവേയായ രണ്ടാംഘട്ടത്തില്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ വാര്‍ഡുകളുടെ 20ശതമാനം വാര്‍ഡുകളില്‍നിന്ന് തെരഞ്ഞെടുത്ത ഹോള്ഡിങ്ങുകളില്നിന്ന് കൃഷിരീതി, ജലസേചനം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും. മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ വാര്‍ഡുകളുടെ ഏഴുശതമാനം സാമ്പിള്‍ വാര്‍ഡുകളില്‍നിന്ന് തെരഞ്ഞെടുത്ത ഹോള്‍ഡിങ്ങുകളുടെ ഇന്‍പുട്ട് ഉപയോഗരീതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കാര്‍ഷിക സെന്‍സസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

