Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightവീട്ടിൽ വളർത്താം...

വീട്ടിൽ വളർത്താം പനിക്കൂർക്ക

text_fields
bookmark_border
വീട്ടിൽ വളർത്താം പനിക്കൂർക്ക
cancel

പണ്ട് കലങ്ങളിൽ മിക്ക വീടി​െൻറ മുറ്റത്തും കണ്ടിരുന്ന ​​ഔഷധസസ്യം ആയിരുന്നു പനിക്കൂർക്ക. ഇപ്പോഴുള്ള തലമുറക്ക്​ അറിയില്ല ഇതി​െൻറ ഓഷധ ഗുണങ്ങൾ. കുട്ടികളുള്ള വീട്ടിൽ ഒരു പനിക്കൂർക്ക എങ്കിലും നട്ടുവളർത്തിയിരുന്നു. ഇതിനെ നവര ഇല, കഞ്ഞി കൂർക്ക എന്നൊക്കെ വിളിക്കുന്നവരുണ്ട്​. ഇതി​െൻറ ശാസ്​ത്രീയ നാമം Coleus aromatics എന്നാണ്. അലങ്കാര ചെടിയായും വളർത്താം. ഇലയുടെ അറ്റത്തു വെള്ള കളറുള്ള നവര ഇല കാണാൻ പ്രത്യേക ഭംഗിയാണ്.

ഒട്ടും കെയറിങ്​ ആവശ്യമില്ലാത്ത ചെടിയാണ്. തണ്ട് മുറിച്ചു വളർത്തിയെടുക്കാം. നല്ല പച്ച നിറമാണ് സാധാരണ കണ്ടു വരുന്ന പനി കൂർക്കയുടെ ഇലക്ക്. ഇതി​െൻറ ഇലയുടെയും തണ്ടി​െൻറയും ഗന്ധം എല്ലാവർക്കും സുപരിചിതമാണ്​. പനി, കഫക്കെട്ട്, ചുമ, നീർകെട്ട്, വയറ് വേദന തുടങ്ങി മിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും പ്രതിവിധി കൂടിയാണ് പനിക്കൂർക്ക. ഇതി​െൻറ ഇല വാട്ടിയെടുത്ത്​ നീര് തേനുമായി യോജിപ്പിച്ചു മൂന്ന് ദിവസം മൂന്ന് പ്രാവശ്യമായി കഴിച്ചാൽ കഫക്കെട്ടിന്​ ശമനമുണ്ടാകുമെന്നാണ്​ വിശ്വാസം. പനിയും ജലദോഷവും വരുമ്പോൾ ഇതി​െൻറ ഇല ഇട്ടു ആവി പിടിച്ചാൽ നന്നായിരിക്കും.

സാധാരണ രീതിയിൽ കീട ബാധ ഏൽക്കില്ല ഈ ചെടിക്ക്. ഒരുപാട് കാലം നിൽക്കും. മുകളിലെ തണ്ട്​ ഒടിച്ചു വിട്ടാൽ ഒരുപാട് ശിഖിരങ്ങൾ ഉണ്ടാകും. ചെടിച്ചട്ടിയിൽ ഗാർഡൻ സോയിലോ കംപോസ്​റ്റോ മിക്​സ്​ ചെയ്​ത്​ നടാം. വെള്ളം കെട്ടി കിടക്കരുത്, ചെടി ചീത്തയാകും. ഒരുപാട് വെയിൽ വേണമെന്നില്ല. എത് കാലാവസ്ഥയിലും നന്നായി വളരും. ഇതി​െൻറ ഇല കൊണ്ട് ചട്ണിയും ബജിയും ഉണ്ടാക്കാം. ചുക്ക് കാപ്പി ഉണ്ടാക്കുമ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത്​ ഈ ഇലയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mexican mint Can be grown at home
Next Story