Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightസൗ​ദി​യി​ലെ...

സൗ​ദി​യി​ലെ ന​ജ്റാ​നി​ൽ വ​ൻ വി​ള​വെ​ടു​പ്പ്; ഗ്രീ​ൻ​ഹൗ​സ് കൃ​ഷി​യി​ലൂ​ടെ പ്ര​തി​വ​ർ​ഷം 37,000 ട​ണ്ണി​ല​ധി​കം ഉ​ൽ​പാ​ദ​നം

text_fields
bookmark_border
Views of greenhouse farming in Najran
cancel
camera_alt

ന​ജ്റാ​നി​ലെ ഗ്രീ​ൻ ഹൗ​സ്​ കൃ​ഷി​യു​ടെ കാ​ഴ്​​ച​ക​ൾ

ന​ജ്റാ​ൻ: അ​ത്യാ​ധു​നി​ക കൃ​ഷി​രീ​തി​യാ​യ ‘ഗ്രീ​ൻ​ഹൗ​സ്’ (ഹ​രി​ത​ഗൃ​ഹ കൃ​ഷി/​സം​ര​ക്ഷി​ത കൃ​ഷി) സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സൗ​ദി തെ​ക്ക​ൻ മേ​ഖ​ല​യി​ലെ ന​ജ്റാ​നി​ൽ വ​ൻ കാ​ർ​ഷി​ക മു​ന്നേ​റ്റം. പ്ര​ദേ​ശ​ത്തെ കാ​ലാ​വ​സ്ഥ​യും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളും കൃ​ത്യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഈ ​കൃ​ഷി​രീ​തി, കാ​ർ​ഷി​ക ഉ​ൽ​പ്പാ​ദ​നം കൂ​ട്ടാ​നും നാ​ടി​ന് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം സ്വ​ന്ത​മാ​യി ഉ​ൽ​പ്പാ​ദി​പ്പി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്കും വ​ലി​യ സ​ഹാ​യ​മാ​കു​ന്നു.

പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ പാ​ഴാ​ക്കാ​തെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ഏ​റ്റ​വും മി​ക​ച്ച മാ​തൃ​ക​യാ​ണ് ഗ്രീ​ൻ​ഹൗ​സ് കൃ​ഷി. ചെ​ടി​ക​ൾ​ക്ക് വ​ള​രാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​ലൂ​ടെ ഗു​ണ​മേ​ന്മ​യു​ള്ള പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും വ​ർ​ഷ​ത്തി​ൽ എ​പ്പോ​ഴും ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​ന്നു. നി​ല​വി​ൽ 4,400-ല​ധി​കം ഗ്രീ​ൻ​ഹൗ​സു​ക​ളാ​ണ് ന​ജ്റാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മാ​യും ത​ക്കാ​ളി, വെ​ള്ള​രി എ​ന്നി​വ​യ്ക്ക് പു​റ​മേ കാ​പ്സി​ക്കം, കൂ​ർ​ക്ക, വ​ഴു​ത​ന, വെ​ണ്ട​യ്ക്ക, സ്ട്രോ​ബെ​റി, അ​ത്തി​പ്പ​ഴം, വി​വി​ധ​ത​രം ഇ​ല​ക്ക​റി​ക​ൾ എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ വ​ൻ​തോ​തി​ൽ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഇ​വ​യി​ൽ നി​ന്നെ​ല്ലാം​കൂ​ടി പ്ര​തി​വ​ർ​ഷം 37,000 ട​ണ്ണി​ല​ധി​കം ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.

ചെ​ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ള​വും വ​ള​വും കൃ​ത്യ​മാ​യ അ​ള​വി​ൽ ന​ൽ​കി​യും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ നി​രീ​ക്ഷി​ച്ചു​മാ​ണ് ക​ർ​ഷ​ക​ർ വി​ള​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കു​ന്ന​ത്. ഗ്രീ​ൻ​ഹൗ​സി​നു​ള്ളി​ലെ ചൂ​ട്, ഈ​ർ​പ്പം, വാ​യു​സ​ഞ്ചാ​രം, വെ​ളി​ച്ചം എ​ന്നി​വ കൃ​ത്യ​മാ​യി നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ചെ​ടി​ക​ൾ​ക്ക് മി​ക​ച്ച രീ​തി​യി​ൽ വ​ള​രാ​ൻ ക​ഴി​യു​ന്നു.

കൂ​ടാ​തെ, വെ​ള്ളം പാ​ഴാ​യി​പ്പോ​കാ​തെ ചെ​ടി​ക​ളു​ടെ വേ​രു​ക​ളി​ലേ​ക്ക് നേ​രി​ട്ടെ​ത്തി​ക്കു​ന്ന ആ​ധു​നി​ക ന​ന​യ്ക്കു​ന്ന രീ​തി​ക​ളാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റ്, പൊ​ടി​പ​ട​ല​ങ്ങ​ൾ, കീ​ട​ങ്ങ​ളു​ടെ ആ​ക്ര​മ​ണം എ​ന്നി​വ​യി​ൽ നി​ന്നും ചെ​ടി​ക​ളെ പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ക്കാ​നും ഈ ​അ​ട​ച്ചു​കെ​ട്ടി​യ സം​വി​ധാ​ന​ത്തി​ന് സാ​ധി​ക്കു​ന്നു.

കൃ​ഷി​യെ ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്കാ​നു​ള്ള ഏ​റ്റ​വും മി​ക​ച്ച മാ​ർ​ഗ​മാ​ണ് ഗ്രീ​ൻ​ഹൗ​സു​ക​ളെ​ന്ന് ന​ജ്റാ​ൻ മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി, ജ​ല, കാ​ർ​ഷി​ക മ​ന്ത്രാ​ല​യ ശാ​ഖാ ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ എ​ൻ​ജി. മു​രീ ബി​ൻ ഷാ​രെ അ​ൽ ഷ​ഹ്റാ​നി വ്യ​ക്ത​മാ​ക്കി. വി​ള​ക​ളു​ടെ ഉ​ൽ​പ്പാ​ദ​ന​വും ഗു​ണ​നി​ല​വാ​ര​വും വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം ജ​ല​ഉ​പ​യോ​ഗം വ​ൻ​തോ​തി​ൽ കു​റ​യ്ക്കാ​നും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ കൃ​ഷി​യെ ബാ​ധി​ക്കാ​തെ നോ​ക്കാ​നും ഈ ​രീ​തി സ​ഹാ​യി​ക്കു​ന്നു​ണ്ട്. ഇ​ത് ന​ജ്റാ​നി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് വ​ലി​യ ക​രു​ത്തു​പ​ക​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsharvestAgri NewsSaudi Arabia
News Summary - സൗ​ദി​യി​ലെ ന​ജ്റാ​നി​ൽ വ​ൻ വി​ള​വെ​ടു​പ്പ്; ഗ്രീ​ൻ​ഹൗ​സ് കൃ​ഷി​യി​ലൂ​ടെ പ്ര​തി​വ​ർ​ഷം 37,000 ട​ണ്ണി​ല​ധി​കം ഉ​ൽ​പാ​ദ​നം
Next Story