ജൈവ കർഷകർക്ക് ഊർജം പകർന്ന ശ്രീനിവാസൻ
text_fieldsപരപ്പനങ്ങാടി: നല്ല ഭക്ഷണം കഴിക്കാൻ സ്വയം സന്നദ്ധരാകലാണ് ഏറ്റവും വലിയ ജനാധിപത്യ പോരാട്ടമെന്ന നടൻ ശ്രീനീവാസന്‍റെ വാക്കുകൾ പരപ്പനങ്ങാടിക്ക് മറക്കാനാവില്ല. വർഷങ്ങൾക് മുമ്പ് സംസ്ഥാന സർക്കാറിന്‍റെ കർഷക മിത്ര അവാർഡ് നേടിയ പരപ്പനങ്ങാടി സ്വദേശി മുല്ലപ്പാട്ട് അബ്ദുറസാഖിന് പൗരാവലി നൽകിയ സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം ജൈവ കൃഷിയുടെ പ്രാധാന്യം വിവരിക്കവെയാണ് നല്ല ഭക്ഷണം കഴിക്കാനുള്ള സമരം സ്വയം തുടങ്ങണമെന്ന് ആവശ്യപ്പെട്ടത്.
തുടർന്ന് അബ്ദു റസാഖ് മുല്ലേപാട്ടിന്‍റെ കൃഷിയിടങ്ങളും പരപ്പനാട് ഹെർബൽ ഗാർഡനിലെ ഔഷധ ഉദ്യാനവും ശ്രീനിവാസൻ സന്ദർശിച്ചു. വർണകടലാസുകൾക്കകത്ത് ഭക്ഷണ സാധനങ്ങൾ ദീർഘ കാലം കേടു കൂടാതെ നിലകൊള്ളുന്നതിന് പിറകിലെ കെമിക്കൽ ചേരുവകളുടെ ചതിക്കുഴികളെ കുറിച്ച് സംസാരിച്ച അദ്ദേഹം കുട്ടികളോട് ഐസ് ക്രീമിലും മറ്റും അടങ്ങിയിരിക്കുന്ന ദോഷവസ്തുക്കളെക്കുറിച്ച് വിവരിച്ചു.
‘പകരക്കാരനില്ലാത്ത കലാകാരന്‍’
തേഞ്ഞിപ്പലം: പകരക്കാരനില്ലാത്ത അനശ്വര കലാകാരനായിരുന്നു നടൻ ശ്രീനിവാസനനെന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ. തിരക്കഥയുടെ ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം. ജീവിതാനുഭവങ്ങളെ ചിരിയൂറുന്ന നൊമ്പരക്കാറ്റുകളാക്കാനുള്ള അനിതരമായ വിരുത് തന്നെയാണ് ശ്രീനിവാസനെ മലയാളിയുടെ ഹൃദയത്തിലേറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

