Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Gas Giants: Cows Emit Dangerous Amounts of Methane. Can We Stop Them?
cancel
Homechevron_rightAgriculturechevron_rightAgri Infochevron_rightപശുക്കൾ...

പശുക്കൾ പുറന്തള്ളുന്നത്​ ഒാക്​സിജനോ മീഥേനോ​? പഠനങ്ങൾ പറയുന്നത്​ ഇതാണ്​

text_fields
bookmark_border

പശുക്കൾ നമ്മുക്ക്​ എന്തുതരും എന്നത്​ പ്രൈമറി ക്ലാസുകളിലെ പൊതുവായ ചോദ്യമാണ്​. സാധാരണക്കാർ പാല്​ തരും ചാണകം തരും മാംസംതരും എന്നെല്ലാം ഉത്തരം പറയും. എന്നാൽ ചിലർ ഒാക്​സിജൻ തരും ഗോമൂത്രം തരും എന്നും പറയാറുണ്ട്​. യഥാർഥത്തിൽ പശു നമ്മുക്ക്​ തരുന്ന ഒന്നിനെപറ്റി ആരും പറയാറില്ല. അതാണ്​ മീഥേൻ എന്ന വാതകം. പശു ഒാക്​സിജൻ തരുമെന്ന്​ കേൾക്കു​േമ്പാൾ ചിരിക്കുന്നവർക്കും മീഥേൻ പുറത്തുവിടുന്നവരാണ്​ ഇൗ നിഷ്​കളങ്ക ജീവികളെന്ന്​ അറിയില്ല. പശു പാവമാണെങ്കിലും മീഥേൻ അത്ര പാവം വാതകമല്ല. ഭൂമി അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രതിസന്ധികളിലൊന്നായ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന വാതകമാണ്​ മീഥേൻ.

പശുവും മീഥേനും തമ്മിൽ

പശുക്കൾ നിത്യവും പുറന്തള്ളുന്ന വാതകമാണ്​ മീഥേൻ. കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 25 മടങ്ങ് വീര്യമുള്ളതാണിത്​. അതിനാൽ മീഥേൻ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കുന്നത് ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ ഉപകരിക്കും. കൃഷിയും കന്നുകാലി വളർത്തലുമാണ് മീഥേനിന്റെ 40 ശതമാനവും ഉത്പ്പാദനത്തിന്​ കാരണം. ഫോസിൽ ഇന്ധന വ്യവസായമാണ്​ ബാക്കിയുള്ള മീഥേൻ പുറന്തള്ളുന്നത്​. പശുക്കളിലെ ദഹനപ്രക്രിയയാണ് മീഥേനിന്റെ ഭൂരിഭാഗവും ഉൽപ്പാദിപ്പിക്കുന്നത്. പശുക്കൾ ഉത്പാദിപ്പിക്കുന്ന മീഥേനിന്റെ 95 ശതമാനവും അവയുടെ വായിൽ നിന്നോ മൂക്കിൽ നിന്നോ ആണ് വരുന്നത്.


പരിഹാരം

ലോകമെമ്പാടും കോടിക്കണക്കിന്​ പശുക്കൾ ഉണ്ട്. അനുദിനം ഇവ പുറത്തു വിടുന്ന മീഥേന്റെ അളവ്​ നമുക്ക് എങ്ങനെ നിയന്ത്രിക്കാനാകും?ലോകത്ത്​ കാര്യമായി നടക്കുന്ന ഗവേഷണ വിഷയമാണിത്​. അമേരിക്കയിലെ ഏറ്റവും വലിയ കാർഷിക ഉത്പാദന കോർപ്പറേഷനായ 'കാർഗിൽ' ബ്രിട്ടീഷ് സ്റ്റാർട്ടപ്പായ സീറോ എമിഷൻസ് ലൈവ്‌സ്റ്റോക്ക് പ്രോജക്റ്റുമായി സഹകരിച്ച് പശുക്കളുടെ മൂക്കുകൾ മറയ്ക്കുന്ന ഒരു മാസ്​ക്​ വികസിപ്പിച്ചെടുത്തിരിക്കുകയാണ്​. ഈ മാസ്​ക്​ മീഥേനെ അരിച്ചെടുക്കുകയും കാർബൺ ഡൈ ഓക്സൈഡായി രൂപാന്തരപ്പെടുത്തുകയും ചെയ്യും.

