നേന്ത്രന് തീവില

  • മികച്ച വിലയില്‍ മനംനിറഞ്ഞ് വാഴകര്‍ഷകര്‍ 

കര്‍ഷകര്‍ വില്‍പനക്കത്തെിച്ച ഏത്തക്കുലകള്‍


 നേന്ത്രക്കായക്ക് ലഭിക്കുന്ന മികച്ച വിലയില്‍ മനംനിറഞ്ഞ് വാഴകര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്‍െറ ഇരട്ടിവിലയാണ് ഇപ്പോഴുള്ളത്. മറ്റ് ഇനം വാഴക്കുലകള്‍ക്കും നല്ല വിലയുണ്ട്. കിലോഗ്രാമിന് അഞ്ചു രൂപ പോലും ഇല്ലാതിരുന്ന  പാളയന്‍കോടന് 25 രൂപയാണ് വില. പൂവന്‍, ഞാലിപ്പൂവന്‍, കദളി കുലകള്‍ക്കും മികച്ച വിലയാണ്. മറ്റത്തൂരില്‍ നൂറുകണക്കിന് കര്‍ഷകരാണ് വാഴകൃഷി ചെയ്തിട്ടുള്ളത്. മേയ് പകുതിയോടെ വിളവെടുപ്പ് തുടങ്ങി. ഇപ്പോള്‍ 60 രൂപയാണ് വില.  
ഉയര്‍ന്ന വില ഇക്കുറി ഓണവിപണിയില്‍ പ്രതിഫലിക്കും. വറുത്തുപ്പേരിക്ക് തീവിലയാകും. ഓണത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ   ഉപ്പേരി നിര്‍മാണശാലകള്‍ വന്‍തോതില്‍ ഏത്തക്കുലകള്‍ വാങ്ങുന്നുണ്ട്. ഉല്‍പാദനം കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഈ സമയം 30 രൂപയായിരുന്നു വില. ഓണക്കാലത്ത് മികച്ച വില കിട്ടുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും നേന്ത്രക്കായ വില കുത്തനെ താഴോട്ട് വരികയായിരുന്നു. ഓണം കഴിഞ്ഞതോടെ   20 രൂപയില്‍ താഴേക്ക് വില കുറഞ്ഞു.   ഉല്‍പാദനം കുറഞ്ഞെങ്കിലും  കേരള വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രമോഷന്‍ കൗണ്‍സിലിനു കീഴിലെ  മറ്റത്തൂര്‍ സ്വാശ്രയ  കര്‍ഷക സമിതി  തിങ്കള്‍ , വ്യാഴം ദിവസങ്ങളില്‍  കോടാലിയില്‍ നടത്തുന്ന ചന്തയില്‍ നൂറുകണക്കിന് നേന്ത്രക്കുലകളത്തെുന്നുണ്ട്.  ഇപ്പോഴത്തെ വില ഓണം വരെ നിലനില്‍ക്കണേ എന്ന പ്രാര്‍ഥനയിലാണ് കര്‍ഷകര്‍.
 

 

 

COMMENTS