Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightവിത്തിലും വേരിലും വരെ...

വിത്തിലും വേരിലും വരെ ഔഷധഗുണമാണ് കസ്തൂരി വെണ്ടക്ക്

text_fields
bookmark_border
kastoori venda
cancel

പണ്ട്​ നാട്ടിന്‍പുറങ്ങളില്‍ കസ്തൂരിവെണ്ട ധാരാളം വളര്‍ന്നിരുന്നു. കണ്ടാൽ വെണ്ടപോലിരിക്കും. ഒന്നോ രണ്ടോ തൈകള്‍ നട്ടാല്‍ മതി. പരിചരണമൊന്നുമില്ലാതെ കസ്തൂരിവെണ്ട വളരും. വേരുകൾ, തണ്ടുകൾ എന്നിവയിൽനിന്ന്​ തൈകള്‍ മുളക്കും. വിത്തിലും ഇലയിലും വേരിലുമെല്ലാം ഔഷധഗുണങ്ങളുണ്ട്.

സാധാരണ വെണ്ടക്കപോലെ മെഴുക്കുപുരട്ടി, സാമ്പാര്‍, അവിയല്‍ എന്നിവ ഉണ്ടാക്കാം. കുടലി​െലയും വായി​െലയും ​േരാഗങ്ങളുടെയും മൂത്രാശയരോഗങ്ങളുടെയും ചികിത്സക്ക്​ പണ്ടു മുതല്‍ കസ്തൂരിവെണ്ട ഉപയോഗിക്കുന്നു.


മാംസ്യവും അന്നജവും ധാരാളമുണ്ട്. സാധാരണ വെണ്ടക്കയേക്കാള്‍ ചെറുതും നീളം കുറഞ്ഞതുമാണ് കായ്കള്‍. വിത്ത് മുളപ്പിച്ചാണ് വളര്‍ത്തേണ്ടത്. ഒന്നരമീറ്റർ വരെ ഉയരത്തില്‍ വളരും. ഇലകള്‍ വലുപ്പമുള്ളതും പുളിവെണ്ടയുടെ ഇലയോട് സാമ്യമുള്ളതുമാണ്.

മഞ്ഞ നിറത്തിലാണ്​ പൂക്കൾ. മുള്ളുപോലുള്ള ആവരണം കായ്കളിലുണ്ടാകും. സാധാരണ വെണ്ടയെപ്പോലെ കീടങ്ങളും രോഗങ്ങളും ബാധിക്കില്ല. ഇപ്പോള്‍ നട്ടുവളര്‍ത്തുന്നവര്‍ അപൂര്‍വമാണ്. ഇതിനാല്‍ വിത്ത് ലഭിക്കുക കുറച്ച് പ്രയാസമാണ്. ജൈവകര്‍ഷക കൂട്ടായ്മകളിലൂടെ വിത്തുകള്‍ കൈമാറ്റം ചെയ്യുന്നവരുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ladies fingerkastoori venda
News Summary - kastoori venda
Next Story