പത്തനംതിട്ടയിൽ കാര്‍ഷിക സെന്‍സസ് പുരോഗമിക്കുന്നു
text_fieldsപത്തനംതിട്ട: കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും ഉന്നമനത്തെ ലക്ഷ്യംവെച്ചുകൊണ്ടുള്ള 11ാമത് കാര്‍ഷിക സെന്‍സസിന്റെ പ്രവര്‍ത്തനം ജില്ലയില്‍ പുരോഗമിക്കുന്നു.
ശരിയായതും പൂര്‍ണവുമായ വിവരങ്ങള്‍ നല്കി സഹകരിക്കണമെന്ന് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്. ജ്യോതിലക്ഷ്മി അഭ്യര്‍ഥിച്ചു. ഭാവിയില്‍ കാര്‍ഷിക സര്‍വേ നടത്തുന്നതിന് ആവശ്യമായ ചട്ടക്കൂട് തയാറാക്കുന്നതിനും സെന്‍സസിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തും. മൂന്ന് ഘട്ടത്തിലായാണ് കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനം നടത്തുന്നത്.
മുഴുവന്‍ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെയും ഓരോ വീടും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് കാര്‍ഷിക ഭൂമി കൈവശമുള്ള കര്‍ഷകന്റെയും ഭൂമിയുടെയും വിവരങ്ങള്‍, സാമൂഹിക വിഭാഗം, ലിംഗപദവി, ഉടമസ്ഥത, സ്ഥാപനങ്ങളുടെ ഹോള്‍ഡിങ്ങിനെ സംബന്ധിച്ച പ്രത്യേക വിവരം തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തില്‍ ശേഖരിക്കുന്നത്. മുഴുവന്‍ തദ്ദേശ സ്വയം ഭരണ വാര്‍ഡുകളുടെ 20 ശതമാനം വാര്‍ഡുകളില്‍നിന്നുള്ള തെരഞ്ഞെടുക്കുന്ന കൈവശഭൂമിയുള്ള വ്യക്തികളില്‍നിന്നും കൃഷിരീതി, ജലസേചനം തുടങ്ങിയ വിവരങ്ങള്‍ രണ്ടാം ഘട്ടത്തില്‍ ശേഖരിക്കും.
മൂന്നാം ഘട്ടത്തില്‍ തദ്ദേശ സ്വയം ഭരണ വാര്‍ഡുകളുടെ ഏഴു ശതമാനം സാമ്പിള്‍ വാര്‍ഡുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കൈവശാനുഭവ ഭൂമിയില്‍നിന്നും കൃഷിക്ക് ഉപയോഗിക്കുന്ന വിത്ത്, വളം, കീടനാശിനി, ജലസേചനം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

