Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകർഷകർക്ക്​ പ്രഹരമായി...

കർഷകർക്ക്​ പ്രഹരമായി തമിഴ്​നാട് തേങ്ങയുടെ വരവ്​

text_fields
bookmark_border
കർഷകർക്ക്​ പ്രഹരമായി തമിഴ്​നാട് തേങ്ങയുടെ വരവ്​
cancel

തമിഴ്നാട്ടില്‍നിന്നുള്ള തേങ്ങ കേരളവിപണി പിടിച്ചെടുക്കുന്നത്​ കേരകർഷകർക്ക്​ തിരിച്ചടിയാവുന്നു. തമിഴ്​നാട്ടില്‍നിന്ന്​ കേരളത്തിലേക്കുള്ള തേങ്ങ വരവ്​ വര്‍ധിച്ചത്, സ്​ഥിരതയുള്ള വിപണിയും വിലയും ലഭിക്കാതെ വലഞ്ഞ കർഷകർക്ക്​ ഇരട്ട പ്രഹരമായി​​. കഴിഞ്ഞവര്‍ഷം തേങ്ങ കിലോഗ്രാമിന്​ 45 രൂപ വരെ ലഭിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്​ ശരാശരി 25 മുതല്‍ 35 രൂപ വരെ മാത്രം. തൊഴിലാളികൾക്ക്​ കൂലി നല്‍കാനുള്ള തുകപോലും തേങ്ങ വിറ്റാൽ കിട്ടില്ലെന്ന്​ കർഷകർ പറയുന്നു. കിലോഗ്രാമിന് ഏകദേശം 20 രൂപയാണ്​ തമിഴ് നാട്ടിൽനിന്നുള്ള തേങ്ങക്ക്​.

വില കിട്ടാത്ത സാഹചര്യത്തില്‍, സാധാരണക്കാര്‍ പ്രധാനമായും തേങ്ങ വീടുകളിലെ നിത്യോപയോഗത്തിനാണ് ഉപയോഗിക്കുന്നത്. പഴയകാലത്തെ അപേക്ഷിച്ച് തെങ്ങ്​ പരിചരിക്കുന്ന മലയാളികളുടെ എണ്ണം ചുരുങ്ങി. പച്ചതേങ്ങ സംഭരണത്തിലൂടെയും മറ്റും നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാറി‍​െൻറ ഭാഗത്തുനിന്നുള്ളത്. എന്നാല്‍, സംസ്ഥാന ബജറ്റിലുള്‍പ്പെടെ റബറിനോട് കാണിക്കുന്ന പ്രിയം തേങ്ങയോടില്ലെന്ന്​ ആക്ഷേപമുണ്ട്​.

ലോകമാകെ നാളികേര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് വര്‍ഷം തോറും സെപ്റ്റംബര്‍ രണ്ടിന് ലോക നാളികേര ദിനം ആചരിക്കുന്നത്. ഏഷ്യയിലെയും പസഫിക് ദ്വീപുകളിലെയും തെങ്ങ് കൃഷിചെയ്യുന്ന 18 രാജ്യങ്ങളുടെ അന്താരാഷ്​ട്ര സംഘടനയായ ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്യൂണിറ്റിയുടെ നിര്‍ദേശ പ്രകാരമാണീ ദിനാചരണം. ഇത്തവണ നാളികേരദിനം നല്‍കുന്ന സന്ദേശം ‘നാളികേരം കുടുംബക്ഷേമത്തിന്’ എന്നാണ്.

1999ല്‍ ഒന്നാം നാളികേര ദിനം ആചരിക്കുമ്പോള്‍ ഒരു തേങ്ങക്ക്​ നാലുരൂപയായിരുന്നത് ഇന്നത് 25 രൂപ ആയിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്ത് വിപണി ലക്ഷ്യവെച്ചുള്ള ഉല്‍പാദനം വന്‍തോതില്‍ കുറഞ്ഞത് തിരിച്ചടിയായി. അതേസമയം, നാളികേരോല്‍പന്നങ്ങളുടെ പോഷകഗുണങ്ങളും ഒൗഷധഗുണങ്ങളും മനസ്സിലാക്കി ലോക വിപണിയിലും ആഭ്യന്തര വിപണിയിലും ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. കേരളത്തില്‍ തേങ്ങക്ക്​ നിശ്ചിതവില ഉറപ്പുവരുത്തുന്നവിധം വിലസ്ഥിരത വേണമെന്നും, ഇതു ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനത്തിന് സര്‍ക്കാറും രാഷ്​ട്രീയ കക്ഷികളും പരിഗണന നല്‍കണമെന്നാണ് കേര കർഷകരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coconut
News Summary - agri-coconut
Next Story