പ്രളയം: സുഗന്ധവിള ഉൽ​പാദന നഷ്​ടം 1254 കോടിയെന്ന്​ പഠന റിപ്പോർട്ട്

  • 48,253 ഹെക്​ടറിലെ  സുഗന്ധവിളകൾ നശിച്ചതായി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തി​െൻറ പഠനറിപ്പോർട്ട്​ വ്യക്​തമാക്കുന്നു

14:51 PM
27/09/2018

കോ​ഴി​ക്കോ​ട്​: ​പ്ര​ള​യ​ത്തി​ൽ കേ​ര​ള​ത്തി​ലെ സു​​ഗ​ന്ധ​വി​ള​ക​ൾ​ക്ക്​ ഇൗ ​വ​ർ​ഷ​ത്തെ ഉ​ൽ​​പാ​ദ​ന ന​ഷ്​​ടം​ 1254 കോ​ടി രൂ​പ. കോ​ഴി​ക്കോ​ട്​ ചെ​ല​വൂ​രി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ്​​പൈ​സ്​ റി​സ​ർ​ച്ച്​ (ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം) ഏ​ഴു ജി​ല്ല​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​ സം​സ്​​ഥാ​ന​ത്തെ സു​ഗ​ന്ധ​വി​ള കൃ​ഷി​യി​ലു​ണ്ടാ​യ ന​ഷ്​​ടം വ്യ​ക്​​ത​മാ​യ​ത്. 48,253 ഹെ​ക്​​ട​റി​ലെ  സു​ഗ​ന്ധ​വി​ള​ക​ൾ ന​ശി​ച്ച​തോ​ടെ 25,138 ട​ൺ സു​ഗ​ന്ധ​വ്യ​ഞ്​​ജ​ന​ങ്ങ​ളു​ടെ കു​റ​വാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്​​ട​ർ ഡോ. ​നി​ർ​മ​ൽ ബാ​ബു വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കു​രു​മു​ള​കും ഏ​ല​വും നി​ല​വി​ലു​ള്ള​തി​​നേ​ക്കാ​ളും യ​ഥാ​ക്ര​മം 31 ശ​ത​മാ​ന​വും 38.5 ശ​ത​മാ​ന​വും ഇൗ ​വ​ർ​ഷം ഉ​ൽ​പാ​ദ​നം കു​റ​യും. ​30 ശ​ത​മാ​ന​മാ​ണ്​ ആ​കെ സു​ഗ​ന്ധ​വി​ള​ക​ളു​ടെ ശ​രാ​ശ​രി വാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന ന​ഷ്​​ടം. 


കു​രു​മു​ള​കി​നാ​ണ്​ കൂ​ടു​ത​ൽ ന​ഷ്​​ടം. ഭാ​വി​യി​ലെ ഉ​ൽ​​പാ​ദ​ന​മൂ​ല്യം ക​ണ​ക്കാ​ക്കു​​േ​മ്പാ​ൾ 3000 കോ​ടി​യോ​ള​മാ​ണ്​ ന​ഷ്​​ടം. ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണൊ​ലി​പ്പി​ലും ച​ളി​യും മ​റ്റും അ​ടി​ഞ്ഞു​കൂ​ടി സൂ​ക്ഷ്​​മാ​ണു​ക്ക​ളും വി​ര​ക​ളും ന​ശി​ച്ച​തും സു​ഗ​ന്ധ​വി​ള ക​ർ​ഷ​ക​ർ​ക്ക്​ തി​രി​ച്ച​ടി​യാ​യി. ഒാ​ക്​​സി​ജ​ൻ ഇ​ല്ലാ​താ​യ​തോ​ടെ മ​ണ്ണി​​െൻറ ഫ​ല​ഭൂ​യി​ഷ്​​ഠ​ത കു​റ​ഞ്ഞ​താ​യും പ​ഠ​ന​ത്തി​ൽ വ്യ​ക്​​ത​മാ​യി. വെ​ള്ളം കെ​ട്ടി​നി​ന്നാ​ണ്​ പ​ല​വി​ള​ക​ളും ന​ശി​ച്ച​ത്. ‘സൈ​ലോ സാ​ൻ​ഡ്ര​സ്’​ പോ​ലു​ള്ള വ​ണ്ടു​ക​ൾ ഇ​ക്കാ​ല​ത്ത്​ പെ​രു​കി​യ​തും ക​ർ​ഷ​ക​ർ​ക്ക്​ ആ​ഘാ​ത​മാ​യ​താ​യി സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ച​രി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ണ്ണൊ​ലി​പ്പ്​ ഏ​ലം കൃ​ഷി​യെ​യും സാ​ര​മാ​യി ബാ​ധി​ച്ചു. കാ​റ്റി​ൽ ത​ണ്ടു​ക​ൾ ഒ​ടി​ഞ്ഞു​പോ​യ​താ​യും ക​െ​ണ്ട​ത്തി. ചി​ല​യി​ട​ത്തെ ചെ​ടി​ക​ൾ മൂ​ന്നു​ മു​ത​ൽ ഏ​ഴു​ മാ​സ​ത്തി​ന​കം കൂ​ടു​ത​ൽ ക​രു​ത്തോ​ടെ ‘ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​മെ​ന്നാ​ണ്​’ പ്ര​തീ​ക്ഷ. ഏ​റ്റ​വും കൂ​ടു​ത​ൽ ഏ​ലം ഉ​ൽ​​പാ​ദി​പ്പി​ക്കു​ന്ന ഇ​ടു​ക്കി​യി​ൽ 25,600 ഹെ​ക്​​ട​റി​ൽ കൃ​ഷി​യെ ബാ​ധി​ച്ചു. 679 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന, 66,000 ട​ൺ ഏ​ല​മാ​ണ്​ സം​സ്​​ഥാ​ന​ത്ത്​ ന​ഷ്​​ട​മാ​യ​തെ​ന്ന്​ പ​ഠ​നം തെ​ളി​യി​ക്കു​ന്നു.


