Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightനടപടി വേണം; കർഷക...

നടപടി വേണം; കർഷക വിലാപങ്ങളില്ലാത്ത പുതുവർഷത്തിന്... ജപ്തി നേരിടുന്നത് 14,445 കർഷകർ

text_fields
bookmark_border
farmers
cancel

കൊ​ച്ചി: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മു​ത​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണം വ​രെ​യു​ള്ള പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ടെ സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ​നി​ന്ന് മാ​ത്രം ജ​പ്തി​ഭീ​ഷ​ണി നേ​രി​ടു​ന്ന​ത് 14,445 ക​ർ​ഷ​ക​ർ. 37 ക​ർ​ഷ​ക​രു​ടെ ജ​പ്തി പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. ദേ​ശ​സാ​ത്​​കൃ​ത ബാ​ങ്കു​ക​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​വ​രും നി​ര​വ​ധി​. പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ കൃ​ഷി​നാ​ശ​മു​ണ്ടാ​യ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഇ​ന​ത്തി​ൽ സം​സ്ഥാ​ന വി​ഹി​ത​മാ​യി 34.14 കോ​ടി​യും സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ​നി​ധി വി​ഹി​ത​മാ​യി 10.76 കോ​ടി​യും വി​ത​ര​ണം ചെ​യ്യാ​നു​ണ്ട്. ഇ​വ ഉടൻ നൽകി ക​ർ​ഷ​ക​രെ ക​ട​ക്കെ​ണി​യി​ലേ​ക്കും ആ​ത്മ​ഹ​ത്യ​യി​ലേ​ക്കും ത​ള്ളി​വി​ടാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് ആ​വ​ശ്യം.

കൃ​ഷി വ​കു​പ്പ് ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് 26 ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്ത 14 ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി 44 ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തി​രി​ച്ച​ട​വ് മു​ട​ങ്ങി ജ​പ്തി ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന ക​ർ​ഷ​ക​ർ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് -5555 പേ​ർ. ഇ​ടു​ക്കി​യി​ൽ 5496, ക​ണ്ണൂ​രി​ൽ 1102 എ​ന്നി​ങ്ങ​നെ ക​ർ​ഷ​ക​രു​മു​ണ്ട്. കാ​സ​ർ​കോ​ട്​ -618, ആ​ല​പ്പു​ഴ -509, കോ​ഴി​ക്കോ​ട് -428, കൊ​ല്ലം -352, തൃ​ശൂ​ർ -215, മ​ല​പ്പു​റം -88, കോ​ട്ട​യം -78, പ​ത്ത​നം​തി​ട്ട -നാ​ല് എ​ന്നി​ങ്ങ​നെ ക​ർ​ഷ​ക​ർ ജ​പ്തി​ഭീ​ഷ​ണി സ​ഹ.​ബാ​ങ്കു​ക​ളി​ൽ​നി​ന്ന് മാ​ത്രം നേ​രി​ടു​ന്നു​ണ്ട്. ആ​ഗ​സ്റ്റി​ൽ പെ​യ്ത മ​ഴ​യി​ൽ മാ​ത്രം 43,280 ക​ർ​ഷ​ക​രു​ടെ 4901.8 ഹെ​ക്ട​ർ സ്ഥ​ല​ത്ത് 129.87 കോ​ടി​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളി പു​ന​ർ​വാ​യ്പ സൗ​ക​ര്യ​വു​മൊ​രു​ക്കു​ന്ന​തി​ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.

ന​ഷ്ട​പ​രി​ഹാ​ര കുടിശ്ശിക
(ജി​ല്ല, സം​സ്ഥാ​ന വി​ഹി​തം, ദു​ര​ന്ത പ്ര​തി​ക​ര​ണ നി​ധി എന്ന ക്രമത്തിൽ)
ആ​ല​പ്പു​ഴ 23,91,942 4,16,23,686
എ​റ​ണാ​കു​ളം 4,39,30,663 43,89,843
ഇ​ടു​ക്കി 1,43,34,322 40,46,777
ക​ണ്ണൂ​ർ 1,35,80,009 14,77,308
കാ​സ​ർ​കോ​ട്​ 87,09,811 7,77,970
കൊ​ല്ലം 37,21,314 7,76,206
കോ​ട്ട​യം 32,67,301 2,59,30,550
കോ​ഴി​ക്കോ​ട് 2,63,20,557 19,86,642
മ​ല​പ്പു​റം 4,80,59,691 41,08,941
പാ​ല​ക്കാ​ട് 1,64,03,296 15,16,873
പ​ത്ത​നം​തി​ട്ട 1,50,52,353 76,48,868
തി​രു​വ​ന​ന്ത​പു​രം 4,82,53,365 4,63,022
തൃ​ശൂ​ർ 3,08,82,887 1,03,73,279
വ​യ​നാ​ട് 6,65,87,839 25,43,626
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:confiscation threatfarmers news
News Summary - 44.9 crores due to farmers
Next Story