എട്ടുകിലോയുടെ ഇഞ്ചി വിളയിച്ച് യുവകർഷകൻ
text_fieldsഅനിൽ കുമാർ താൻ വിളയിച്ച
എട്ടു കിലോയുള്ള ഇഞ്ചിയുമായി
കട്ടപ്പന: എട്ടുകിലോയുള്ള ഇഞ്ചിവിളയിച്ച് കട്ടപ്പനയിലെ യുവകർഷകൻ. കട്ടപ്പന കൊല്ലക്കാട്ട് അനിൽകുമാറാണ് ഭീമൻ ഇഞ്ചി തന്റെ പുരയിടത്തിൽ വിളയിച്ചത്. അഞ്ചു വർഷം മുമ്പ് ഒരു ചുവട് വിത്ത് വാങ്ങിയാണ് കൃഷി ആരംഭിച്ചത്.
തുടക്കത്തിൽ രണ്ടു കിലോ വരെയുള്ളവയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം അഞ്ച് കിലോയുള്ളവ ലഭിച്ചിരുന്നു. ഇത്തവണ അത് എട്ട് കിലോയായി. ഈ ഇഞ്ചിക്ക് ആറടിയോളം ഉയരത്തിൽ തണ്ട് വളർന്നിരുന്നെന്ന് അനിൽകുമാർ പറയുന്നു. പ്രത്യേക പരിചരണമൊന്നും കൊടുക്കാതെയാണ് ഇഞ്ചി നട്ടത്.
ചാണകം കലക്കി ഒഴിച്ചുകൊടുക്കുമായിരുന്നു. ജൈവവളവും പച്ചിലകളും കൃഷിക്ക് ഉപയോഗിക്കുന്നു. കൃഷി വകുപ്പിന്റെ പരിശീലന പരിപാടികളിൽ പങ്കെടുത്ത് ലഭിച്ച അറിവും കൃഷിക്ക് ഉപയോഗിക്കുന്നു. ഭാര്യ അനി കൃഷിയിൽ അനിൽകുമാറിനെ സഹായിക്കുന്നു.

