അതിശയമായി ആയവനയിലെ ഭീമൻ ചക്ക

08:02 AM
07/06/2020
jackfriuit-narayanan
ഭീ​മ​ൻ ച​ക്ക​യു​മാ​യി നാ​രാ​യ​ണ​ൻ

മൂ​വാ​റ്റു​പു​ഴ: കൗ​തു​ക​ക്കാ​ഴ്ച​യാ​യി ഭീ​മ​ൻ ച​ക്ക. ആ​യ​വ​ന ഏ​നാ​ന​ല്ലൂ​ർ വ​ട​ക്കേ​ക്ക​ര നാ​രാ​യ​ണ​​​െൻറ വീ​ട്ടു​വ​ള​പ്പി​ലെ വ​രി​ക്ക​പ്ലാ​വി​ലാ​ണ്  53.5 കി​ലോ തൂ​ക്കം​വ​രു​ന്ന ഭീ​മ​ൻ ച​ക്ക വി​രി​ഞ്ഞ​ത്. 88 സെ.​മീ. നീ​ള​മു​ണ്ട്​ ച​ക്ക​ക്ക്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര വ​ലി​പ്പ​വും തൂ​ക്ക​വു​മു​ള്ള ച​ക്ക. 

മു​റി​ക്കാ​തെെ​വ​ച്ചി​രി​ക്കു​ന്ന ഭീ​മ​ൻ ച​ക്ക കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് വീ​ട്ടി​ലെ​ത്തു​ന്ന​ത്. കൊ​ല്ലം അ​ഞ്ച​ലി​ൽ​നി​ന്നു​ള്ള ച​ക്ക​യാ​ണ് ആ​ദ്യം വാ​ർ​ത്ത​യാ​യ​ത്. പി​ന്നാ​ലെ അ​തി​​നേ​ക്കാ​ൾ തൂ​ക്ക​വു​മാ​യി വ​യ​നാ​ട്ടി​ൽ​നി​ന്നു​ള്ള ച​ക്ക​യെ​ത്തി. തൂ​ക്ക​ത്തി​ലും നീ​ള​ത്തി​ലും ഇ​വ ര​ണ്ടി​നെ​യും മ​റി​ക​ട​ന്ന് തി​രു​വ​ന​ന്ത​പു​രം വെ​മ്പാ​യ​ത്തു​നി​ന്നു​ള്ള ച​ക്ക​യു​മെ​ത്തി.  

68.5 കി​ലോ തൂ​ക്ക​വും ഒ​രു​മീ​റ്റ​ർ നീ​ള​വു​മാ​യി​രു​ന്നു അ​തി​നു​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ച​ലി​ൽ വി​ള​ഞ്ഞ ച​ക്ക​ക്ക്​ 51.5 കി​ലോ തൂ​ക്ക​വും വ​യ​നാ​ട്ടി​ലേ​തി​ന് 52.3 കി​ലോ തൂ​ക്ക​വു​മാ​യി​രു​ന്നു. റെ​ക്കോ​ഡ് തൂ​ക്ക​മു​ള്ള ച​ക്ക​ക​ളെ​ക്കു​റി​ച്ച് വ​ന്ന വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധി​ച്ചി​രു​ന്ന നാ​രാ​യ​ണ​ൻ ത​​​െൻറ പ്ലാ​വി​ൽ വി​രി​ഞ്ഞ ച​ക്ക​യു​ടെ വ​ലി​പ്പം മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ ശ​നി​യാ​ഴ്ച  ച​ക്ക ക​യ​ർ​കെ​ട്ടി താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ആ​യ​വ​ന കൃ​ഷി ​ഒാ​ഫി​സ​റെ വി​വ​ര​മ​റി​യി​ച്ചു. കൃ​ഷി ​ഒാ​ഫി​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തൂ​ക്കി നോ​ക്കി​യ​പ്പോ​ഴാ​ണ് 53.5 കി​ലോ​യു​ണ്ടെ​ന്ന്​ മ​ന​സ്സി​ലാ​യ​ത്. അ​ഞ്ച​ലി​ലെ​യും വ​യ​നാ​ട്ടി​ലെ​യും ച​ക്ക​ക​ളെ മ​റി​ക​ട​ന്ന് വെ​മ്പാ​യ​ത്തെ ച​ക്ക​ക്ക് തൊ​ട്ടു​പു​റ​കി​ൽ എ​ത്താ​ൻ ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​മാ​യ ആ​യ​വ​ന​യി​ലെ ഈ ​ച​ക്ക​ക്കാ​യി.

Loading...
COMMENTS