‘ഇന്ത്യൻ റബർ സ്റ്റാറ്റിസ്റ്റിക്സ്’ 45ാം പതിപ്പ് പ്രസിദ്ധീകരിച്ചു
text_fieldsതോട്ടം ഉടമകൾ, റബർ വ്യവസായികൾ, റബർ കച്ചവടക്കാർ, ഗവേഷകർ തുടങ്ങിയവർക്കുവേണ്ട പ്രധാനപ്പെട്ട റഫറൻസ് പുസ്തകമാണ് ഇന്ത്യൻ റബർ സ്റ്റാറ്റിസ്റ്റിക്സ്. ഇന്ത്യയിലെ റബർ കൃഷിയുടെ വിസ്തീർണം, റബറുൽപാദനം, ഉപഭോഗം തുടങ്ങി റബറുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ സ്ഥിതിവിവര കണക്കുകളും ഇതിൽ കൊടുത്തിട്ടുണ്ട്.
ഇന്റർനാഷനൽ റബർ സ്റ്റഡി ഗ്രൂപ്, അസോസിയേഷൻ ഓഫ് നാച്വറൽ റബർ പ്രൊസസിങ് കൺട്രീസ്, ഡയറക്ടർ ജനറൽ ഓഫ് കൊമേഴ്സ്യൽ ഇന്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, കെമിക്കൽ ആൻഡ് അലൈഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ, ഓട്ടോമോട്ടിവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ, ഓൾ ഇന്ത്യ റബർ ഇൻഡസ്ട്രീസ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഈ ആധികാരിക പുസ്തകം തയാറാക്കിയത്.
റബർ ബോർഡിന്റെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്ലാനിങ് ഡിവിഷൻ തലവൻ എം. ജോൺ തോമസും സഹപ്രവർത്തകരായ സുജ കുര്യൻ, പി. അനീഷ്, എസ്. ഗായത്രി, സി.എൽ. തൃപ്തി എന്നിവരുമാണ് ഇത് അണിയിച്ചൊരുക്കിയത്. പുസ്തകത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ കോട്ടയത്തെ റബർ ബോർഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്ലാനിങ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 914812574903.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.