ഫിൽറ്റർ ചെയ്യുന്ന ഈ തന്മാത്ര ആഗോളതാപനത്തിന്റെ പ്രത്യാഘാതം കുറയ്ക്കുമെന്ന് കാർഗിൽ അനിമൽ ന്യൂട്രീഷൻ ടീമിന്റെ തലവൻ ഗിസ്ലെയ്ൻ ബൗച്ചർ പറഞ്ഞു. മാസ്‌ക്​ ഉപയോഗിച്ചതോടെ മീഥേൻ പുറന്തള്ളൽ പകുതിയായി കുറഞ്ഞു. എന്നിരുന്നാലും മാസ്​ക്​ വിപണനത്തിന്​ എത്തിക്കുന്നതിനുമുൻപ് വീണ്ടും പരീക്ഷിച്ച് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടൽപ്പായൽ

പശുക്കളുടെ തീറ്റയിൽ ചുവന്ന കടൽപ്പായൽ ചേർക്കുന്നത് മീഥേ​െൻറ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കും. കടൽപ്പായൽ തീറ്റയായി നൽകുന്നത് മീഥേൻ പുറന്തള്ളൽ 80 ശതമാനത്തിലധികം കുറയ്ക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഇങ്ങനെയൊക്കെ ചെയ്​താലും മീഥേൻ പ്രശ്​നം ഒരു പരിധി വരെയേ കുറയ്ക്കാൻ കഴിയുകയുള്ളൂ. മീഥേൻ ഉദ്‌വമനം പരിഹരിക്കുന്നതിന്​ സ്വീകരിക്കാൻ കഴിയുന്ന സാങ്കേതിക മാർഗങ്ങൾക്ക് പരിമിതിയുണ്ട്. കന്നുകാലി പരിപാലനം മെച്ചപ്പെടുത്തി, സസ്യാഹാരം അല്ലെങ്കിൽ കുറഞ്ഞ മാംസവും പാലുൽപ്പന്നങ്ങളും ശീലമാക്കിയാൽ അടുത്ത ഏതാനും ദശകങ്ങളിൽ പ്രതിവർഷം 65-80 ദശലക്ഷം ടൺ മീഥേൻ ഉദ്‌വമനം കുറയ്ക്കാൻ കഴിയുമെന്നാണ്​ ഗവേഷകർ പറയുന്നത്​.


പശുവും ഒാക്​സിജനും തമ്മി

ഇനിയാണാ സുപ്രധാന ചോദ്യംവരുന്നത്​. പശു ഒാക്​സിജൻ പുറന്തള്ളുമോ എന്നതാണത്​. മൃഗങ്ങളിലെ ശ്വസനവ്യവസ്ഥയുടെ അടിസ്ഥാനകാര്യങ്ങൾ വിശദീകരിച്ച ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ സോമ എം. റായി പറയുന്നത്​ ഇതാണ്​. 'നമ്മൾ ശ്വസിക്കുന്ന 21 ശതമാനം ഓക്‌സിജനിൽ 4-5 ശതമാനം ഓക്‌സിജൻ മാത്രമാണ്​ ശരീരം ഉപയോഗിക്കുന്നത്​. ബാക്കി​ പുറത്തുവിടുകയാണ്​ ചെയ്യുന്നത്​. ഇ​തോടൊപ്പം കാർബൺ ഡൈ ഓക്‌സൈഡും മറ്റും പുറന്തള്ളുകയും ചെയ്യും. പശു ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങൾക്കും ഈ പ്രക്രിയ ഒരുപോലെയാണ്.അല്ലാതെ പശുവിന്​ മാത്രമായി പ്രത്യേക കഴിവൊന്നും ഇല്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CowGasEmitMethane
News Summary - Gas Giants: Cows Emit Dangerous Amounts of Methane. Can We Stop Them?
Next Story