Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightപിസ്ത ഇനി വീട്ടിൽ...

പിസ്ത ഇനി വീട്ടിൽ വളർത്തിയാലോ..

text_fields
bookmark_border
pista
cancel

യിരങ്ങൾ നൽകി പിസ്​ത വാങ്ങുന്നവരാണ്​ നമ്മൾ. പിസ്​ത ഒരെണ്ണം വീട്ടിൽ നട്ടുവളർത്തിയാലോ എന്ന്​ ചിന്തിച്ചിട്ടുണ്ടോ​? ഒരു കിലോക്ക്​ 2000 രൂപയാണ്​ പിസ്​ത കുരുവി​െൻറ​ വില. നടുന്നതിന്​ വറുത്ത പിസ്​ത വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. പച്ച പിസ്​തയാണ്​ വേണ്ടത്​. 50 ഗ്രാം പാക്കറ്റ്​ സൂപ്പർ മാർക്കറ്റുകളിൽ കിട്ടും.


കേടില്ലാത്ത, തൊലി പൊളിയാത്ത പിസ്​ത എടുക്കുക. ഒരു ഗ്ലാസിൽ പച്ചവെള്ളമെടുത്ത്​ പിസ്​ത കുതിർക്കാൻ ഇടുക. 24 മണിക്കൂർ വെള്ളത്തിൽ കിടന്നാൽ മതി. അതിൽ കൂടരുത്​. ഇനി അടപ്പുള്ള പ്ലാസ്​റ്റിക് പാത്രമെടുത്ത്​ അതിൽ ടിഷ്യൂ പേപ്പർ മടക്കിവെക്കുക. സ്​പ്രേയർകൊണ്ട്​ നനക്കുക. പിസ്​ത പരസ്​പരം മുട്ടാതെ ഓരോന്നായി വെക്കുക. ഇതിന​ു മുകളിൽ ഒരു ടിഷ്യൂകൂടി മടക്കിവെക്കുക. ഇനി വായു കയറാതെ അടച്ച്​ ഫ്രിഡ്​ജിൽ സൂക്ഷിക്കാം.


സിപ്പുള്ള പ്ലാസ്​റ്റിക്​ കവറിലാക്കിയും വെക്കാം. ഫ്രീസറിൽ വെക്കരുത്​. ചെറിയ തണുപ്പ്​ മതി എന്നതിനാൽ വാതിലിൽ വെച്ചാൽ മതി. 28 ദിവസം കഴിഞ്ഞ്​ നോക്കിയാൽ മുളച്ചിട്ടുണ്ടാവും. മുളച്ച പിസ്​തകൾ മാറ്റിവെക്കുക. എണ്ണം കൂടുതൽ മുളപ്പിച്ചാൽ മാത്രമേ ആവശ്യത്തിന്​ ലഭിക്കൂ. കാരണം ഫംഗസ്​ ബാധയുള്ളവ കളയേണ്ടിവരും.

എല്ലാ കുരുവും മുളക്കണമെന്നുമില്ല. ​പിന്നെ ചെറിയ ചട്ടിയിൽ മണ്ണ്​ നിറച്ച്​ പിസ്​തയുടെ മുകുളം മുകളിൽ വരുന്നവിധം നടുക. മൂന്ന്​ പിസ്​ത മതി ഒരു ചട്ടിയിൽ. മുകളിൽ ചകിരിച്ചോറ്​ ഇടുക. മുകുളം പൂർണമായി മറയരുത്​. ഇനി സ്​പ്രേയർ ഉപയോഗിച്ച്​ നനക്കുക. തണലത്ത്​ വെക്കുക.


അഞ്ചുദിവസം കഴിയു​േമ്പാൾ മുള ചെറുതായി വന്നിട്ടുണ്ടാകും. ചട്ടിയിൽ ഇടക്കിടെ നനച്ചുകൊടുക്കണം. നട്ട്​ 15​ ദിവസമായാൽ ഇല വിടരും. നന്നായി വളരാൻ രാവിലെ കുറച്ചുനേരം വെയിലത്ത്​ വെക്കാം. നേരിട്ടല്ലാതെ നല്ല സൂര്യപ്രകാശം കിട്ടിയാലേ കരുത്തോടെ വളരൂ. എങ്കിലും ദിവസവും നനച്ചുകൊടുക്കണം. 30 ദിവസം കഴിഞ്ഞാൽ തൈയാകും. പിന്നെ വലിയ ചട്ടിയിലോ നിലത്തോ മാറ്റിനടാം. മാറ്റിനടു​ന്നത്​ മഴക്കാലത്താവരുത്​. ഫലം തരാൻ എട്ടു വർഷമെടുക്കും. രണ്ടു തൈകൾ- ആൺ, പെൺ തൈകൾ- അടുത്തുണ്ടെങ്കിൽ മാത്രമേ പരാഗണം നടന്ന്​ ഫലം ലഭിക്കൂ. കായ്​ച്ചുകഴിഞ്ഞാലേ ഏതാണെന്ന്​ പറയാൻ കഴിയൂ. നന്നായി വളരാൻ നല്ല സൂര്യപ്രകാശം വേണം.

ചാണകവും നന്നായി ഇട്ടുകൊടുക്കണം. കീടാക്രമണം ഉണ്ടായാൽ ആ ഇല നുള്ളിക്കളയണം. വേപ്പെണ്ണ-സോപ്പ്​ ലായനി തളിച്ചാൽ തടയാം. കെർമൻ, റെഡ്​ അലപ്പോ, പീറ്റർ, ജോളി എന്നിവയാണ്​ ഇന്ത്യയിൽ (പ്രത്യേകിച്ച്​ ജമ്മു-കശ്​മീരിൽ) കൃഷിചെയ്യുന്ന പിസ്​ത ഇനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pista cultivationpista
News Summary - pista cultivation
Next Story