Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏതു സമയത്തും ഇതുപോലെ ചീര നടാം

text_fields
bookmark_border
ഏതു സമയത്തും ഇതുപോലെ ചീര നടാം
cancel

ഇലക്കറികളിൽ ഏറ്റവും പ്രധാvപ്പെട്ട സ്ഥാനമാണ് ചീരക്ക്. ഇലകൾക്കുവേണ്ടി മാത്രം കൃഷിചെയ്യുന്നതു കൊണ്ട് ഏറ്റവും കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാവുന്ന വിളയാണ് ചീര. ഏതു സമയത്തും ചീര നടാം. ഇലകൾക്ക് വളരാൻ സൂര്യപ്രകാശവും ആവശ്യത്തിന് പോഷകഗുണമുള്ള മണ്ണിൽ എപ്പോഴും ഈർപ്പത്തിന്റെ സാന്നിധ്യവുമുണ്ടെങ്കിൽചീര കൃഷിയിൽവിജയം നേടാം. നേരിട്ടു വിത്തുപാകിയോ പറിച്ചുനട്ടോ പുതിയ തൈകൾ വളർത്തിയെടുക്കാം.

സ്​​ഥ​ലം ഒ​രു​ക്ക​ലും ന​ടീ​ലും

കൃ​ഷി സ്​​ഥ​ലം കി​ള​ച്ചു നി​ര​പ്പാ​ക്കി 30-35 സെ.​മീ വീ​തി​യി​ൽ ആ​ഴം കു​റ​ഞ്ഞ ചാ​ലു​ക​ൾ ഒ​ര​ടി (30 സെ.​മീ) അ​ക​ല​ത്തി​ൽ എ​ടു​ക്കു​ക. ഈ ​ചാ​ലു​ക​ളി​ൽ 20 മു​ത​ൽ 30 ദി​വ​സം പ്രാ​യ​മാ​യ തൈ​ക​ൾ സ്യു​ഡോ​മോ​ണാ​സ്​ ലാ​യ​നി​യി​ൽ (20 ഗ്രാം ​സ്യൂ​ഡോ​മോ​ണാ​സ്​ ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ക​ല​ക്കി​യ​ത് ) വേ​രു​ക​ൾ മു​ക്കി​യ ശേ​ഷം 20 സെ.​മീ അ​ക​ല​ത്തി​ൽ ന​ടു​ക. മ​ഴ​ക്കാ​ല​ത്ത് ചാ​ലു​ക​ൾ​ക്ക് പ​ക​രം ത​ട​ങ്ങ​ൾ എ​ടു​ത്ത് ന​ടു​ന്ന​താ​ണു​ത്ത​മം. മേ​ൽ​വ​ള​മാ​യി എ​ട്ട്- പ​ത്ത് ദി​വ​സ ഇ​ട​വേ​ള​യി​ൽ മ​ണ്ണി​ര ക​മ്പോ​സ്​​റ്റ് അ​ല്ലെ​ങ്കി​ൽ കോ​ഴി​വ​ളം, ക​ട​ല​പ്പി​ണ്ണാ​ക്ക് (200 ഗ്രാം ) ​നാ​ല് ലി​റ്റ​ർ വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത്​ ന​ൽ​കാം.


കീ​ട​ങ്ങ​ൾ

വി​വി​ധ​യി​നം ശ​ല​ഭ​ങ്ങ​ളു​ടെ പു​ഴു​ക്ക​ൾ ചീ​ര​യെ ആ​ക്ര​മി​ക്കു​ന്നു.

കൂ​ടു​കെ​ട്ടി​പ്പു​ഴു​ക്ക​ൾ: ഇ​ല​ക​ൾ കൂ​ട്ടി​യോ​ജി​പ്പി​ച്ച് അ​തി​നു​ള്ളി​ലി​രു​ന്ന് തി​ന്നു ന​ശി​പ്പി​ക്കു​ന്നു.

ഇ​ല​തീ​നി​പ്പു​ഴു​ക്ക​ൾ – ഇ​ല​ക​ൾ തി​ന്നു ന​ശി​പ്പി​ക്കു​ന്നു.

