Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_right10 അടി പ്ലാവിൽ നിറയെ...

10 അടി പ്ലാവിൽ നിറയെ ചക്ക

text_fields
bookmark_border
10 ft jackfruit tree
cancel
camera_alt

ഉ​മ്മ​ര്‍ എ​ള​മ​ന​യും ഭാ​ര്യ റ​സി​യ​യും ചെറുമകൻ മു​ഹ​മ്മ​ദ് അ​ഹ്സാ​നും പ്ലാ​വി​ന്‍ചു​വ​ട്ടി​ല്‍

ചെ​ങ്ങ​മ​നാ​ട്: അ​ടി​മു​ത​ല്‍ മു​ക​ള്‍ വ​രെ ഉ​രു​ണ്ട് തു​ടു​ത്ത ത​ള്ള​ച്ച​ക്ക​യും പു​ള്ള​ച്ച​ക്ക​യും നി​റ​ഞ്ഞ 10 അ​ടി ഉ​യ​ര​മു​ള്ള പ്ലാ​വ്​ കൗ​തു​ക​ക്കാ​ഴ്ച.

ചെ​ങ്ങ​മ​നാ​ട് പ​റ​മ്പ​യം പു​തു​വാ​ശ്ശേ​രി എ​ള​മ​ന ഉ​മ്മ​റി​െൻറ വീ​ട്ടു​മു​റ്റ​ത്താ​ണ്​ പ്ലാ​വ്​ കാ​യ്​​ച​ത്. കൃ​ഷി ത​ൽ​പ​ര​നാ​യ ഉ​മ്മ​ര്‍ ഒ​ന്ന​ര​വ​ര്‍ഷം മു​മ്പ് അ​ങ്ക​മാ​ലി​യി​ലെ ന​ഴ്സ​റി​യി​ല്‍ നി​ന്ന് 800 രൂ​പ​ക്ക് വാ​ങ്ങി​യ ഒ​ട്ടു​പ്ലാ​വി​ന്‍ തൈ​യാ​ണി​ത്.

ഭാ​ര്യ റ​സി​യ​യും ആ​റ് മാ​സം പ്രാ​യ​മു​ള്ള ചെ​റു​മ​ക​ൻ മു​ഹ​മ്മ​ദ് അ​ഹ്സാ​നും ചേ​ര്‍ന്നാ​ണ് പ്ലാ​വി​ൻ​തൈ ന​ട്ട​ത്. അ​ഹ്സാ​ന്‍ വ​ലു​താ​കു​മ്പോ​ള്‍ സ്വ​യം ന​ട്ടു​പി​ടി​പ്പി​ച്ച പ്ലാ​വി​ല്‍നി​ന്ന് ച​ക്ക പ​റി​ച്ചെ​ടു​ക്കു​ന്ന അ​നു​ഭ​വം സൃ​ഷ്​​ടി​ക്കാ​നും അ​തി​ലൂ​ടെ കൃ​ഷി പ​രി​പോ​ഷി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു ല​ക്ഷ്യം.

കൃ​ഷി ത​ല്‍പ​ര​നാ​യ ഉ​മ്മ​റി​െൻറ വീ​ടി​നോ​ട് ചേ​ര്‍ന്ന അ​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് ര​ണ്ട് വ​ര്‍ഷം കൊ​ണ്ട് കാ​യ്ക്കു​ന്ന ഏ​ഴി​നം മാ​വു​ക​ള്‍, റ​മ്പു​ട്ടാ​ന്‍, മം​ഗോ​സ്​​റ്റി​ന്‍, സ​പ്പോ​ട്ട, പേ​ര, ആ​പ്പി​ള്‍ ചാ​മ്പ, റോ​സ് ചാ​മ്പ, പ​നി​നീ​ര്‍ ചാ​മ്പ തു​ട​ങ്ങി​യ​വ​യു​മു​ണ്ട്. പ​ച്ച​ക്ക​റി​ക​ളും, ഓ​ര്‍ക്കി​ഡ്​ പൂ​ന്തോ​ട്ട​വും, ഒൗ​ഷ​ധ​ച്ചെ​ടി​ക​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jackfruitChengamanad
News Summary - 10 ft jackfruit tree full of fruit
Next Story