കോലിഞ്ചി കർഷകർ പ്രതിസന്ധിയിൽ

  • യഥാർഥ വില കിട്ടുന്നില്ല

01:46 AM
03/02/2018
ചിറ്റാർ ചതുരകള്ളിപ്പാറയിൽ കർഷകർ കോലിഞ്ചി ഉണക്കാനിട്ടിരിക്കുന്നു
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഏ​റെ  പ്ര​തീ​ക്ഷ​യോ​ടെ വി​ള​വി​റ​ക്കി​യ കോ​ലി​ഞ്ചി ക​ർ​ഷ​ക​ർ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ഇ​ഞ്ചി​യു​ടെ വ​ർ​ഗ​ത്തി​ലെ കാ​ട്ടു​ചെ​ടി​യാ​ണ് കോ​ലി​ഞ്ചി. 
 സീ​ത​ത്തോ​ട്, ആ​ങ്ങ​മൂ​ഴി, ചി​റ്റാ​ര്‍, വ​യ്യാ​റ്റു​പു​ഴ, ത​ണ്ണി​ത്തോ​ട്, തേ​ക്കു​തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ കൃ​ഷി. കോ​ലി​ഞ്ചി​ക്ക് കൃ​ത്യ​മാ​യ വി​ല നി​ർ​ണ​യി​ക്ക​പ്പെ​ടാ​ത്ത​താ​ണ് ​പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണ​മാ​കു​ന്ന​ത്. ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്​​ത്​ ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ്​ വി​ള​വെ​ടു​പ്പ്. ചി​റ്റാ​ർ, സീ​ത​ത്തോ​ട്, വ​യ്യാ​റ്റു​പു​ഴ മാ​ർ​ക്ക​റ്റി​ലെ വി​പ​ണ​ന കേ​ന്ദ്ര​ത്തി​ലാ​ണ് വി​ൽ​പ​ന. എ​ന്നാ​ൽ, വി​ല ക​ർ​ഷ​ക​ർ​ക്കു തി​ട്ട​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​ൽ​പെ​ടു​ക​യാ​ണ്.
വി​ല​ക്കു​റ​വി​നു പു​റ​മെ, വ​ന്യ​മൃ​ഗ​ശ​ല്യ​വും ക​ര്‍ഷ​ക​രെ വ​ല​ക്കു​ന്നു. കാ​ട്ടു​പ​ന്നി​ക​ളും കു​ര​ങ്ങു​ക​ളും ആ​ന​യു​മൊ​ക്കെ​യാ​ണ് പ്ര​ധാ​ന ശ​ല്യ​ക്കാ​ര്‍. കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലി​റ​ങ്ങു​ന്ന ഇ​വ കൃ​ഷി ന​ശി​പ്പി​ച്ച ശേ​ഷ​മാ​കും മ​ട​ങ്ങു​ന്ന​ത്.
കി​ള​ച്ചെ​ടു​ത്ത കോ​ലി​ഞ്ചി തൊ​ലി ചെ​ത്തി​ക്ക​ള​ഞ്ഞ് ഉ​ണ​ക്കി​യാ​ണ് വി​റ്റ​ഴി​ക്കു​ന്ന​ത്. 10 കി​ലോ കോ​ലി​ഞ്ചി ചെ​ത്തി​യൊ​രു​ക്കു​മ്പോ​ള്‍ 40 രൂ​പ നി​ര​ക്കി​ലാ​ണ് കൂ​ലി ന​ല്‍കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ത് വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​മ്പോ​ള്‍ ക​ര്‍ഷ​ക​ന് ല​ഭി​ക്കു​ന്ന ലാ​ഭം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് കൊ​ടു​ക്കാ​ന്‍പോ​ലും തി​ക​യു​ന്നി​ല്ല.
 
COMMENTS