പു​ഴു​ക്ക​ളോ​ടു​കൂ​ടി ഇ​ല​ക​ൾ പ​റി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ക്കു​ക. ആ​ക്ര​മ​ണം ക​ണ്ടു തു​ട​ങ്ങു​ന്ന അ​വ​സ​ര​ത്തി​ൽ വേ​പ്പി​ൻകു​രു​ സ​ത്ത് അ​ഞ്ചു ശ​ത​മാ​നം വീ​ര്യ​ത്തി​ൽ ത​ളി​ക്ക​ണം. ജീ​വാ​ണു​കീ​ട​നാ​ശി​നി​യാ​യ ഡൈ​പ്പ​ൽ അ​ഥ​വാ ഹാ​ൾ​ട്ട് (0.7 മി​ല്ലി) ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ക​ല​ക്കി ത​ളി​ക്കു​ക​യോ പെ​രു​വ​ല 4 ശ​ത​മാ​നം വീ​ര്യ​മു​ള്ള ഇ​ല​ച്ചാ​ർ സോ​പ്പു​വെ​ള്ള​വു​മാ​യി ചേ​ർ​ത്ത് ത​ളി​ക്കു​ക​യോ ചെ​യ്യു​ക.



രോ​ഗ​ങ്ങ​ൾ

ഇ​ല​പ്പു​ള്ളി രോ​ഗം: ചീ​ര​യു​ടെ ഇ​ല​ക​ളി​ൽ അ​ടി​വ​ശ​ത്തും മു​ക​ൾ​പ്പ​ര​പ്പി​ലും ഒ​രു​പോ​ലെ പു​ള്ളി​ക​ൾ കാ​ണ​പ്പെ​ടു​ന്നു. ചു​വ​ന്ന ചീ​ര​യി​ലാ​ണ് രോ​ഗം കൂ​ടു​ത​ൽ. സം​​േയാ​ജി​ത നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ രോ​ഗം നി​യ​ന്ത്രി​ക്കാം.

ഇ​ല​പ്പു​ള്ളി രോ​ഗ​ത്തി​നെ പ്ര​തി​രോ​ധി​ക്കു​ന്ന സി.​ഒ.1 കൃ​ഷി ചെ​യ്യു​ക.

ചു​വ​ന്ന ചീ​ര ത​നി​വി​ള​യാ​യി കൃ​ഷി ചെ​യ്യാ​തെ സി.​ഒ.1 എ​ന്ന​യി​നം പ​ച്ച​ച്ചീ​ര​യു​മാ​യി ഇ​ട​ക​ല​ർ​ത്തി കൃ​ഷി ചെ​യ്യു​ക.

വി​ത്തി​ടും​മു​മ്പ് സ്യൂ​ഡോ​മോ​ണാ​സ്​ ക​ൾ​ച്ച​ർ ഉ​പ​യോ​ഗി​ച്ച് വി​ത്തു പ​രി​ച​ര​ണം ന​ട​ത്തു​ക.

ൈട്ര​ക്കോ​ഡെ​ർ​മ–​വേ​പ്പി​ൻ പി​ണ്ണാ​ക്ക് സ​മ്പു​ഷ്​​ട ചാ​ണ​കം മ​ണ്ണി​ൽ ചേ​ർ​ക്കു​ക.

1 കി​ലോ പ​ച്ച​ച്ചാ​ണ​കം 10 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ക​ല​ക്കി​യ ലാ​യ​നി​യു​ടെ തെ​ളി നി​ശ്ചി​ത കാ​ല​യ​ള​വി​ൽ ത​ളി​ക്കു​ക.

ചീ​ര ന​ന​യ്ക്കു​മ്പോ​ൾ വെ​ള്ളം ഇ​ല​യു​ടെ മു​ക​ളി​ൽ കൂ​ടി ഒ​ഴി​ക്കാ​തെ ചു​വ​ട്ടി​ൽ ഒ​ഴി​ക്കു​ക.

1 ഗ്രാം ​അ​പ്പ​ക്കാ​രം 4 ഗ്രാം ​മ​ഞ്ഞ​ൾ​പ്പൊ​ടി എ​ന്നി​വ ഒ​രു ലി​റ്റ​ർ പാ​ൽ​ക്കാ​യ ലാ​യ​നി​യി​ൽ (4 ഗ്രാം-​ലി​റ്റ​ർ) ചേ​ർ​ത്ത് ഇ​ല​യു​ടെ ര​ണ്ടു വ​ശ​ത്തും ത​ളി​ക്ക​ണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - spinache farming
Next Story