കു​രു​മു​ള​ക്​ ഉ​ൽ​​പാ​ദ​നം പ്ര​ള​യ​ത്തി​നു​ മു​മ്പു​ള്ള അ​വ​സ്​​ഥ​യി​ലേ​െ​ക്ക​ത്താ​ൻ നാ​ലു വ​ർ​ഷ​മെ​ടു​ക്കും. ഏ​ലം ര​ണ്ടു​ വ​ർ​ഷ​വും ജാ​തി​യും ഗ്രാ​മ്പു​വും അ​ഞ്ചു വ​ർ​ഷ​വും ക​ഴി​ഞ്ഞേ പൂ​ർ​വ സ്​​ഥി​തി​യി​ലെ​ത്തൂ. ഇ​ഞ്ചി​യും മ​ഞ്ഞ​ളും പോ​ലു​ള്ള ​ഹ്ര​സ്വ​കാ​ല വി​ള​ക​ൾ ഉ​ൽ​​പാ​ദി​പ്പി​ച്ച്​​ ക​ർ​ഷ​ക​രു​ടെ ന​ഷ്​​ടം കു​റ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്ത​ണ​ം. അ​ത്യു​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള വി​ള​ക​ൾ കൃ​ഷി​ചെ​യ്​​ത്​ സു​ഗ​ന്ധ​വി​ള​ക​ളു​ടെ കു​റ​വ്​ നി​ക​ത്ത​ണ​െ​മ​ന്നും പ​ഠ​ന​റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തി​നാ​യി 194 കോ​ടി  രൂ​പ​യു​ടെ തൈ​ക​ൾ വേ​ണ്ടി വ​രും. വ​ള​ങ്ങ​ളും മ​റ്റു​ പോ​ഷ​ക​ഘ​ട​ക​ങ്ങ​ൾ​ക്കു​മാ​യി 182.5 കോ​ടി​യും  ആ​വ​ശ്യ​മാ​ണ്. വെ​ള്ള​പ്പൊ​ക്ക മേ​ഖ​ല​ക​ൾ അ​ട​യാ​ള​െ​പ്പ​ടു​ത്തു​ക​യും വി​ല്ലേ​ജ്​ ത​ല​ത്തി​ൽ കാ​ലാ​വ​സ്​​ഥ പ്ര​വ​ച​നം ന​ട​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന്​ പ​ഠ​ന റി​പ്പോ​ർ​ട്ട്​ നി​ർ​ദേ​ശി​ക്കു​ന്നു. മ​ണ്ണി​ര ക​േ​മ്പാ​സ്​​റ്റ്​ പോ​ലു​ള്ള​വ ഉ​പ​യോ​ഗി​ച്ച്​ മ​ണ്ണി​​െൻറ ഫ​ല​ഭൂ​യി​ഷ്​​ഠ​ത കൂ​ട്ട​ണ​മെ​ന്നും ക​ർ​ഷ​ക​ർ​ക്ക്​ പ​ലി​ശ​ര​ഹി​ത വാ​യ്​​പ ന​ൽ​ക​ണ​മെ​ന്നും സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം നി​ർ​ദേ​ശി​ക്കു​ന്നു. വി​ള ഉ​ൽ​​പാ​ദ​ന വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​സ​ന്തോ​ഷ്​ ജെ. ​ഇൗ​പ്പ​ൻ, ലി​ജോ തോ​മ​സ്​ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Loading...
COMMENTS