Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightസ്വപ്​നവിലയിൽ ഏലക്ക;...

സ്വപ്​നവിലയിൽ ഏലക്ക; വില കിലോക്ക് 5000!

text_fields
bookmark_border
സ്വപ്​നവിലയിൽ ഏലക്ക; വില കിലോക്ക് 5000!
cancel
കട്ടപ്പന: സുഗന്ധറാണിയെന്ന്​ വി​േശഷണമുള്ള ഏലക്കയുടെ വില സർവകാല റെക്കോഡും കടന്ന്​ കുതിപ്പിൽ. ഹൈറേഞ്ച് കർഷകരുട െ സ്വപ്നവിളയും സുഗന്ധവിളകളുടെ റാണിയുമായ ഏലത്തി​​െൻറ വില കിലോക്ക്​ 5000 രൂപ. ശനിയാഴ്​ച പുറ്റടി സ്പൈസസ് പാർക്കിൽ സ ൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനി നടത്തിയ ഇ-ലേലത്തിലാണ്​ സ്വപ്​ന​വില രേഖപ്പെടുത്തിയത്​.

ലേലത്തിൽ പതിഞ്ഞ 13951.2 കിലോഗ്രാമിൽ മുഴുവൻ ഏലക്കയും വിറ്റുപോയപ്പോൾ ഉയർന്ന വില കിലോക്ക്​ 5000 ഉം ശരാശരി വില കിലോക്ക്​​ 3244.84 രൂപയുമാണ്​ ലഭിച്ചത്​. നേര​േത്ത ലഭിച്ച ഏറ്റവും ഉയർന്ന വില കഴിഞ്ഞയാഴ്​ച വണ്ടൻമേട് മാസ്​ ഏജൻസിസ് നടത്തിയ ഇ-ലേലത്തിൽ ലഭിച്ച 4503 രൂപയാണ്​.
ശരാശരി വിലയിലും വൻ ഉയർച്ചയാണ് വ്യാഴാഴ്​ച ഉണ്ടായത്. 3244.84 രൂപ ശരാശരി വില ലഭിക്കുന്നതും ഇതാദ്യമാണ്. ശരാശരി വില കിലോക്ക്​​ 3180 രൂപയാണ്​ മുമ്പ്​ ലഭിച്ചിട്ടുള്ളത്​. കിലോക്ക്​ 5000 രൂപയിലേക്കുള്ള കുതിപ്പ്​ കർഷകർ സ്വപ്നത്തിൽപോലും കണ്ടതല്ല.

പ്രളയവും വേനലും ഏലംകൃഷിക്ക്​ കനത്തനഷ്​ടം വരുത്തിയതോടെ​ ഉൽപാദനം മൂന്നിലൊന്നായി ചുരുങ്ങിയതാണ്​ വിലക്കുതിപ്പിനു​ പ്രധാന കാരണം. സീസൺ ആരംഭിക്കാൻ ഇനി മൂന്നുമാസം കൂടി കാത്തിരിക്കണം. കൃഷി നശിച്ചതിനാൽ വിളവെടുപ്പ് ആരംഭിച്ചാൽപോലും ഡിമാൻഡിനൊത്ത്​ ചരക്ക്​ മാർക്കറ്റിൽ എത്താനും വഴിയില്ല. ഇക്കാരണങ്ങളാൽ വരുംദിവസങ്ങളിലെ ലഭ്യതക്കുറവ്​ മുൻകൂട്ടി കണ്ട്​ ദീപാവലി സീസണ്​ മുന്നോടിയായി ഉത്തരേന്ത്യൻ വ്യാപാരികൾ ഉയർന്ന വില ​ക്വാട്ട് ചെയ്ത് ഏലം വാങ്ങാൻ മത്സരിച്ചതാണ് വില ഇത്ര ഉയരത്തിലെത്തിച്ചത്.

വരും ദിവസങ്ങളിലും ഈ പ്രവണത തുടരാനാണ് സാധ്യത. വില കിലോക്ക്​ 6000 രൂപവരെ ഉയർന്നാലും അതിശയിക്കേണ്ടതില്ല.എന്നാൽ, കർഷകർക്ക് ഇതി​​െൻറ പ്രയോജനം ലഭിക്കാത്ത സ്ഥിതിയാണ്. മിക്ക കർഷകരും അവരുടെ സ്​റ്റോക് മുഴുവൻ വിറ്റഴിച്ചു. അപൂർവം കർഷകരുടെ കൈവശമാണ് നാമമാത്ര സ്​റ്റോക്കുള്ളത്. വ്യാപാരികളുടെ കൈവശമാകട്ടെ മോശമല്ലാത്ത സ്​റ്റോക്കുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cardamom
News Summary - cardamom rate
Next Story