പൊന്നുപോലെ വിളയിച്ചു; പക്ഷേ, സൗബി​െൻറ കൃഷിയിടത്തിൽ കണ്ണീര് ബാക്കി

  • 13 ഏക്കർ പാടശേഖരത്തില്‍ മഴ പെയ്തതോടെ കൊയ്ത്ത് യന്ത്രം ഇറക്കാനാകാത്ത സ്ഥിതിയാണ്

01:47 AM
01/06/2018
വെള്ളക്കെട്ട് മൂലം വി​ള​വെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത പാടശേഖരത്തിനരികെ സൗബിൻ
20 വ​ര്‍ഷ​ത്തോ​ള​മാ​യി ത​രി​ശ്ശു​കി​ട​ന്ന ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കി ഇ​റ​ക്കി​യ നെ​ല്‍കൃ​ഷി മ​ഴ പെ​യ്ത​തോ​ടെ കൊ​യ്തെ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ യു​വ ക​ര്‍ഷ​ക​ന്‍. ഇരിങ്ങാലക്കുട മാ​പ്രാ​ണം കു​ഴി​ക്കാ​ട്ടു​കോ​ണം സ്വ​ദേ​ശി മ​രോ​ട്ടി​ക്ക​ല്‍ സൗ​ബി​നാ​ണ് കൃ​ഷി ചെ​യ്ത 13 ഏ​ക്ക​ർ പാ​ട​ശേ​ഖ​ര​ത്തി​ല്‍ നി​ന്ന് വി​ള​വെ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ വി​ഷ​മി​ക്കു​ന്ന​ത്. മു​രി​യാ​ട് കാ​യ​ല്‍ മേ​ഖ​ല​യി​ല്‍പ്പെ​ട്ട കോ​ക്ക​റ​ചാ​ല്‍ പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ കീ​ഴി​ലു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് സൗ​ബി​ന്‍ കൃ​ഷി​യി​റ​ക്കി​യ​ത്. 
12 വ​ര്‍ഷ​ത്തോ​ളം വി​ദേ​ശ​ത്താ​യി​രു​ന്നു സൗ​ബി​ന്‍. കൃ​ഷി​യോ​ടു​ള്ള താ​ല്‍പ​ര്യ​മാ​ണ് വി​ദേ​ശ​ത്തു​നി​ന്ന് തി​രി​ച്ചെ​ത്തി​യ സൗ​ബി​നെ കൃ​ഷി​യി​ലേ​ക്കി​റ​ങ്ങാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. ത​രി​ശ്ശാ​യി​കി​ട​ന്ന പാ​ട​ശേ​ഖ​രം മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ചെ​വ​ഴി​ച്ചാ​ണ് കൃ​ഷി​യോ​ഗ്യ​മാ​ക്കി മ​ട്ട ത്രി​വേ​ണി വി​ത​ച്ച​ത്. സ​മീ​പം കൃ​ഷി ചെ​യ്ത​വ​ര്‍ കു​റ​ച്ച് ദി​വ​സം മു​മ്പെ നെ​ല്ല് കൊ​യ്തെ​ടു​ത്തെ​ങ്കി​ലും മൂ​പ്പെ​ത്താ​ത്ത​തി​നാ​ല്‍ സൗ​ബി​ന് നെ​ല്ല് കൊ​യ്തെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നി​ട​യി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നെ​ല്‍ക​തി​രു​ക​ളെ​ല്ലാം ഒ​ടി​ഞ്ഞു​വീ​ണു. കൊ​യ്ത്ത് യ​ന്ത്രം വ​രു​ത്തി കൊ​യ്തെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പാ​ട​ത്തേ​യ്ക്കി​റ​ക്കി​യ​പ്പോ​ള്‍ യ​ന്ത്രം താ​ഴ്ന്നു. 
ഇ​തോ​ടെ അ​വ​ര്‍ പി​ന്‍മാ​റി. ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന മ​ഴ പ്ര​തീ​ക്ഷ​ക​ള്‍ മു​ഴു​വ​ന്‍ തെ​റ്റി​ച്ചു. മോ​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ച് പാ​ട​ത്തു​നി​ന്നും വെ​ള്ളം അ​ടി​ച്ചു​ക​ള​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​നി യ​ന്ത്ര​മി​റ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സൗ​ബി​ന്‍ പ​റ​ഞ്ഞു. പൊ​റ​ത്തി​ശ്ശേ​രി കൃ​ഷി ഭ​വ​നി​ലും ബ്ലോ​ക്കി​ലും അ​റി​യി​ച്ചെ​ങ്കി​ലും ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. എ​ന്നാ​ല്‍ കൊ​യ്ത്തു​യ​ന്ത്രം ഇ​റ​ങ്ങാ​ത്ത പാ​ട​ത്ത് കൂ​ലി​ക്ക് ആ​ളു​ക​ളെ വെ​ച്ച് കൊ​യ്തെ​ടു​ക്കു​ന്ന​ത് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സൗ​ബി​ന്‍.
Loading...
COMMENTS